ഈ രാശിക്കാരാണോ? ജനുവരി 28 മുതല്‍ രാജയോഗം... വെറുതെയിരുന്നാലും പണം വരും
ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കുമെല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായി തീരും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ശനിക്ക് രണ്ടര വര്‍ഷത്തെ സമയം വേണം. നിലവില്‍ മീനം രാശിയിലാണ് ശനിയുടെ സഞ്ചാരം. ഈ രാശിയില്‍ ശുക്രനുമായി ചേര്‍ന്ന് ശനി അര്‍ദ്ധ കേന്ദ്രയോഗം സൃഷ്ടിക്കും.
ജനുവരി 28 നാണ് ഇത് സംഭവിക്കുക. ജനുവരി 28 ന് രാവിലെ 7:29 ന് ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രിയില്‍ ആയിരിക്കുകയും അതിലൂടെ അര്‍ദ്ധ കേന്ദ്രയോഗം സൃഷ്ടിക്കുകയും ചെയ്യും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് അര്‍ദ്ധ കേന്ദ്രയോഗം ഗുണകരമായി തീരുക എന്ന് നോക്കാം...
മീനം
ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രിയില്‍ വരുന്നത് വഴി രൂപപ്പെടുന്ന അര്‍ദ്ധ കേന്ദ്രയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരില്‍ ശനി ലഗ്‌ന ഭാവത്തിലും ശുക്രന്‍ പതിനൊന്നാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഇവര്‍ക്ക് ഇക്കാലയളവില്‍ ഭാഗ്യദേവതയുടെ കടാക്ഷമുണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രിയില്‍ വരുന്നത് വഴി രൂപപ്പെടുന്ന അര്‍ദ്ധ കേന്ദ്രയോഗം ഗുണം ചെയ്യും. ശുക്രന്‍ ഈ രാശിയുടെ ലഗ്‌ന ഭാവത്തിലും ശനി രണ്ടാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഇവര്‍ക്ക് സാമ്പത്തികമായി ഉന്നതിയിലെത്താനാകും. പുതിയ വരുമാന സ്രോതസുകളിലൂടെ ധാരാളം പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നും നേട്ടം തേടിയെത്തും.
ഇടവം
ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രിയില്‍ വരുന്നത് വഴി രൂപപ്പെടുന്ന അര്‍ദ്ധ കേന്ദ്രയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയില്‍ ശുക്രന്‍ ഒമ്പതാം ഭാവത്തിലും ശനി പത്താം ഭാവത്തിലും വസിക്കും. തല്‍ഫലമായി കര്‍മ്മരംഗത്ത് ഇവര്‍ക്ക് ശോഭിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വരുമാനം കുത്തനെ ഉയരും.












Click it and Unblock the Notifications