നിങ്ങളുടെ വിവാഹം വൈകുന്നുവോ?? മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രം ദര്‍ശനം നടത്തിയാല്‍ വിവാഹം നടക്കും!
ഹിന്ദു മത തത്വങ്ങള്‍ പ്രകാരം വിവാഹം 16 സംസ്കാരങ്ങളിലൊന്നാണ്. എന്നാല്‍ വിവാഹം നടക്കാന്‍ കാലതാമസം വരുന്നത് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ്. ശരിയായ പങ്കാളിയെ കിട്ടാത്തതുകൊണ്ട് മാത്രമല്ല വിവാഹം നടക്കാത്തത് എന്നാണ് ജ്യോതിഷം പറയുന്നത്.
രണ്ടു വ്യക്തികള്‍ ഒരുമിച്ച് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് ദൈവത്തിന്‍റേയും ദേവതമാരുടേയും സാന്നിധ്യം ഉണ്ടായിരിക്കണമെന്നും ജ്യോതിഷത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. രണ്ട് വ്യക്തികള്‍ക്കിടയില്‍ ജീവിത കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദൃഢമായ ബന്ധം നിലനില്‍ക്കാന്‍ വിശ്വാസങ്ങളുടേയും അഭിപ്രായങ്ങളുടേയും അകമ്പടി അനിവാര്യമാണെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

18- 24 വയസ്സ് വരെ
18 വയസ്സ് മുതല്‍ 24 വയസ്സ് വരെയാണ് വിവാഹത്തിന് അനുകൂലമായ പ്രായമായി കണക്കാക്കാറുള്ളത്. ഈ പ്രായത്തിലുള്ളവര്‍ എളുപ്പത്തില്‍ വിവാഹം നടക്കാന്‍ വ്യാഴാഴ്ചകളില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ശിവ പാര്‍വതീ ക്ഷേത്രം സന്ദര്‍ശിച്ച് ഓം ഗൗരി ശങ്കരായേ നമഃ എന്ന മന്ത്രം ജപിക്കുക. ഇത് വിവാഹം നടക്കാനുള്ള തടസ്സങ്ങള്‍ മാറ്റുന്നതിന് സഹായിക്കും.

25-30 വയസ്സ് വരെ
25 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹം നടക്കാത്തവര്‍ എല്ലാ വ്യാഴാഴ്ചകളിലും മഞ്ഞ നിറത്തിലുള്ള ശിവ പാര്‍വ്വതീ ക്ഷേത്രം സന്ദര്‍ശിക്കുന്നത് നല്ലതാണ്. എല്ലാ തിങ്കളാഴ്ചകളില്‍ ഓം പാര്‍വതീ പതായേ നമഃ എന്ന മന്ത്രം 108 തവണ ഉരുവിട്ട് ശിവലിംഗത്തില്‍ പാല്‍ ഉപയോഗിച്ചോ ജലം ഉപയോഗിച്ചോ ധാര ചെയ്യുക. തിങ്കളാഴ്ച തുടങ്ങുന്ന കര്‍മങ്ങള്‍ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

31- 35 വരെ
31 മുതല്‍ 35 വരെ പ്രായമായിട്ടും വിവാഹം നടക്കാത്തവര്‍ വീടിന് സമീപത്ത് വാഴത്തൈ നട്ടാല്‍ വിവാഹം എളുപ്പത്തില്‍ നടക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇത്തരക്കാര്‍ വ്യാഴാഴ്ചകളില്‍ ഉപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇതിന് പുറമേ വിഷ്ണു പ്രതിമയ്ക്ക് മുമ്പില്‍ വച്ച് ഓം ഭ്രൂം ബ്രഹസ്പതായേ നമഃ എന്ന നാമം മൂന്ന് തവണയെങ്കിലും ജപിക്കുന്നതിന് വിവാഹം നടക്കാന്‍ സഹായിക്കും.

36-40
ഈ പ്രായമെത്തിയിട്ടും വിവാഹം നടക്കാത്തവര്‍ കൂവളത്തിന്‍റെ 108 ഇലകളില്‍ ചന്ദനം കൊണ്ട് രാമനാമം എഴുതുക. ഈ കുവളത്തിന്‍റെ ഇലകള്‍ ശിവലിംഗത്തിനടുത്ത് ഓം നമഃശിവായ നാമം മന്ത്രിച്ച് പ്രാര്‍ത്ഥിക്കുക.












Click it and Unblock the Notifications