ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള നിങ്ങളുടെ പ്രണയജ്യോതിഷത്തെ കുറിച്ച് അറിയാന്‍...

  • Posted By: അനില്‍ പെരുന്ന - 9847531232
Subscribe to Oneindia Malayalam

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടോ? നിങ്ങളുടെ പ്രണയജ്യോതിഷഫലം അറിയാന്‍ ആഗ്രഹമുണ്ടോ? ഈ മാസത്തെ  പ്രണയജ്യോതിഷഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.....

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

നിങ്ങളുടെ പ്രണയരാശിയില്‍ അനുകൂല തരംഗങ്ങള്‍ കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ പുരോഗമിക്കും. ഏതു കാര്യത്തിലും അനുകൂല മൂലങ്ങള്‍ ഉണ്ടാകും. നൂതനമായ പ്രണയം ഉടലെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കര്‍മ്മവഴികളിലോ സഞ്ചാരവഴികളിലോ കണ്ടുമുട്ടുന്ന ഒരു പുതിയ സൗഹൃദം പ്രണയമായി രൂപപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ തികച്ചും ഗുണകരമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നതായി കാണാം. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്‍വ്വാഭീഷ്ടപ്രാപ്തിയാണ് ഫലം. ഈ പ്രണയ കലയ്ക്ക് പ്രായഭേദം കാണുന്നില്ല. നിങ്ങളില്‍ മധ്യവയസ്സ് ചെന്നവരില്‍ പോലും ഒരു പുതിയ പ്രണയത്തിനു സാധ്യത കാണുന്നു. ഒരു വെണ്‍ പത്മരാഗക്കല്ല് ധരിക്കുക. ഭാഗ്യം അനുകൂലമായി വരുന്നതാണ്.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

പ്രണയരാശി ഗുണദോഷ സമ്മിശ്ര മാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതിനു തടസ്സങ്ങള്‍ ഉണ്ടാകാം. പ്രണയബന്ധങ്ങളില്‍ ലഘുവായ അസ്വാരസ്യങ്ങള്‍ക്കു സാധ്യത കാണുന്നു. സംഭാഷണങ്ങളില്‍ അകല്‍ച്ച സംഭവിക്കും. പൊതുവെ വിരസത അനുഭവപ്പെടുന്നതിനിടയുണ്ട്. അവിചാരിതമായ ചില അസ്വസ്ഥതകള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനും സാധ്യത കാണുന്നു. ദമ്പതിമാര്‍ക്ക് ചില അകല്‍ച്ചകള്‍ ഉടലെടുത്തേക്കാം. നിങ്ങളുടെ രാശിവീഥി യില്‍ ദോഷാത്മകമായ ഒരു താരകയോഗമാണ് കാണുന്നത്. ഇത് കൂടുതല്‍ പൂര്‍ണ്ണതയില്‍ എത്തും മുമ്പ് പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്. സംസാരത്തില്‍ മിതത്വവും നിയന്ത്രണവും ശീലിക്കുക. ഗൃഹത്തില്‍ ഉമാമഹേശ്വരപൂജ നടത്തുകയും സ്ഥലരക്ഷ ചെയ്യുകയും വേണം. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് സ്ഥാപിക്കുക. അവഗാഹ പ്രാര്‍ത്ഥന നടത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

