ഗണപതീ കടാക്ഷം കൂടെയുണ്ടാകും.. തുടരെ തുടരെ ഭാഗ്യം, ജീവിതത്തില്‍ സന്തോഷം മാത്രം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഓരോ രാശിക്കാരിലും നല്ല സമയവും മോശം സമയവും നിര്‍ണയിക്കുന്നത് ഗ്രഹങ്ങളുടെ നിലയും ജന്മനക്ഷത്രവും സമയവും എല്ലാം കണക്കാക്കിയാണ്. അതോടൊപ്പം ചില രാശിക്കാരില്‍ ഓരോ മൂര്‍ത്തിയുടേയും കടാക്ഷവും എപ്പോഴും കുടികൊള്ളും. അത്തരം രാശിക്കാര്‍ക്ക് ആ മൂര്‍ത്തിയുടെ ശക്തിയും പ്രത്യേകതയും അനുസരിച്ച് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി വരും.
എന്നാല്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ സമയം സ്ഥിരമായിരിക്കും. അതിന് കാരണം ഇത്തരത്തില്‍ മൂര്‍ത്തി കടാക്ഷം ഉള്ളതിനാലാണ്. ഗണപതി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ചൊരിയുന്ന ചില രാശിക്കാര്‍ ഉണ്ട്. അവര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച സമയമായിരിക്കും. ഗ്രഹനില മൂലം സമയം മാറിയാലും ഗണപതി ഭഗവാന്റെ അനുഗ്രഹം അതിനെ സന്തുലിതമാക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് അത്തരത്തില്‍ എപ്പോഴും ഭാഗ്യം കൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് എപ്പോഴും ഭാഗ്യകാലം തന്നെയായിരിക്കും. ഗ്രഹനിലയും രാശി മാറ്റവും അനുസരിച്ച് അതിന്റെ തോത് കൂടുകയും കുറയുകയും ചെയ്യും എന്നേ ഉള്ളൂ. ഗണപതി ഭഗവാന്റെ കടാക്ഷമാണ് ഇതിന് മേട രാശിക്കാരെ സഹായിക്കുന്നത്. ഈ രാശിക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യും.

ബിസിനസ് രംഗത്തുള്ളവര്‍ക്ക് അത്യപൂര്‍വമായി മാത്രമെ തിരിച്ചടി നേരിടേണ്ടി വരൂ. വ്യാപാരികള്‍ക്ക് എപ്പോഴും മികച്ച സമയമായിരിക്കും. സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്ക് വിഘ്‌നങ്ങള്‍ ഏതുമില്ലാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വീട് നിര്‍മാണം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കപ്പെടും. ഇവരുടെ നേതൃപാടവം എപ്പോഴും ശ്ലാഘിക്കപ്പെടും. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായുള്ള വിഘ്‌നങ്ങള്‍ നീക്കപ്പെടും. ഗണപതി പൂജ ചെയ്യുന്നത് അത്യുത്തമമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എപ്പോഴും ഗണപതി ഭഗവാന്റെ കടാക്ഷം കൊണ്ട് സാമ്പത്തികമായി ഭാഗ്യങ്ങള്‍ വന്ന് ചേരും. സാമ്പത്തിക ഇടപാടുകളില്‍ ലാഭം കൊയ്യാന്‍ ഇത് സഹായിക്കും. സമൂഹത്തില്‍ പ്രശസ്തിയും ആദരവും ലഭിക്കുന്ന രാശിക്കാരായിരിക്കും മിഥുനം രാശിക്കാര്‍. ഇവരുടെ കുടുംബ ജീവിതത്തില്‍ ഗ്രഹനില മാറുമ്പോള്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായാലും കഠിനമാകില്ല. ഗണപതി ഭഗവാന്റെ കടാക്ഷം അത്തരം വിഘ്‌നങ്ങള്‍ എല്ലാ മാറ്റും.

ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്യുന്നവരായിരിക്കും മിഥുനം രാശിക്കാര്‍. ഇവര്‍ക്ക് ബിസിനസ് രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുണ്ടാകും. ഇത്തരം പരീക്ഷണങ്ങളില്‍ മിക്കവാറും വിജയം ഉറപ്പാക്കാനും ഇത്തരക്കാര്‍ക്ക് സാധിക്കും. വീട്ടില്‍ ഗണപതി ഭഗവാന്റെ ചിത്രത്തിന് മുന്നില്‍ എന്നും വിളക്ക് കൊളുത്തണം. അങ്ങനെ എങ്കില്‍ എന്നും ഭഗവാന്റെ കടാക്ഷം വീട്ടിലുള്ളവര്‍ക്കും ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്കും ജീവിതത്തില്‍ ഉടനീളം ഗണപതി ഭഗവാന്റെ കടാക്ഷം ഉണ്ടാകും. ഏറെ നാളായുള്ള ആഗ്രഹങ്ങളില്‍ പലതും മെല്ലെ മെല്ലെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ എല്ലാം നീങ്ങും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ ഗണപതി ഭഗവാനെ സ്തുതിക്കണം. അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും പോകുന്നത് മാറ്റം കൊണ്ടവരും

മകരം രാശിക്കാര്‍ വലിയ കഠിനാധ്വാനികളായതിനാല്‍ തന്നെ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് സ്വാഭാവികമായും ഫലം ലഭിക്കും. അതിനൊപ്പം ഗണപതി ഭഗവാന്റെ കടാക്ഷം കൂടി ചേരുന്നത് വലിയ ഭാഗ്യം കൊണ്ടുവരും. തൊഴിലില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും മുന്നിലുള്ള വിഘ്‌നങ്ങള്‍ എല്ലാം വിഘ്‌നേശ്വരന്റെ കൃപാ കടാക്ഷം കൊണ്ട് മാറി കിട്ടും. വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകമായി ഭാഗ്യം വരും.












Click it and Unblock the Notifications