• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജ്യോത്സ്യനോട് ചോദിക്കാം.. ജ്യോതിഷപരമായ നിങ്ങളുടെ സംശയങ്ങൾക്ക് അനിൽ പെരുന്ന മറുപടി പറയുന്നു

  • By അനില്‍ പെരുന്ന

നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി

One India Malayalam - Online daily-ല്‍ നിങ്ങളുടെ ജ്യോതിഷപരമായ സംശയങ്ങള്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും ജ്യോത്സ്യൻ അനില്‍പെരുന്ന മറുപടി നല്‍കുന്നു.

നിങ്ങളുടെ സംശയങ്ങള്‍, ചോദ്യങ്ങള്‍ അനില്‍ പെരുന്ന - 9847531232, anilnavagraha@gmail.com ലേയ്ക്ക് അയയ്ക്കുക.

ജയദേവന്‍, പൂരുരുട്ടാതി : ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും മാറി പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഗുണമുണ്ടാകുമോ?

ജയദേവന്‍, പൂരുരുട്ടാതി : ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും മാറി പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഗുണമുണ്ടാകുമോ?

നിങ്ങള്‍ക്ക് ഇപ്പോള്‍ ദശാസന്ധി കാലമാണ്. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷമായി തുടരുന്ന ശനിദശ അവസാനിക്കുവാന്‍ പോകുന്നു. അതിനുശേഷം ബുധദശയാണ് വരുന്നത്. ഒരു ദശാകാലം തീര്‍ത്ത് മറ്റൊന്നു തുടങ്ങുന്നതിന് മുമ്പുള്ള കാലത്തെയാണ് ദശാസന്ധി എന്നു പറയുന്നത്. ഇക്കാലം പൊതുവെ ദോഷകരമാണ്. മാറ്റങ്ങള്‍ സൂക്ഷിച്ചു നടപ്പാക്കണം. കയ്യിലുണ്ടായിരുന്ന സാമാന്യം നല്ല ഒരു ജോലി നഷ്ടമാവുകയും പുതിയതൊന്നു കിട്ടാതെ വരികയും ചെയ്‌തേക്കാം. അതിനാല്‍ എല്ലാവശവും ടൗേറ്യ ചെയ്ത് വേണ്ടതു ചെയ്യുക. ഒരു സിദ്ധിവിനായകപൂജ നടത്തുന്നത് ഉത്തമം.

വര്‍ഗ്ഗീസ്, ചിത്തിര : എന്റെ മകളുടെ വിവാഹാലോചനകള്‍ ഒന്നും ശരിയാകുന്നില്ല. കുട്ടിയുടെ ജനന തീയതി 1989 ജനുവരി 15 രാവിലെ 7 മണി. അശ്വതി.

വര്‍ഗ്ഗീസ്, ചിത്തിര : എന്റെ മകളുടെ വിവാഹാലോചനകള്‍ ഒന്നും ശരിയാകുന്നില്ല. കുട്ടിയുടെ ജനന തീയതി 1989 ജനുവരി 15 രാവിലെ 7 മണി. അശ്വതി.

താങ്കള്‍ ഇപ്പോള്‍ ശനിദശയുടെ അവസാനഘട്ടത്തിലൂടെ കടന്നുപോകുന്നു. കുടുംബത്തില്‍ അതിന്റേതായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. മകള്‍ക്ക് ഇരുപത്തിയെട്ട് വയസ്സ് കഴിഞ്ഞു. ഇപ്പോള്‍ ആദിത്യദശയാണ്. 29 വയസ്സുവരെയാണ് ആദിത്യന്റെ ദശ. ഇപ്പോള്‍ ദശാസന്ധിയുടെ കാലം അടുത്തുവരുന്നു. ജാതകവശാല്‍ ഏഴാം ഭാവത്തിലേക്ക് സ്വാധീനം ചെലുത്തുന്ന ആദിത്യന്‍ വിവാഹാദികാര്യങ്ങളിലെല്ലാം മന്ദത സൃഷ്ടിക്കും. താങ്കളുടെ സമയവും ദോഷകരമായതിനാല്‍ ബുദ്ധിമുട്ടുകള്‍ കൂടുന്നതായി കാണുന്നു. ശരിയായി ഉപവാസ പ്രാര്‍ത്ഥന ചെയ്യുക. പത്മരാഗക്കല്ല് ലോക്കറ്റിലാക്കി കഴുത്തില്‍ ധരിക്കുന്നത് ഉത്തമം.

ശൈലജ, അത്തം : എന്റെ കുടുംബത്തില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും വിഷമങ്ങളും ഉണ്ടാകുവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ചുകാലമായി. കാരണങ്ങളും പരിഹാസവും ഒന്നുനോക്കാമോ?

ശൈലജ, അത്തം : എന്റെ കുടുംബത്തില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും വിഷമങ്ങളും ഉണ്ടാകുവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ചുകാലമായി. കാരണങ്ങളും പരിഹാസവും ഒന്നുനോക്കാമോ?

