കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ.. പെരുമഴ... കാണിപ്പയ്യൂരിന്റെ പ്രവചനം തെറ്റി! ദുരന്തത്തിനിടയിലും കാണിപ്പയ്യൂരിനെ ട്രോളുന്നവരോട്!!

  • By Desk
Google Oneindia Malayalam News

എസ് ജയദേവൻ

ജ്യോത്സ്യര്‍ എസ് ജയദേവന്‍. ജ്യോതിഷം, വാസ്തു ശാസ്ത്രം, സംഖ്യ ശാസ്ത്രം, രത്ന ശാസ്ത്രം തുടങ്ങിയ ജ്യോതിഷ ശാഖകളില്‍ പ്രസിദ്ധനാണ്. വിലാസം - S Jayadevan, Astrologer and Planetary Gemologist. Kannur. e-mail: [email protected]. Mob: 999 570 5555

കാണിപ്പയ്യൂരിന്റെ പ്രവചനം തെറ്റി! ഈ മഹാ ദുരന്തത്തിനിടയിലും സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒരു വാർത്തയാണിത്. കുറേ കളിയാക്കലുകളും ട്രോളുകളുമൊക്കെ വായിച്ചു. സത്യത്തിൽ ഇത്രയൊക്കെ ട്രോളാൻ മാത്രം അദ്ദേഹം എന്താണ് പറഞ്ഞത്? സാധാരണ ഒരു വിഷുഫലം പറയുന്ന വീഡിയോ ആയിരുന്നു അത്. അതിൽ അദ്ദേഹത്തിന്റെ നിഗമനം തെറ്റിയിരിക്കാം. വേണ്ടത്ര ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയുമൊക്കെയേ ഇത്തരം പ്രവചനങ്ങൾ നടത്താൻ പാടുള്ളു, അത് നന്നായി അറിയാവുന്ന ഒരാൾ കൂടിയാണ് അദ്ദേഹം.

<strong>പ്രളയത്തിൽ പാളിപ്പോയ വിഷുഫലം; മഴ ലഭിക്കുമെന്ന ധാരണ വേണ്ട...ട്രോളുകൾക്ക് കാണിപ്പയ്യൂരിന്റെ മറുപടി...</strong>പ്രളയത്തിൽ പാളിപ്പോയ വിഷുഫലം; മഴ ലഭിക്കുമെന്ന ധാരണ വേണ്ട...ട്രോളുകൾക്ക് കാണിപ്പയ്യൂരിന്റെ മറുപടി...

സാധാരണ ഇന്റർവ്യു പോലെ ഉടനടി മറുപടി നൽകേണ്ട ചോദ്യങ്ങൾക്ക് ഒരു ജ്യോതിഷിക്ക് വിഷയം ചിന്തിക്കാതെ ലൈവ് ആയി മറുപടി കൊടുക്കാൻ കഴിയില്ല അത്തരം സാഹചര്യങ്ങളിൽ സൂക്ഷ്മത പാലിക്കുകയും വേണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന ഇക്കാലത്ത് ജ്യോതിഷം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാണ് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടെന്ന് എനിക്ക് പറയാൻ കഴിയും. പല പ്രധാന വിഷയങ്ങളിലും ഒന്നിച്ച് ഇടപെടാനുള്ള അവസരമുണ്ടായിട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് ജ്യോതിഷത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലുള്ള പാണ്ഠിത്യവും അനുഭവഞ്ജാനവും അതിലൊക്കെ ഉപരി പാരമ്പര്യവും ഒരാൾക്കും ചോദ്യം ചെയ്യാനാവാത്തതിലും ഉയരത്തിലാണ്.

kanippayyoor

മഹാ പ്രളയം ഉണ്ടാകുമെന്നൊക്കെ പ്രവചിക്കാൻ കഴിയുന്നതല്ല ഇന്നത്തെ ജ്യോതിഷം എന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. അഥവാ ഉണ്ടെങ്കിൽ തന്നെ അത്തരം പ്രവചനങ്ങൾ നടത്താൻ തക്ക സിദ്ധിയുള്ളവരാരും ഇന്നില്ല എന്നും പറയേണ്ടി വരും.പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവചനങ്ങൾക്ക് ചില പരിമിതികളുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . അതിന് ജ്യോതിഷഞ്ജാനം മാത്രമല്ല ദൈവീകമായ മറ്റൊരു തലത്തിലേക്ക് ദൈവജ്ഞൻ ഉയരുകയും ചെയ്യണം.

അനേക കോടികൾ മുടക്കി നമ്മൾ നിലനിർത്തുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് തെറ്റ് പറ്റിയില്ലേ? ഇത്രയ്ക്ക് നാശം വിതക്കുന്ന ഒരു വെള്ളപ്പൊക്കമുണ്ടാകുമെന്ന് എന്ത് കൊണ്ട് അവർക്ക് പ്രവചിക്കാൻ കഴിഞ്ഞില്ല? ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രമേൽ ഔന്നത്യത്തിൽ നിൽക്കുന്ന ഇക്കാലത്ത് ഗ്രഹങ്ങളേക്കാൾ കൃത്രിമ ഉപഗ്രഹങ്ങളെയാണ് ശാസ്ത്രം അനുഗമിക്കുന്നത്, അത് തെറ്റ് വരുത്തുന്നത് പോലെ കേവലം ഒരു മനുഷ്യനും തെറ്റുകൾ സംഭവിക്കാവുന്നതാണ്.

English summary
Astrologer jayadevan writes as Social media troll Kanippyor Vishuphalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X