Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം... തൊടുന്നതെല്ലാം പൊന്നാകും; രാജയോഗത്തിന്റെ ഒരു പവറേ..!

ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങള്‍ എല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ അവയുടെ രാശി, നക്ഷത്രം, സഞ്ചാരകോണ്‍ എന്നിവയില്‍ മാറ്റം വരുത്താറുണ്ട്. രാശികളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള ഗ്രഹങ്ങളുടെ പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇതിനൊപ്പം തന്നെ ഗ്രഹങ്ങള്‍ പരസ്പരം സഞ്ചാരകോണിലും മാറ്റം വരുത്താറുണ്ട്. ഈ സാഹചര്യത്തിലും രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതെല്ലാം 12 രാശിക്കാരിലും 27 നക്ഷത്രക്കാരിലും വ്യത്യസ്ത തരത്തില്‍ സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷം ചെയ്യും.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യനും ശുക്രനും. നവഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ശുക്രനെയാകട്ടെ അസുരന്മാരുടെ ഗുരുവായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ സമ്പത്ത്, സമൃദ്ധി, ആസ്വാദനം, ആഡംബരം, സ്നേഹം, ആകര്‍ഷണം, വിവാഹം മുതലായവയുടെ കാരകനുമാണ് ശുക്രന്‍. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കും.

ശുക്രന്‍ നിലവില്‍ മേടം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ജൂണ്‍ അവസാനം വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. ജൂണ്‍ 17 ന് രാത്രി 8:08 ന് സൂര്യനും ശുക്രനും പരസ്പരം 45 ഡിഗ്രിയില്‍ ആയിരിക്കും. അതുവഴി അര്‍ദ്ധ കേന്ദ്ര യോഗം രൂപപ്പെടും. ജ്യോതിഷത്തിലെ അപൂര്‍വ യോഗമായ ഈ രാജയോഗത്തിന്റെ ഗുണങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കായിരിക്കും ലഭിക്കുക എന്ന് നോക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യ-ശുക്ര അര്‍ദ്ധ-കേന്ദ്ര യോഗം അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടന്നിരുന്ന ജോലികള്‍ വീണ്ടും ആരംഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് കരിയറില്‍ ഗുണകരമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രയ്ക്കുള്ള സാധ്യത കാണുന്നു.

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ കാലഘട്ടം നല്ലതായിരിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം കൈവരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാം.

ചിങ്ങം

സൂര്യ-ശുക്ര അര്‍ദ്ധ-കേന്ദ്ര യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും അനുകൂലമായ സമയം.

കന്നി

സൂര്യ-ശുക്ര അര്‍ദ്ധ-കേന്ദ്ര യോഗം കന്നി രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഉയരങ്ങള്‍ കീഴടക്കാം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം.

കോടതി വ്യവഹാരങ്ങളില്‍ വിജയം തേടിയെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം നടത്താനാകും. ഇനിയങ്ങോട്ട് ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+