നിങ്ങളുടെ പ്രണയശാരി വളരെ അനുകൂലമായി കാണുന്നു. ഉദ്ദേശിക്കുന്ന തരത്തില്‍ മനസ്സിന്റെ ആഗ്രഹങ്ങള്‍ നിറവേറുന്നതിന് സാധിക്കും. ബന്ധങ്ങളില്‍ വളരെ സന്തോഷമുണ്ടാകും. ഗൃഹത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. ദാമ്പത്യബന്ധങ്ങളില്‍ വളരെ ഗുണകരമായ അനുഭവങ്ങള്‍ വന്നുചേരും. പുതിയ പ്രേമബന്ധങ്ങള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉടലെടുക്കുന്നതിനു സാധ്യത. സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ ആനന്ദകരമായ ഒരു പുതിയ സൗഹൃദമോ ആത്മബന്ധമോ ഉടലെടുക്കാം. ഇത് അതേ മേഖലയില്‍ നിന്നായിരിക്കുകയില്ല. സമ്പൂര്‍ണ്ണമായ രാശിവിചിന്തനം ചെയ്ത് വസ്തുതകള്‍ മനസ്സിലാക്കുന്നതിനു ശ്രമിക്കുക. കാര്യങ്ങള്‍ അനുകൂലമാകുന്നതിന് സമ്മോഹന ഗോപാല യന്ത്രം ധരിക്കുക. മറ്റു വിശ്വാസികള്‍ വെണ്‍പത്മരാഗം ധരിക്കുക.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സ മുണ്ടാകും. പ്രണയ ബന്ധങ്ങളില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംഭാഷണത്തിനിടെയുണ്ടാകുന്ന തെറ്റിദ്ധാരണകളോ, ആലോചിക്കാതെ പറയുന്ന അബന്ധങ്ങളോ ഇതിനു കാരണമാകാം. വളരെ സുക്ഷ്മതയോടെ പ്രണയാ വസരങ്ങളില്‍ ഇടപെടുക. സംസാരത്തില്‍ ആത്മനിയന്ത്രണം ശീലിക്കുക. അപ്രതീക്ഷിതമായ ചില അനുഭവങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ആപ്തവാക്യം ഈ സന്ദര്‍ത്തില്‍ ഓര്‍മ്മിക്കുന്നതു നന്ന്. നല്ല വ്യക്തിത്വവും സംഭാഷണ ശൈലിയും വികസിപ്പിക്കുന്നതിനായി രാജയോഗധ്യാനം ശീലിക്കുക. ദോഷപരിഹാര മായി ലക്ഷ്മീനാരായണ പൂജ നടത്തുകയും സ്ഥലരക്ഷ ചെയ്യുകയും ഉത്തമമാണ്. മറ്റു വിശ്വാസികള്‍ വാസ്തുപരിഹാരം ചെയ്യുക. മാനസചക്ര പ്രാര്‍ത്ഥന ശീലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ പ്രണയരാശിയില്‍ ദോഷകരമായ അവസ്ഥകള്‍ കാണുന്നു. അപ്രതീക്ഷിതമായ തകര്‍ച്ചകള്‍ ഉണ്ടാകാതെ ബന്ധങ്ങളെ നിലനിര്‍ത്തുവാന്‍ ശ്രമിക്കുക. ക്ലേശകരമായ സാഹചര്യങ്ങളെ ക്ഷമയോടെ മനസ്സിലാക്കി വേണ്ട കാര്യങ്ങള്‍ ചെയ്യുക. പ്രേമബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകുന്നതിനു സാധ്യത. നിങ്ങളുടെ മനസ്സിന്റെ വിഷമങ്ങള്‍ ശരിയായി അറിഞ്ഞ്, നന്നായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു പുതിയ ആത്മബന്ധം ഈ കാലത്ത് ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഇത് പിന്നീട് ഒരു പ്രണയമായി വളരുന്നതിനിടയ വന്നേക്കാം. ദോഷകരമായ അവസ്ഥകള്‍ മാറുന്നതിനായി ഒരു നവഗ്രഹശാന്തി നടത്തുകയും ആരൂഢം നന്നായി പരിശോധിപ്പിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ ഒരു വാസ്തു പിരമിഡ് സ്ഥാപിക്കുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

