• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏപ്രിൽ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

  • By അനില്‍ പെരുന്ന - 9847531232

ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവർക്കും ആഗ്രഹം. മാർച്ച് മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

ആരോഗ്യപരമായി വളരെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ രോഗക്ലേശങ്ങള്‍ക്കു സാധ്യതയുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടേക്കാം. ഡെങ്കിപ്പനി തുടങ്ങിയ കാലാവസ്ഥാമാറ്റത്തിലൂടെയും കൊതുകുകലിലൂടെയും പകരുന്ന രോഗങ്ങളുടെ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. മധ്യവയസ്സു കഴിഞ്ഞവര്‍ ബി.പി, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കണം. അനാവശ്യമായ ചിന്തകളും മനസ്സിന്റെ പിരിമുറുക്കവും വര്‍ദ്ധിച്ചേക്കാം. ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ ദോഷാത്മകമായ ഗ്രഹയോഗം കാണുന്നതിനാല്‍ വളരെ ജാഗ്രത പാലിക്കുക. സമ്പൂര്‍ണ്ണ രാശിചിന്ത നടത്തി വസ്തുതകള്‍ അറിയുക. നവഗ്രഹ ശാന്തി എന്ന ജ്യോതിശ്ശാസ്ത്ര കര്‍മ്മം നടത്തുന്നത് ഉത്തമം.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സമുണ്ടാകും. ആരോഗ്യപരമായ വിഷമതകള്‍ വര്‍ദ്ധിക്കും. തലവേദന ഇടയ്ക്കിടെ അനുഭവപ്പെടും. ഇ.എന്‍.ടി. സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കുന്നത് അസ്വസ്ഥതകളെ സൃഷ്ടിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ സൂക്ഷ്മത പാലിക്കുക. അവിചാരിത പ്രശ്‌നങ്ങള്‍ വരാം. ക.ഠ. രംഗത്തുള്ളവര്‍ക്ക് നേത്രരോഗങ്ങളോ കഴുത്തുവേദനയോ വര്‍ദ്ധിക്കാതെ ശ്രദ്ധിക്കുക. മനസ്സിന്റെ പിരിമുറുക്കം നിയന്ത്രിക്കുന്നതിനും വ്യാകുലതകള്‍ കുറയ്ക്കുന്നതിനുമായി അതീന്ദ്രീയധ്യാനം, ജപയോഗം ഇവ ശീലിക്കുന്നതിനു സാധ്യത. മഹാസഞ്ജീവനിപൂജ നടത്തി, രോഗസൂചക കലകളെ ആവാഹിച്ച് ശുദ്ധി ചെയ്യുന്നത് ഉത്തമമായിരിക്കും.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

ആരോഗ്യപരമായി ഗുണ ദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടും. സാമാന്യമായി ശാരീരികാവസ്ഥകളില്‍ ദോഷകരമായ പരിവര്‍ത്തനങ്ങള്‍ അനുഭവപ്പെടുന്നതാണ്. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. ഉദര സംബന്ധമായ വിഷമ ങ്ങള്‍ക്കു സാധ്യത കാണുന്നു. ഭക്ഷണ സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത വേണം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിദ്ധ്യം കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. ശരിയായി രാശി വിചിന്തനം നടത്തി, ഉചിതമായ പരിഹാരങ്ങള്‍ ചെയ്യുന്നത് നല്ലത്. മനസ്സിന്റെ പിരിമുറുക്കം നിയന്ത്രിക്കുന്നതിന് യോഗാ മെഡിറ്റേഷന്‍ ഇവ ശീലിക്കുക. നിങ്ങളുടെ ഗൃഹത്തില്‍ വച്ച് മഹാനവഗ്രഹശാന്തി നടത്തി ദോഷാത്മക കലകളെ ഒരു നവഗ്രഹപ്രതിമയില്‍ ആവാഹിച്ചുമാറ്റുന്നത് ഉത്തമം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ആരോഗ്യരാശിയില്‍ മാറ്റങ്ങളുണ്ടാകും. ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ അവബോധമുണ്ടാകും. ഗൗരവമേറിയ ചിന്തകളും ഉത്കണ്ഠകളും ആകുലതകളും ദോഷകരമാണെന്നും, ലാളിത്യമാര്‍ന്ന ചിന്തകളും സരളമായ ജീവിതരീതിയുമാണ് ഉത്തമം എന്നുമുള്ള തിരിച്ചറിവ് കൈവരും. ജീവിതത്തില്‍ കൃത്യനിഷ്ഠയും ഊര്‍ജ്ജിതമായ പ്രവൃത്തി മേഖലയും കാത്തു സൂക്ഷിക്കും. ആശങ്കകളെ അകറ്റുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ പൊതുവെ ഗുണകരമായ പ്രധാന മാറ്റങ്ങളാണ് കാണുന്നത്. ഇത് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും അനുഭവഗുണങ്ങളും നേടിത്തരുന്നതാണ്. ഇപ്പോഴത്തെ ദശാസന്ധിയും അനുഭവകാലവും ശരിയായി നോക്കി മനസ്സിലാക്കി ഉചിതമായ പ്രതിവിധി ചെയ്യുന്നത് വളരെ ഉത്തമമായി കാണുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഉദ്ദേശിക്കുന്ന രീതിയില്‍ ആരോഗ്യപുരോഗതിയുണ്ടാകിലല്ല. പലവിധ വിഷമതകള്‍ വര്‍ദ്ധിച്ചു വരുന്നതായി കാണാം. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിനു സാധ്യത വളരെ കൂടുതലാണ്. ദേഹവേദനകളും അധികരിക്കും. ക.ഠ. രംഗത്തു ജോലി ചെയ്യുന്നവര്‍, കണ്ണിന് അസുഖങ്ങള്‍, കഴുത്തിനു വേദനകള്‍ ഇവ കൂടുതലാകാതെ സൂക്ഷിക്കുക. മനസ്സിന്റെ ചിന്താക്കുഴപ്പങ്ങളും ആശങ്കകളും അകറ്റുന്നതിന് ആവശ്യമായതു ചെയ്യുക. രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ഒരു താരകയോഗമാണു കാണുന്നത്. ഇത് രോഗവിഷമങ്ങള്‍ കൂടുതലാകുന്നതിനു കാരണമായിത്തീര്‍ന്നേക്കാം. ഗൃഹാരൂഢത്തിനു ചില ന്യൂനതകള്‍ ഉണ്ടെന്നതിന്റെ സൂചനയുണ്ട്. ഇത് ശരിയായി പരിശോധിച്ച് വേണ്ടതു ചെയ്യുന്നത് ഉത്തമമാകുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

രോഗസാധ്യതകള്‍ കാണുന്നു. അപ്രതീക്ഷിതമായ വീഴ്ച, പരിക്കുകള്‍ ഇവ ഉണ്ടാകുന്നതിനു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. യാത്രാക്ലേശവും അലച്ചിലും അസുഖങ്ങള്‍ക്കു കാരണമാകും. നിരന്തരമായ ശരീരവേദന, വാതരോഗങ്ങള്‍ ഇവ ഉണ്ടാകുന്നതിനിടയുണ്ട്. വിദേശത്തു ജോലി ചെയ്യുന്നവര്‍ ശാരീരിക അവശതകളെ കരുതിയിരിക്കുക. ക.