Get Updates
Get notified of breaking news, exclusive insights, and must-see stories!

48 മണിക്കൂറിനുള്ളില്‍ ഭാഗ്യം നിങ്ങളെ കടാക്ഷിക്കും, ഇനിയങ്ങോട്ട് ആഡംബര ജീവിതം; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് വിപരീത ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. എല്ലാ മാസവും രാശിചക്രം മാറ്റുന്ന ഗ്രഹം കൂടിയാണ് സൂര്യന്‍. അതുകൊണ്ട് തന്നെ സൂര്യന് ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 12 മാസത്തെ സമയമെടുക്കും. ജ്യോതിഷത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഗ്രഹമാണ് വരുണ ഗ്രഹം. വരുണ ഗ്രഹം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്.

astrology

ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ഏകദേശം 14 വര്‍ഷത്തെ സമയം ഇതിന് ആവശ്യമാണ്. സൂര്യനും വരുണ ഗ്രഹവും ചേര്‍ന്ന് അര്‍ദ്ധ കേന്ദ്രയോഗം സൃഷ്ടിക്കാന്‍ പോകുകയാണ്. നിലവില്‍ സൂര്യന്‍ അതിന്റെ ഉച്ച രാശിയായ മേടത്തിലാണ്. ഈ രാശിയില്‍ നില്‍ക്കുമ്പോള്‍ സൂര്യന്‍ ഏതെങ്കിലും ഗ്രഹവുമായി സംയോജിക്കുകയോ അല്ലെങ്കില്‍ ദൃഷ്ടി പതിക്കുകയോ ചെയ്യും.

അങ്ങനെ ചില ശുഭകരമായ രാജയോഗങ്ങള്‍ രൂപപ്പെടാറുമുണ്ട്. ഇത്തരത്തില്‍ വരുണ ഗ്രഹവുമായി സൂര്യന്‍ സംയോജിക്കുന്നത് വഴിയാണ് അര്‍ദ്ധ കേന്ദ്രയോഗം രൂപപ്പെടുന്നത്. നിലവില്‍ വരുണ ഗ്രഹം മീന രാശിയിലാണ്. മെയ് 6 ന് വൈകുന്നേരം 6:41 ന് സൂര്യനും വരുണനും പരസ്പരം 45 ഡിഗ്രിയില്‍ എത്തും. അതിലൂടെ അര്‍ദ്ധകേന്ദ്ര രാജയോഗം രൂപപ്പെടും. സൂര്യന്‍ ഉച്ച രാശിയില്‍ നില്‍ക്കുന്നതു കൊണ്ടുതന്നെ അര്‍ദ്ധകേന്ദ്ര രാജയോഗത്തിന്റെ ഫലവും ഇരട്ടിയാകും.

അര്‍ദ്ധകേന്ദ്ര രാജയോഗം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്നും എങ്ങനെയാണ് അവ നിങ്ങളില്‍ സ്വാധീനം ചെലുത്തുക എന്നും നമുക്ക് നോക്കാം.

ഇടവം

സൂര്യ - വരുണ ഗ്രഹങ്ങളുടെ സംയോനത്തിന്റെ ഫലമായി രൂപപ്പെടുന്ന അര്‍ദ്ധകേന്ദ്ര രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കോടതി വ്യവഹാരങ്ങളില്‍ വലിയ വിജയം കൈവരിക്കാന്‍ കഴിയും.

മിഥുനം

സൂര്യ - വരുണ ഗ്രഹങ്ങളുടെ സംയോനത്തിന്റെ ഫലമായി രൂപപ്പെടുന്ന അര്‍ദ്ധകേന്ദ്ര രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പലവഴിക്ക് പണം കൈയിലെത്തും.

കര്‍ക്കിടകം

സൂര്യ - വരുണ ഗ്രഹങ്ങളുടെ സംയോനത്തിന്റെ ഫലമായി രൂപപ്പെടുന്ന അര്‍ദ്ധകേന്ദ്ര രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+