നിങ്ങളുടെ പ്രണയരാശി ഇപ്പോള്‍ വളരെ ശോഭനമായി കാണുന്നു. ഇഷ്ടപ്പെട്ട വ്യക്തികളുടെ സാമീപ്യം ലഭിക്കും. സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതിനു സാധിക്കും. പ്രണയബന്ധങ്ങള്‍ വിവാഹത്തിലെത്തിച്ചേരും. നൂതനമായ ചില പ്രേമങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളെ ശരിയായി മനസ്സിലാക്കുന്ന, നിങ്ങളുടെ ജീവിത ഉന്നമനത്തിനു സഹായകമാകുന്ന ഒരു നൂതന സൗഹൃദമോ ആത്മബന്ധമോ താമസിയാതെ ഉടലെടുത്തേക്കാം. കലാരംഗത്തുള്ളവര്‍ക്ക് അസുലഭമായ ചില സന്തോഷങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പൊതുവെ സകല കാര്യങ്ങളിലും അഭീഷ്ടസിദ്ധി കൈവരുന്നതിനായി ഒരു മംഗളഗൗരീപൂജ നടത്തി, മഹേന്ദ്രനീലം ധരിക്കുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ശീലിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നിങ്ങളുടെ രാശിവീഥിയില്‍ പ്രണയത്തിന് അനുകൂലമായ സാഹചര്യമല്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ ബന്ധങ്ങളില്‍ ഉണ്ടാകാം. സംസാരത്തിനിടെയുണ്ടാകുന്ന തെറ്റിദ്ധാരണകളും സംഭാഷണവൈകല്യങ്ങളും നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാം. സംസാരത്തില്‍ മിതത്വവും കരുതലും ശീലിക്കുക. നിങ്ങളുടെ മനസ്സില്‍ അസ്വസ്ഥതകളും ആശങ്കകളും വര്‍ദ്ധിച്ചേക്കാം. ബന്ധങ്ങളെ നിലനിര്‍ത്തുന്നതിനും ദാമ്പത്യം ആനന്ദപ്രദമാക്കുന്നതിനും ആവശ്യമായ ക്ഷമയും സഹനശക്തിയും ശീലിക്കേണ്ടതാണ്. മനസ്സിനെ നിയന്ത്രിക്കുവാനാവശ്യമായ രാജയോഗാ മെഡിറ്റേഷന്‍ ശീലിക്കുക. ഇത് വളരെ ഗുണം ചെയ്യും. ദോഷനിവാരണ ത്തിന് സ്വയംവരഹവനം നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ശീലിമാക്കുക. സമുദ്രനീലം ധരിക്കുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രണയരാശിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ചില പ്രേമങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നിങ്ങളുടെ വിഷമ ങ്ങളെ അടുത്തറിയുകയും നിങ്ങള്‍ക്ക് ആശ്വാസമാകുകയും ചെയ്യുന്നതിനുള്ള മനസ്സും കഴിവുമുള്ള ഒരു വ്യക്തിയെ അവിചാരിതമായി കണ്ടുമുട്ടുന്നതാണ്. ഇത് ജീവിതത്തില്‍ ഒരു വഴിത്തിരിവായിത്തീര്‍ന്നേക്കുന്നതിനു സാധ്യത. രാശിവീഥിയില്‍ തികച്ചും ഗുണാത്മകമായ ഒരു താരകയോഗം രൂപംകൊള്ളുന്ന ഘട്ടമാണ് ഇത്. ആള്‍ക്കാരെ നന്നായി മനസ്സിലാക്കി ജീവിതത്തിലെ ഓരോ നിമിഷവും മുമ്പോട്ടു നീങ്ങുക. ദോഷ പരിഹാര ത്തിനും അഭിലാഷസിദ്ധിക്കുമായി ഒരു രാജഗോപാലപൂജ നടത്തുക. മരതക രത്‌നം ധരിക്കുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രേമരാശിയില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. ദീര്‍ഘനാളത്തെ പ്രണയം പൂവണിയുന്നതിനു സാധ്യത കാണുന്നു. വിവാഹ വിഷയത്തില്‍ ഉടനെ തീരുമാനമാകും. ദാമ്പത്യബന്ധത്തില്‍ ആനന്ദകരമായ കാലഘട്ടമായിരിക്കും ഇത്. നിങ്ങളില്‍ ചിലര്‍ക്ക് പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനും സാധ്യതയുണ്ട്. ഏതു പ്രായത്തിലും ഇതു സംഭവിക്കാവുന്നതേയുള്ളു. ജീവിത പ്രതിസന്ധികളില്‍ ആശ്വാസമാവുകയും