ഠ. രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ പ്രയാസങ്ങളെ ശരിയായി മനസ്സിലാക്കി ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നതിനു കഴിവുള്ള ഒരു ആചാര്യനുമായി അടുത്തുതന്നെ കൂടിക്കാഴ്ചയ്ക്കു സാധ്യത കാണുന്നു. സമ്പൂര്‍ണ്ണമായ രാശിചിന്ത നടത്തി വേണ്ടതായ പരിഹാരം ചെയ്യുന്നത് ഉത്തമം. കൂടാതെ സമുദ്രനീലം ധരിക്കുന്നതും ഗുണകരം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യസ്ഥിതി മോശമായിട്ടു വരാം. പ്രവര്‍ത്തനരംഗത്ത് അതു നിമിത്തം മാന്ദ്യം അനുഭവപ്പെടും. തൊഴില്‍ രംഗത്ത് മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങളെ ബാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ നിമിത്തം പ്രശ്‌നങ്ങള്‍ അധികരിക്കും. സ്ത്രീകളുടെ അവശതകല്‍ കൂടുതലാകും. മധ്യപ്രായമെത്തിയാല്‍ ഗൗരവമേറിയ രോഗങ്ങളെ സൂക്ഷിക്കുക. മനസ്സിന്റെ സംഘര്‍ഷവും പിരിമുറുക്കവും വര്‍ദ്ധിക്കാതെയിരിക്കുന്നതിന് യോഗാ, മെഡിറ്റേഷന്‍ ഇവ ശീലിക്കുക. നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യപരമായ ഒരു വഴിത്തിരിവിന്റെ സമയം അടുത്തുകൊണ്ടിരിക്കുന്നു. വളരെ ശ്രദ്ധയും സൂക്ഷ്മതയും എല്ലാ കാര്യത്തിലും പാലിക്കുക. മഹാസഞ്ജീവനി പൂജ നടത്തുന്നത് ഏറ്റവും ഉത്തമമായി കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ആരോഗ്യസ്ഥിതിയില്‍ ഗുണദോഷ സമ്മിശ്രദ്ധിതിയുണ്ടാകും. ഇടയ്ക്കിടെ ചില അസ്വസ്ഥതകള്‍ ഉണ്ടാകുമെങ്കിലും അത് തീവ്രത പ്രാപിക്കില്ല. ദീര്‍ഘകാലമായി ചെയ്യുന്ന ചില ചികിത്സകള്‍ക്ക് ഫലമുണ്ടാകും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാനായി പ്രകൃതി ജീവനരീതി സ്വീകരിക്കും. പ്രകൃതിയോടിണങ്ങിയ ഭക്ഷണരീതി, മറ്റു കാര്യങ്ങള്‍ ഇവയിലൂടെ പ്രയാസങ്ങളെ ഒരു പരിധിവരെ തരണം ചെയ്യുവാനാകും. നിങ്ങളുടെ രാശിവീഥിയില്‍ ചില ദോഷഭാവങ്ങള്‍ നിലനില്‍ക്കുന്ന സമയമാണിപ്പോള്‍. അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുക. രാശിചിന്തയിലൂടെ കാര്യങ്ങള്‍ കണ്ടെത്തി ഉചിതമായി പരിഹാരം ചെയ്യേണ്ട് ആവസ്യമായി കാണുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പലവിധ അസുഖങ്ങള്‍ വരാം. പകര്‍ച്ചവ്യാധികളെ സൂക്ഷിക്കുക. ഭക്ഷണത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ പിടിപെടാതെ ശ്രദ്ധ പാലിക്കുക. കാലാവസ്ഥാ വ്യതിയാനവും പലവിധ അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. കര്‍മ്മരംഗത്ത് അസുഖങ്ങള്‍ കാരണം മന്ദത ഉണ്ടാകാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കും. പ്രതികൂലമായ സ്ഥലംമാറ്റവും മനസ്സിനു ടെന്‍ഷനുമുണ്ടാകും. നിങ്ങളുടെ ഗൃഹാരൂഢ സ്ഥിതി രോഗകാരണമായേക്കാം. ഗൃഹാവസ്ഥ ശരിയായി പരിശോധിപ്പിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമായി കാണുന്നു. സകലദോഷശാന്തിക്കായി മഹാധന്വന്തരീ പൂജ നടത്തുകയും ധന്വന്തരി ഏലസ്സ് ധരിക്കുകയും ചെയ്യുന്നത് ഉത്തമമായി കാണുന്നു.