Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യോത്സ്യനോട് ചോദിക്കാം.. ജ്യോതിഷപരമായ നിങ്ങളുടെ സംശയങ്ങൾക്ക് അനിൽ പെരുന്ന മറുപടി പറയുന്നു

നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി

മീനമാസം ഒന്നാം തീയതി മുതല്‍ 15-03-2017 One India Malayalam - Online daily-ല്‍ നിങ്ങളുടെ ജ്യോതിഷപരമായ സംശയങ്ങള്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും ജ്യോതിഷി അനില്‍പെരുന്ന മറുപടി നല്‍കുന്നു.
നിങ്ങളുടെ സംശയങ്ങള്‍, ചോദ്യങ്ങള്‍ അനില്‍ പെരുന്ന - 9847531232, [email protected] ലേയ്ക്ക് അയയ്ക്കുക.

എന്റെ പേര് രാംദാസ്. ജനനം 1970 ഏപ്രില്‍ 14 ചൊവ്വാഴ്ച രാവിലെ 8 മണിയ്ക്ക്. ഇപ്പോഴുള്ള വിഷമതകളും സാമ്പത്തിക പ്രതിസന്ധികളും എന്നു മാറും?

എന്റെ പേര് രാംദാസ്. ജനനം 1970 ഏപ്രില്‍ 14 ചൊവ്വാഴ്ച രാവിലെ 8 മണിയ്ക്ക്. ഇപ്പോഴുള്ള വിഷമതകളും സാമ്പത്തിക പ്രതിസന്ധികളും എന്നു മാറും?

താങ്കള്‍ക്ക് ഇപ്പോള്‍ ബുധദശയാണ്. ഇനി മൂന്നുവര്‍ഷം എട്ടുമാസം കൂടി ബുധ ദശയുണ്ട്. വ്യാഴത്തിന്റെ അപഹാരഘട്ടവുമാണ്. പൊതുവെ ഗുണദോഷസമ്മിശ്രമായ കാലമെന്നു പറയാം. ഗ്രഹനിലയില്‍ ആദിത്യനോടും ശുക്രനോടും ശനിയോടും യോഗം ചെയ്ത് മേടരാശിയില്‍ നില്‍ക്കുന്ന ബുധനാകയാല്‍ വളരെ ഗുണമുണ്ടാകേണ്ടതാണ്. കുടുംബത്തില്‍ പൂര്‍വ്വികദോഷങ്ങളുള്ളതിന്റെ നിമിത്ത സൂചനകള്‍ കാണുന്നതിനാല്‍ ശരിയായ രീതിയില്‍ ആരൂഢത്തില്‍ ഒരു സൂര്യരാശിപ്രശ്‌നംവച്ച് കാര്യങ്ങള്‍ മനസ്സിലാക്കി വേണ്ടതു ചെയ്യുക. തല്‍ക്കാല പരിഹാരമായി ഒരു ഗണിപതിഹോമം നടത്തി ഭാഗ്യസൂക്തം ജപിച്ച് മുക്കുറ്റി ഹോമിക്കുന്നത് ഉത്തമം. ജൂണ്‍ 21-നുശേഷം അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

എന്റെ പേര് ശ്യാമള, മുംബൈ.എന്റെ മകളുടെ വിവാഹകാര്യം അറിയുന്നതിനാണ് ഇതെഴുതുന്നത്. ജനനസമയം 1995 മെയ് 15 ഉച്ചയ്ക്ക് 12 മണി.

എന്റെ പേര് ശ്യാമള, മുംബൈ.എന്റെ മകളുടെ വിവാഹകാര്യം അറിയുന്നതിനാണ് ഇതെഴുതുന്നത്. ജനനസമയം 1995 മെയ് 15 ഉച്ചയ്ക്ക് 12 മണി.

1170 ഇടവം 1ന് തിങ്കളാഴ്ച അനിഴം നക്ഷത്രത്തില്‍ കര്‍ക്കടക ലഗ്നത്തിലാണ് കുട്ടിയുടെ ജനനം. കുട്ടിയ്ക്ക് ഇപ്പോള്‍ ബുധദശാകാലമാകുന്നു. ഏഴാം ഭാവാധിപനായ ശനി എട്ടില്‍ നില്‍ക്കുന്നത് ഗുണകരമല്ല. കൂടാതെ ഏഴാം ഭാവം മകരം രാശിയായി വരുന്നത് പ്രവ്രജ്യആയോഗലക്ഷണത്തെ ഭാഗികമായി സൂചിപ്പിക്കുന്നു. വിവാഹകാര്യ ത്തില്‍ മന്ദതയോ തടസ്സങ്ങളോ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വളരെ ഊര്‍ജ്ജിത മായി ശ്രമിക്കുക. അനുകൂലമായ വിവാഹാലോചനകള്‍ ലാഘുവായ കാരണങ്ങളാല്‍ വേണ്ടെന്നു വയ്ക്കരുത്. ശനിയാഴ്ചതോറും ശിവന് വിളക്ക്, മാല, പുഷ്പാഞ്ജലി ഇവ നടത്തുക. ദോഷശാന്തിയുണ്ടായാല്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹത്തിനുള്ള സാധ്യതയുണ്ട്. തടസ്സങ്ങള്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ മംഗളഗൗരീപൂജ എന്ന കര്‍മ്മം നടത്തുന്നത് വളരെ വേഗം ഫലസിദ്ധി നല്‍കും.

