Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വമായ അമൃതസിദ്ധിയോഗം ഇന്ന്; പൊന്നും പണവും ഇനി നിങ്ങളുടെ കൈയിലേക്ക്!

ജ്യോതിഷത്തിലെ അത്യപൂര്‍വ്വവും അതീവ ശുഭകരവുമായ ഒരു മുഹൂര്‍ത്തമാണ് അമൃതസിദ്ധി യോഗം. നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അമൃത് പോലെ പവിത്രവും ശാശ്വതവുമായ ഫലം ലഭിക്കുന്നതിനാലാണ് ഇതിനെ അമൃതസിദ്ധി യോഗം എന്ന് വിളിക്കുന്നത്. വിശ്വാസികളെയും ജ്യോതിഷ തത്പരരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന അത്തരമൊരു ശുഭമുഹൂര്‍ത്തമാണ് കടന്നുവരുന്നത്.

സ്വര്‍ണത്തെ എല്ലാവരും കൈവിടുന്നു.. ഡയമണ്ടിന് ഡിമാന്‍ഡേറുന്നു, പഴയ സ്വര്‍ണം മാറ്റാന്‍ തിരക്ക്
സ്വര്‍ണത്തെ എല്ലാവരും കൈവിടുന്നു.. ഡയമണ്ടിന് ഡിമാന്‍ഡേറുന്നു, പഴയ സ്വര്‍ണം മാറ്റാന്‍ തിരക്ക്

ഇന്നാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട അമൃതസിദ്ധി യോഗം ദൃശ്യമാകുന്നത്. ജ്യോതിഷത്തില്‍ സൂര്യന്റെ ദിവസമായ ഞായറാഴ്ചയും ചന്ദ്രന്റെ പ്രിയ നക്ഷത്രമായി കണക്കാക്കപ്പെടുന്ന ഹസ്തവും ഒത്തുചേരുന്നതാണ് ഈ മഹാസംഗമത്തിന്റെ സവിശേഷത. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ഉചിതമായ സമയമാണിത്.

Amrutha Siddhi Yoga 2026

ഞായറാഴ്ച പുലര്‍ച്ചെ സൂര്യോദയം മുതല്‍ ആരംഭിക്കുന്ന ഈ ശുഭമുഹൂര്‍ത്തം വൈകുന്നേരം വരെ നീണ്ടുനില്‍ക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജ്യോതിഷ സമ്പ്രദായത്തില്‍ ആദിത്യന്റെ തേജസ്സും ഹസ്ത നക്ഷത്രത്തിന്റെ കര്‍മ്മോത്സുകതയും പരസ്പരം സമ്മേളിക്കുന്ന നിമിഷങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. കഠിനാധ്വാനത്തിന്റെ പ്രതീകമായ ഹസ്തവും പ്രശസ്തിയുടെയും വിജയത്തിന്റെയും പ്രതീകമായ സൂര്യനും ഒത്തുചേരുമ്പോള്‍ പ്രപഞ്ചത്തില്‍ വലിയ അളവില്‍ പോസിറ്റീവ് തരംഗങ്ങള്‍ ഉണ്ടാകുന്നു.

ഈ പോസിറ്റീവ് എനര്‍ജി നമ്മുടെ കര്‍മ്മ രംഗങ്ങളിലേക്ക് പകര്‍ന്നു നല്‍കാന്‍ ഈ അനുകൂല സമയം ഉപയോഗപ്പെടുത്താം. ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും ജോലിയില്‍ അപ്രതീക്ഷിതമായ ഉയര്‍ച്ചയ്ക്ക് കാത്തിരിക്കുന്നവര്‍ക്കും ഈ സമയം സുവര്‍ണാവസരമാണ്. വിപണി നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ഈ മുഹൂര്‍ത്തം തിരഞ്ഞെടുക്കുന്നത് വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കും.

മുംബൈയും ചെന്നൈയുമല്ല.. അടുത്ത ബെംഗളൂരുവാകുക ഈ മെട്രോ നഗരം; കൊച്ചിയും ലിസ്റ്റില്‍
മുംബൈയും ചെന്നൈയുമല്ല.. അടുത്ത ബെംഗളൂരുവാകുക ഈ മെട്രോ നഗരം; കൊച്ചിയും ലിസ്റ്റില്‍

വ്യക്തിപരമായ ഉന്നതിക്ക് പുറമെ കുടുംബത്തില്‍ പൊതുവായ ഐശ്വര്യവും സമാധാനവും ദീര്‍ഘകാലം നിലനിര്‍ത്താനും ഈ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. അമൃതസിദ്ധി യോഗത്തില്‍ ആരംഭിക്കുന്ന ഏതൊരു കാര്യത്തിനും തടസങ്ങളും വിഘ്‌നങ്ങളും വളരെ കുറവായിരിക്കുമെന്നാണ് വിശ്വാസം. സ്വര്‍ണം, വെള്ളി തുടങ്ങിയ ആഭരണങ്ങള്‍ വാങ്ങാനും പുതിയ വസ്ത്രങ്ങളോ ഗൃഹോപകരണങ്ങളോ സ്വന്തമാക്കാനും ഈ സമയം ഉപയോഗിക്കാം.