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പലവിധത്തിലുള്ള മാറ്റങ്ങള്‍ വന്നു ചേരും. ആരോഗ്യപരമായ കാര്യങ്ങളില്‍ ചില പുതിയ തുടക്കങ്ങള്‍ കുറിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങള്‍ക്കു തടയിടുന്നതിനായി പ്രകൃതി ചികിത്സാരീതി, പ്രകൃതിജീവന സമ്പ്രദായം ഇവ സ്വീകരിക്കുന്നതാണ്. മനസ്സിന്റെ കാടുകയറിയ ചിന്തകളും ആകുലതകളും രോഗകാരണമായേക്കാവുന്നതാണ്. ഇവയെ പ്രതിരോധിക്കുന്നതിനാല്‍ അതീന്ദ്രീയ ധ്യാനം, ജപയോഗം ഇവ ശീലിക്കുവാന്‍ ആരംഭിക്കും. യാത്രാക്ലേശം, അലച്ചില്‍ ഇവ ഒഴിവാക്കുന്നതിന് ശ്രമിക്കുക. പുതിയ ചിന്താഗതികള്‍ ഉയര്‍ത്തിക്കൊണ്ടുവരിക. മനഃസംഘര്‍ഷം കുറയ്ക്കുംവിധമുള്ള ഉത്തമമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുവാന്‍ വൈകരുത്. സഞ്ജീവനി പൂജ നടത്തുന്നത് ഗുണകരം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പൊതുവെ ആരോഗ്യകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. മനസ്സിന് ലാളിത്യവും സന്തോഷവും വര്‍ദ്ധിക്കുന്ന അനുഭവങ്ങളില്‍ ഉണ്ടാകും. പരിശ്രമങ്ങള്‍ ഫലപ്രദമായിത്തീരും. കൂടുതല്‍ സ്വസ്ഥത അനുഭവപ്പെടും. പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ചികിത്സാരീതി ഇവ സ്വീകരിക്കുന്നതാണ്. പുതിയ പ്രവൃത്തി മേഖലയില്‍ ഇറങ്ങുന്നതോടെ ഉന്മേഷം വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യപരമായ ഒരു വഴിത്തിരിവിന്റെ സമയം ആയിരിക്കുന്നതായി കാണുന്നു. അതിനാല്‍ ശരിയായി പ്രയത്‌നിക്കുക, നന്നായി മുന്നോട്ടു പോകാം. ഇപ്പോഴത്തെ ഗ്രഹസ്ഥിതി ശരിയായി പരിശോധിച്ച് ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമം. സമുദ്രനീലക്കല്ല് ധരിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പൊതുവെ കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം ടെന്‍ഷനും അധികരിക്കും. മനസ്സിന്റെ ആകുലതകള്‍ ഉത്കണ്ഠകള്‍ ഇവ കൂടുതലാകും. ജീവിതശൈലീ രോഗങ്ങള്‍ കൂടുതല്‍ തീവ്രമായിത്തീരും. പകര്‍ച്ചവ്യാധികളെ സൂക്ഷിക്കേണ്ടതാണ്. ശിരസ്സ് സംബന്ധമായ രോഗങ്ങള്‍, ഇ.എന്‍.ടി. രോഗങ്ങള്‍ ഇവയ്ക്കും സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. നിങ്ങളുടെ ഗൃഹരാശിയില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിധ്യസ്ഥിതി തെളിഞ്ഞു കാണുന്നുണ്ട്. അത് ഒരു സമ്പൂര്‍ണ്ണ രാശിപ്രശ്‌നത്തിലൂടെ മനസ്സിലാക്കി ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. ദോഷപരിഹാരമായി ഗൃഹാരൂഢത്തില്‍ മഹാനവഗ്രഹശാന്തിക്രിയ, സഞ്ജീവനി പൂജ ഇവ നടത്തുന്നത് വളരെ ഫലപ്രദമായി കാണുന്നു.

English summary
April 2021, Know your health horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X