Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടകാര്യലബ്ധി, ധനനേട്ടം, പ്രണയവിജയം..; ഈ രാശിക്കാരുടെ നല്ലനാളുകള്‍ തുടങ്ങി

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ നക്ഷത്രക്കാരേയും രാശിയേയും സ്വാധീനിക്കും. ചില വ്യക്തികള്‍ക്ക് ഇത് കൊണ്ട് നേട്ടമായിരിക്കും ഉണ്ടാകുക.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഗുണത്തേക്കാളുപരി ദോഷം ചെയ്‌തെന്നും വരാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനി ഒരാളുടെ ജാതകത്തില്‍ ശരിയായ സ്ഥാനത്തല്ല സഞ്ചരിക്കുന്നത് എങ്കില്‍ വലിയ ദോഷങ്ങളുണ്ടാകും. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഇത് ഒരു രാശിയില്‍ ഏകദേശം രണ്ടര വര്‍ഷം തുടരും.

Ardhakendra Yoga

ഈ സാഹചര്യത്തില്‍ വീണ്ടും ആ രാശിയിലേക്ക് വരാന്‍ 30 വര്‍ഷമെടുക്കും. എന്നാല്‍ നേരെ വിപരീതമാണ് ശുക്രന്റെ കാര്യം. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ധനനേട്ടങ്ങളും വന്ന് ചേരും. നിലവില്‍ ശനി മീനം രാശിയിലാണ്. ഇതിനിടെ ഇന്നലെ ശുക്രന്‍ ശനിയോടൊപ്പം സംയോജിച്ച് 45 ഡിഗ്രി കോണില്‍ വന്നു.

ഇതുവഴി ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ അര്‍ദ്ധകേന്ദ്ര യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് അത് ഇവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുക എന്നും നോക്കാം.

മേടം

ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപപ്പെടുന്ന അര്‍ദ്ധകേന്ദ്ര യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ശനിയും ലഗ്‌ന ഭാവത്തില്‍ ശുക്രനും സ്ഥിതി ചെയ്യുന്നു. അതുവഴി ജീവിതത്തിന്റെ സര്‍വ മേഖലയിലും വിജയം വരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും.

നാളുകളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് ഉടന്‍ താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും.

ഇടവം

ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപപ്പെടുന്ന അര്‍ദ്ധകേന്ദ്ര യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമയിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന പ്രണയം തുറന്ന് പറയും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ജീവിതത്തില്‍ നിലനില്‍ക്കുന്ന പല പ്രശ്നങ്ങളും അവസാനിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടേയും സഹോദരങ്ങളുടേയും പിന്തുണയുണ്ടാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കും.

മകരം

ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപപ്പെടുന്ന അര്‍ദ്ധകേന്ദ്ര യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ സാധ്യത. പുതിയ വാഹനം സ്വന്തമാക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താനുള്ള സാധ്യതയും കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+