എല്ലായ്‌പ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശമേകുകയും ചെയ്യുന്നതിനുള്ള ഒരു ആത്മസൗഹൃദം ഉടലെടുത്തേക്കാം. എല്ലാ കാര്യങ്ങളും അനുകൂലമാകുന്നതിനും അഭീഷ്ടസിദ്ധി കൈവരുന്നതിനുമായി ഒരു ജയദുര്‍ഗ്ഗാ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന ചൊല്ലുന്നത് ശീലമാക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഉദ്ദേശിക്കുന്ന തടസ്സമുണ്ടാകും. പ്രണയകാര്യങ്ങളില്‍ അകല്‍ച്ച സംഭവിച്ചേക്കാം. തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നതിനു സാധ്യത. സംഭാഷണങ്ങളില്‍ ചില പാകപ്പിഴകള്‍ വരാം. ആലോചിക്കാതെ സംസാരിക്കുന്നത് ദോഷം ചെയ്യും. പ്രതീക്ഷിക്കുന്ന രീതിയില്‍ പെരുമാറുന്നതിന് പലപ്പോഴും പ്രണയിക്കുന്ന ആള്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഇത് നിരാശകള്‍ സൃഷ്ടിച്ചേക്കാം. തുടക്കത്തില്‍ തന്നെ ചില പ്രണയങ്ങള്‍ അകല്‍ച്ചയിലേക്കു നീങ്ങിയേക്കാം. കൂടാതെ നിങ്ങളുടെ രാശിയിലെ ദോഷങ്ങളും പ്രണയത്തകര്‍ച്ചയ്ക്കു കാരണമാകാവുന്നതാണ്. അതിനാല്‍ സമഗ്രമായ രാശിചിന്ത ചെയ്ത് വേണ്ട പരിഹാരം ചെയ്യുക. സമുദ്രനീലക്കല്ല് ധരിക്കുന്നതും ഗുണം ചെയ്യും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രേമകാര്യങ്ങളില്‍ അതീവ പുരോഗതി യുണ്ടാകും. ദീര്‍ഘനാളത്തെ പ്രണയം സാഫല്യത്തിലെതത്തും. ജീവിതലക്ഷ്യങ്ങള്‍ നേടുന്നതിന് സാധിക്കും. വിവാഹകാര്യങ്ങളില്‍ ഉടന്‍ തീരുമാനമാകും. ദമ്പതികള്‍ക്ക് ആനന്ദകരമായ കാലഘട്ടമാണ് വരുന്നത്. പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ജീവിതലക്ഷ്യങ്ങള്‍ നേടുന്നതിനായി ഉത്സാഹത്തോടെ ശ്രമിക്കുന്നതിന് പ്രണയജീവിതം പ്രചോദനമാകും. നിങ്ങളുടെ രാശിമണ്ഡലത്തിലെ അപൂര്‍വ്വമായ ചില നല്ല യോഗങ്ങള്‍ ഇപ്പോഴത്തെ സന്തുഷ്ടിക്ക് കാരണമാകുന്നുണ്ട്. സര്‍വ്വകാര്യ വിജയത്തിനും അഭീഷ്ടസിദ്ധിക്കുമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ വെണ്‍പത്മരാഗം ധരിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

അവിചാരിതമായ തടസ്സങ്ങള്‍ പ്രണയ കാര്യത്തില്‍ ഉണ്ടാകും. പുതിയ ചില പ്രണയങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. എന്നാല്‍ പലവിധ അസ്വസ്ഥതകളും തെറ്റിദ്ധാരണകളും അതിനെ ബാധിച്ചേക്കാം. സംഭാഷണത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. ആലോചിക്കാതെയുള്ള സംസാരരീതി കള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ സംഭാഷണങ്ങളില്‍ കരുതലും നിയന്ത്രണവും ഉണ്ടായിരിക്കുന്നത് നല്ലത്. രാശിമണ്ഡലത്തിലെ ദോഷാത്മകമായ ഒരു തരകായോഗം നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കുന്നതിനു സാധ്യതയുണ്ട്. സകലവിധ ദോഷങ്ങളും പരിഹരിക്കുന്നതിനും അഭീഷ്ടസിദ്ധിക്കുമായി ഒരു ഉമാ മഹേശ്വരപൂജ നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ചെയ്യുക. വാസ്തു പിരമിഡ് സഥാപിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
love predictions from April 16 to 30

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്