ധനനേട്ടം, ഇഷ്ടകാര്യലബ്ധി, ഉന്നതവിജയം.. ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. അത് വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് ഗുണം ചെയ്യുമ്പോള്‍ മറ്റ് രാശിക്കാര്‍ക്ക് ദോഷകരമായിരിക്കും.
ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഒരേ സമയം സംയോജിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഇന്നലെ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളില്‍ ഒന്നായ അമൃത സിദ്ധിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഗ്രഹ സംയോജനങ്ങള്‍ അനുകൂല സ്ഥാനത്ത് സംഭവിക്കുമ്പോഴാണ് ഇത് അമൃത സിദ്ധിയോഗമായി മാറുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഈ രാജയോഗം കാരണം വ്യക്തികളില്‍ വിജയം, സമ്പത്ത്, സന്തോഷം എന്നിവ ലഭിക്കുന്നു. ഈ യോഗം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം ഗുണകരമായ മാറ്റങ്ങളെ പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. അമൃത സിദ്ധിയോഗം വഴി ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടമുണ്ടാകുക എന്നും എങ്ങനെയാണ് അവ പ്രതിഫലിക്കുക എന്നും നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് അമൃത സിദ്ധിയോഗം വളരെയധികം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കരിയറില്‍ വലിയ പുരോഗതി കൈവരിക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തിലും ആദരവും ബഹുമാനവും നേടി തരും. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും.
കര്‍ക്കടകം
അമൃത സിദ്ധിയോഗം കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ ലക്ഷ്യം കാണും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം കൈയിലെത്തും. സാമ്പത്തിക വളര്‍ച്ച നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും.
ചിങ്ങം
അമൃത സിദ്ധിയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. കോടതി വ്യവഹാരങ്ങളില്‍ അനുകൂല വിധി വരും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് അമൃത സിദ്ധിയോഗം ഗുണം ചെയ്യും. പുതിയ വീട്ടിലേക്ക് ഉടന്‍ താമസം മാറാനാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കലാകാരന്മാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും അംഗീകാരവും തേടിയെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വലിയ വിജയം നേടാനാകും.












Click it and Unblock the Notifications