Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂല സമയമാണ്. ഏതുകാര്യത്തിലും ഗുണമുള്ള മാറ്റങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് പഠനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ലഭിക്കും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്കും ഗുണമുള്ളതാണ്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനുകൂലമായ സന്ദര്‍ഭമാകുന്നു. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ അനുകൂലം. ബിസിനസ്സുകാര്‍ക്ക് നല്ല പ്രയോജനം ലഭിക്കുന്നതാണ്. ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. സാമ്പത്തികമായും വളരെ അനുകൂല സന്ദര്‍ഭമാണ്.

പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവെ ഗുണമുള്ള സന്ദര്‍ഭമായി കാണാം. സാമ്പത്തിക നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതാണ്. യാത്രകള്‍കൊണ്ടു പ്രയോജനമുണ്ടാകും. ദീര്‍ഘകാലലക്ഷ്യങ്ങള്‍ പലതും സാധിക്കും. കുട്ടികള്‍ക്ക് പഠനപരമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പൊതുവെ പല കാര്യത്തിലും ഗുണമുണ്ടാകാം.

April Monthly Horoscope

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
അനുകൂലമല്ലാത്ത സാഹചര്യം ചിലതൊക്കെ ഉണ്ടാകുന്നതാണ്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമല്ലാത്ത സ്ഥിതി വരാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിലും പൊതുവെ സൂക്ഷ്മത വേണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായി വളരെ പുരോഗതി ഉണ്ടാകാന്‍ സാധ്യത. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് സാമ്പത്തിക ചിലവ് വര്‍ദ്ധിച്ചേക്കാം. എന്നാല്‍ പഠനനേട്ടങ്ങള്‍ ഉണ്ടാകും. ഗൃഹവാഹനാദികള്‍ നേടുന്നതിന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. പൊതുവെ ഗുണാത്മകമായ മാറ്റങ്ങള്‍ കാണുന്നു.

Election 2026

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട സമയത്ത് ഏതു കാര്യത്തിലും വളരെ സൂക്ഷ്മത പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വളരെ ജാഗ്രതയില്ലെങ്കില്‍ പ്രതികൂല സ്ഥിതി വരാം. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂലമല്ലാത്ത ആ സാഹചര്യം വന്നേക്കാം. വിവിധ മേഖലകളില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ പ്രതികൂലസ്ഥിതി വരാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അതീവശ്രദ്ധ കാണിക്കണം. ഔദ്യോഗികരംഗത്തുള്ളവര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുക.

April Monthly Horoscope

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
പൊതുവെ ഗുണദോഷസമ്മിശ്രഫലങ്ങള്‍ക്കു സാധ്യത. സാമ്പത്തിക നഷ്ടങ്ങള്‍ വരാം. കച്ചവടക്കാര്‍ പണമിടപാടുകളില്‍ വളരെയധികം ശ്രദ്ധ കാണിക്കുക. കുട്ടികള്‍ക്ക് ചില പ്രതികൂലാന്തരീക്ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ആരോഗ്യകാര്യങ്ങളില്‍ പൊതുവെ ശ്രദ്ധ വേണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ വരും. കുട്ടികള്‍ക്ക് പഠനപുരോഗതി ലഭിക്കും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. അനുകൂലമായി വരാം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് നല്ല പഠനപുരോഗതി ലഭിച്ചേക്കാം. ഏതു കാര്യത്തിലും ഗുണാത്മക ഫലങ്ങള്‍ക്കു സാധ്യത. ഗൃഹനിര്‍മ്മാണം തുടങ്ങുന്നതിനവസരം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ തടസ്സങ്ങള്‍ പലതുമുണ്ടാകാം. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കുട്ടികള്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ പഠനപുരോഗതി ഉണ്ടായെന്നു വരില്ല. ഔദ്യോഗിക രംഗത്തുള്ളവരും എല്ലാ കാര്യത്തിലും ശ്രദ്ധ പാലിക്കണം.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ അനുകൂല സന്ദര്‍ഭമാണ്. വിവിധ രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് ഗുണമുണ്ടാകും. സാമ്പത്തിക പുരോഗതി ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്കും പുരോഗതി നേടുവാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+