വസ്തുവകകള്‍ സ്വന്തമാക്കല്‍, വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പിടല്‍, പുതിയ വാഹനം ബുക്ക് ചെയ്യുകയോ വാങ്ങുകയോ ചെയ്യുക എന്നിവയ്ക്കും ഈ ശുഭദിനം മികച്ച അവസരമൊരുക്കും. പുതിയൊരു ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ സവിശേഷ യോഗ സമയം അത്യുത്തമമാണ്. പ്രസ്തുത സമയപരിധിക്കുള്ളില്‍ കരിയറിന്റെ പുതിയ പടവുകള്‍ ആരംഭിക്കുന്നത് ഭാവിയില്‍ വലിയ പുരോഗതിയൊരുക്കും.

ബിസിനസ് വിപണിയില്‍ തുടര്‍ച്ചയായ നഷ്ടങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയും പുതിയ ആശയങ്ങളോടെയും മുന്നോട്ട് വരാന്‍ ഈ ദിവസം ഉത്തമമാണ് എന്ന് കാണുന്നു. പുതിയ പങ്കാളിത്ത കരാറുകളില്‍ ഒപ്പുവെക്കാനും പുതിയ സ്ഥാപനങ്ങളുടെ അല്ലെങ്കില്‍ ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിക്കാനും ഈ സമയം ഏറെ യോജിച്ചതാണ്.

27 ദിവസം കൊണ്ട് സ്വര്‍ണവില ഇടിഞ്ഞത് 8%, വെള്ളി വില 15% ഇടിഞ്ഞു
27 ദിവസം കൊണ്ട് സ്വര്‍ണവില ഇടിഞ്ഞത് 8%, വെള്ളി വില 15% ഇടിഞ്ഞു

സൂര്യോദയ സമയത്തില്‍ വ്യത്യാസമുള്ളതിനാല്‍ ഈ ശുഭമുഹൂര്‍ത്തത്തിന്റെ പ്രാരംഭ സമയത്തിലും ചെറിയ മാറ്റങ്ങള്‍ അനുഭവപ്പെടാം. ജ്യോതിഷ സമയത്തിലെ ഈ വേര്‍തിരിവുകള്‍ കൃത്യമായി ഗ്രഹിച്ചു വേണം നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ സുപ്രധാന പ്രവൃത്തികള്‍ ക്രമീകരിക്കാന്‍. അമൃതസിദ്ധി യോഗം മംഗളകരമായ തുടക്കങ്ങള്‍ക്ക് സര്‍വ്വഗുണങ്ങളും പ്രധാനം ചെയ്യുമെങ്കിലും ഞായറാഴ്ചയിലെ രാഹുകാല സമയം പൂര്‍ണ്ണമായും ഒഴിവാക്കണം.

സാധാരണയായി ഞായറാഴ്ചകളില്‍ വൈകുന്നേരം 04:30 മുതല്‍ 06:00 വരെയുള്ള സമയമാണ് രാഹുകാലമായി വരുന്നത്. ഈ സമയത്ത് സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതോ പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതോ നല്ലതല്ല. അതിനാല്‍ തന്നെ രാഹുകാലം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി തങ്ങളുടെ പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളും ശുഭകര്‍മ്മങ്ങളും പൂര്‍ത്തിയാക്കാന്‍ മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കണം.

ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനായി പ്രഭാതത്തില്‍ പൂജാമുറിയില്‍ നെയ്വിളക്ക് തെളിയിക്കുന്നതും മന്ത്രോച്ചാരണങ്ങള്‍ നടത്തുന്നതും കൂടുതല്‍ ഗുണകരമാണ്. ഇത്തരം ലളിതമായ പ്രവൃത്തികള്‍ നമ്മുടെ മനസ്സിന് നല്ല ശാന്തതയും വീട്ടിലേക്ക് അഖണ്ഡമായ ഐശ്വര്യവും കൊണ്ടുവരും. പ്രാര്‍ത്ഥനകള്‍ നമ്മുടെ മനസ്സിന് പ്രതികൂല സാഹചര്യങ്ങളെ നേരിടാനും ആത്മവിശ്വാസം വളര്‍ത്താനും സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+