പൊതുവെ ജന്മക്കൂറില്‍ വ്യാഴവും നാലാമിടത്തു ശനിയും സഞ്ചരിക്കുന്ന കാലമായതിനാല്‍ അത് നന്നല്ല. സര്‍വ്വകാര്യങ്ങളിലു മന്ദതയും ധനപരമായ പ്രതിബന്ധനങ്ങളും മനഃക്ലേശങ്ങളാനുഭവങ്ങളും ഉണ്ടാകാനിടയുണ്ട്. ഇപ്പോള്‍ നാല്‍പ്പത്തി യേഴു വയസ്സു കഴിഞ്ഞതായി കാണുന്നു. അതിനാല്‍ ശനിദശയുടെ ആരംഭഘട്ടമായിരിക്കും ഇപ്പോള്‍. പൊതുവെ സര്‍വ്വകാര്യ പ്രതിബന്ധം, വിവിധ അനര്‍ത്ഥങ്ങള്‍, കുടുംബത്തില്‍ അസ്വസ്ഥത, കലഹം ഇവയൊക്കെ ഉണ്ടാകാം. ഗണപതിഹോമവും സംവാദ സൂക്തഹവനവും നടത്തുക. ശരിയായി സൂര്യരാശി പ്രശ്‌നംവച്ച് വേണ്ടതു ചെയ്യുക.

ഊര്‍മ്മിള, ചോതി : ഞാന്‍ സ്വന്തമായി തുണിത്തരങ്ങളുടെ ബിസിനസ്സ് ചെയ്യുന്നു. ഇപ്പോള്‍ പൊതുവെ കച്ചവടം വളരെ മോശമാണ്. എന്താണ് മാര്‍ഗ്ഗം

ഊര്‍മ്മിള, ചോതി : ഞാന്‍ സ്വന്തമായി തുണിത്തരങ്ങളുടെ ബിസിനസ്സ് ചെയ്യുന്നു. ഇപ്പോള്‍ പൊതുവെ കച്ചവടം വളരെ മോശമാണ്. എന്താണ് മാര്‍ഗ്ഗം

ഊര്‍മ്മിളയ്ക്ക് നാല്‍പ്പത്തിനാലാം വയസ്സാണ് ഇത്. ഈ വര്‍ഷാവസാനം ശനിദശ തീര്‍ന്ന് ബുധദശ തുടങ്ങുന്നു. പൊതുവെ ദശാസന്ധി കാലമായതിനാല്‍ വളരെ ശ്രദ്ധിക്കുക. സകലകാര്യതടസ്സം, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യസ്ഥിതി ഇവയെല്ലാം ഉണ്ടായേക്കാം. ബിസിനസ്സ് വളരെ മന്ദഗതിയായത് ഈ ദോഷാവസ്ഥ കാരണമാണ്. ഒരു നവഗ്രഹശാന്തി നടത്തുന്നത് ഉത്തമമാണ്. കച്ചവട വര്‍ദ്ധനവിനായി ഒരു അശ്വാരൂഢ പൂജ നടത്തുന്നത് വളരെ നന്നായിരിക്കും. പച്ചനിറമുള്ള ഹരിതാശ്മം എന്ന കല്ല് ധരിക്കുന്നതും വളരെ ഗുണം ചെയ്യുന്നതാണ്.

സരസ്വതി, പൂരം : എനിക്ക് ഇപ്പോള്‍ 50 വയസ്സ്. രോഗവിഷമങ്ങള്‍ കൂടുതലാണ്. ഇതു മാറുമോ?

സരസ്വതി, പൂരം : എനിക്ക് ഇപ്പോള്‍ 50 വയസ്സ്. രോഗവിഷമങ്ങള്‍ കൂടുതലാണ്. ഇതു മാറുമോ?

രാഹുദശ അവസാനിക്കുന്ന വര്‍ഷമാണ് ഇത്. ദശാസന്ധി ദോഷങ്ങള്‍ സരസ്വതിയെ വളരെ ബാധിക്കുന്നതായി കാണന്നു. ജാതകത്തില്‍ വളരെ ദോഷാത്മകമായ സ്ഥാനത്താണ് രാഹുനില കൊള്ളുന്നത്. അതിനാല്‍ ദോഷതീവ്രത കൂടുതലാകും. രോഗവിഷമതകള്‍ വര്‍ദ്ധിക്കും. വീഴ്ച, പരിക്കുകള്‍ ഇവ ഉണ്ടാകാതെ ശ്രദ്ധിക്കു. ഏതു കാര്യത്തിലും വളരെ ശ്രദ്ധാ ജാഗ്രത ഉണ്ടാകേണ്ട കാലഘട്ടമാണ് ഇത്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നതിനാല്‍ സംസാരത്തില്‍ മിതത്വം ശീലിക്കുക. ദോഷപരിഹാരമായി ഒരു അഷ്ടനാഗബലി നടത്തുന്നത് ഉത്തമം. കുടുംബത്തില്‍ വിഷുവിന് ശേഷം മാറ്റങ്ങള്‍ ഉണ്ടാകും.

English summary
Ask doubts, questions about your horoscope to Astrologer Anil Perunna at Oneindia Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more