എന്റെ പേര് ഗ്രേസി, കോട്ടയം.. എന്റെ ജനനതീയതി 1969 ഡിസംബര്‍ 17-ാം തീയതി രാത്രി 9.30. തൊഴില്‍പരമായ പ്രശ്‌നങ്ങളും കുടുംബത്തില്‍ അസ്വസ്ഥതകളുമുണ്ട്. ഒരു മാറ്റം എന്നുണ്ടാവും?

എന്റെ പേര് ഗ്രേസി, കോട്ടയം.. എന്റെ ജനനതീയതി 1969 ഡിസംബര്‍ 17-ാം തീയതി രാത്രി 9.30. തൊഴില്‍പരമായ പ്രശ്‌നങ്ങളും കുടുംബത്തില്‍ അസ്വസ്ഥതകളുമുണ്ട്. ഒരു മാറ്റം എന്നുണ്ടാവും?

1145 ധനു 2-ാം തീയതി ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ കര്‍ക്കടകലഗ്നത്തില്‍ ജനനം. ഇപ്പോള്‍ ചന്ദ്രദശാകാലമാകുന്നു. പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകേണ്ടതാണ്. ജാതകത്തില്‍ ബുധന്റെ സ്ഥിതി ആറില്‍ ആയതുകൊണ്ട് വളരെ ഗുണമൊന്നും ഉണ്ടാവുകയില്ല. നിമിത്തങ്ങള്‍ ചിന്തിച്ചതില്‍ നിങ്ങളുടെ ആരൂഢസംബന്ധമായി വളരെ ദോഷാത്മകമായ ചിലതു കാണുന്നു. സമ്പൂര്‍ണ്ണ രാശിപ്രശ്‌നത്തിലൂടെ കാര്യങ്ങള്‍ അറിഞ്ഞ് വേണ്ട പ്രതിവിധി ചെയ്യുക. തല്‍ക്കാല പരിഹാരമായി അവഗാഹ പ്രാര്‍ത്ഥന നിത്യവും ചൊല്ലുക. ഈ വര്‍ഷം ജൂണ്‍ 21 വരെ ഗുണദോഷ സമ്മിശ്രസ്ഥിതി തുടരും. അതിനുശേഷം കാര്യങ്ങള്‍ അനുകൂലമായ മാറ്റത്തിലേക്ക് വരുന്നതാണ്.

എന്റെ പേര് രഞ്ജിനി, ബാംഗ്ലൂര്‍.. എന്റെ ജനന തീയതി 1987 ജനുവരി 20. രാവിലെ 7 മണി. ഇപ്പോള്‍ വളരെയധികം തടസ്സങ്ങളും വിഷമങ്ങളും ഉണ്ടാകുന്നു. എന്താണ് പരിഹാരം?

എന്റെ പേര് രഞ്ജിനി, ബാംഗ്ലൂര്‍.. എന്റെ ജനന തീയതി 1987 ജനുവരി 20. രാവിലെ 7 മണി. ഇപ്പോള്‍ വളരെയധികം തടസ്സങ്ങളും വിഷമങ്ങളും ഉണ്ടാകുന്നു. എന്താണ് പരിഹാരം?

1162 മകരമാസം 6-ാം തീയതി ചൊവ്വാഴ്ച ഉത്രം നാളില്‍ മകരലഗ്നത്തിലാണ് ജനനം. ഇപ്പോള്‍ രാഹുദശയുടെ മധ്യകാലഘട്ടമാണ്. മൂന്നാം ഭാവത്തില്‍ മീനംരാശിയില്‍ രാഹു നില്‍ക്കുന്നു. ലഗ്നത്തില്‍ സൂര്യനും ബുധനും, രണ്ടില്‍ കുംഭത്തില്‍ വ്യാഴവും മൂന്നില്‍ മീനത്തില്‍ ചൊവ്വായും രാഹുവും ഒമ്പതില്‍ കന്നിയില്‍ ചന്ദ്രനും കേതുവും പതിനൊന്നില്‍ ശുക്രനും ശനിയും നില്‍ക്കുന്നു. ഭാഗികമായി കാലസര്‍പ്പയോഗവും ഉണ്ട്. പൊതുവെ സര്‍വ്വകാര്യപ്രതിബന്ധവും വിവിധ വിഷമതകളും ധനനഷ്ടം, തൊഴില്‍പരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബത്തില്‍ അസ്വസ്ഥ തകള്‍ ഇവയൊക്കെ ഉണ്ടാകാം. അഷ്ടനാഗബലി എന്ന പൂജ നടത്തി ദോഷകലകളെ ആവാഹിച്ച നാഗപ്രതിമ കാളഹസ്തി ശിവക്ഷേത്രത്തില്‍ സമര്‍പ്പണം നടത്തുന്നത് ഉത്തമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+