കണ്ടകശനി കൊണ്ടേ പോകൂ; ഈ കൂറുകാര്‍ക്ക് ഇനി പ്രതിസന്ധിയുടെ നാളുകള്‍, തടസങ്ങള്‍ മാത്രം
ജ്യോതിഷ ശാസ്ത്രത്തില്‍ ശനിക്ക് വലിയ പ്രാധാന്യമാണുള്ളത്. ശനി ദേവനെ നീതിയുടെ ദൈവം എന്നാണ് വിളിക്കുന്നത്. മനുഷ്യരുടെ പ്രവൃത്തിക്ക് അനുസരിച്ചാണ് ശനി ദേവന്റെ അനുഗ്രഹം സിദ്ധിക്കുക. ശനീശ്വരനെ പ്രീതിപ്പെടുത്തുകയാണെങ്കില്‍ ശനി കോപത്തില്‍ നിന്ന് വിട്ടുനിക്കാമെന്നാണ് വിശ്വാസം.
മൗഗ്ലി...വൈബിംഗ് ഇന്‍ മൂന്നാര്‍..; അമേയ..പൊളി ലുക്കില്‍, ഞെട്ടി ആരാധകര്‍

അതുപോലെ തന്നെ വിശ്വാസികള്‍ എല്ലാവരും ഭയപ്പെടുന്ന കാര്യമാണ് ഏഴര ശനി, കണ്ടക ശനി, എന്നീ ശനിദോഷങ്ങല്‍. ശനിയുടെ പ്രധാന ദോഷങ്ങളാണിവ. ഇവയില്‍ ഏറ്റവും കൂടുതല്‍ ദോഷം എതാണെന്ന് ചോദിച്ചാല്‍, മുപ്പത് വര്‍ഷങ്ങത്തിലൊരിക്കല്‍ തുടര്‍ച്ചയായ ഏഴര വര്‍ഷത്തില്‍ സംഭവിക്കുന്നതാണ് ഏഴര ശനി.

എന്നാല്‍ ജനിച്ചകൂറിലും അതിനെ ഒന്ന് ആയി കണക്കാക്കിയാല്‍ അതിന്റെ 4, 7, 10 എന്നീ കൂറുകളിലും ശനി സഞ്ചരിക്കുന്ന രണ്ടര വര്‍ഷങ്ങളാണ് കണ്ടകശനിക്കാലം എന്നറിയപ്പെടുന്നത്. രണ്ടര വര്‍ഷക്കാലം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. കണ്ടകത്തില്‍ ഉപദ്രവകാരി, മുള്ള്, ശത്രു എന്നീ അര്‍ത്ഥങ്ങളുണ്ട്. മകരം രാശിയിലാണ് ഇപ്പോഴത്തെ ശനി സഞ്ചാരം. ഇത് മൂലം കണ്ടകശനി ദോഷം ഏതൊക്കെ കൂറുകളെയാണെന്നും അതില്‍ വരുന്ന ഏതൊക്കെ നക്ഷത്രങ്ങളെയാണ് ബാധിക്കുക എന്ന കാര്യം പരിശോധിക്കാം.

മകരക്കൂറ് ( തിരുവോണം, അവിട്ടം )
ഈ കൂറില്‍ ജനിച്ചവര്‍ക്ക് ശനി ജന്മരാശിയിലാണ്. അല്ലെങ്കില്‍ ഒന്നാം ഭാവത്തിലാണെന്ന് പറയാം. ജന്മ ശനിയും കണ്ടക ശനിയും ഒന്നായി ബാധിക്കുന്ന കാലമായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. ധനപരമായി നേട്ടങ്ങളുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ബന്ധങ്ങളുടെ ഊഷ്മളത് നിലനിര്‍ത്താന്‍ അധ്വാനം വേണ്ടിവരും. മുന്‍കൂട്ടി തീരുമാനിച്ച പദ്ധതികള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യങ്ങളുണ്ടാകും.

തുലാം കൂറ് ( ചിത്തിര, ചോതി , വിശാഖം )
ഈ കൂറിലുള്ളവര്‍ക്ക് സുഖാനുഭവങ്ങള്‍ക്ക് കുറവ് വന്നേക്കും. വീട് വയ്ക്കുന്നവര്‍ക്ക് അവ പതുക്കെ മാത്രമേ മുന്നോട്ടു പോകൂ. വസ്തു വില്‍ക്കാനും വാങ്ങാനും ശ്രമിക്കുന്നത് മന്ദഗതിയിലാവും. അയല്‍പ്പക്കങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നേക്കാം. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സുഹൃത്തുക്കളുമായി പിണങ്ങനോ തെറ്റിദ്ധാരണ ഉണ്ടാകാനോ സാധ്യതയുണ്ട്.

കര്‍ക്കിടക കൂറ് ( ചിത്തിര, ചോതി, വിശാഖം )
പ്രണയികള്‍ക്ക് പ്രണയശൈഥില്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രതിസന്ധികളെ നേരിടും. പങ്കുകച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരില്‍ പരസ്പരമുള്ള വിശ്വാസത്തിന് ഹാനി സംഭവിക്കാം. തര്‍ക്കവിവാദാദികളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത്. പങ്കുകച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരില്‍ പരസ്പര വിശ്വാസവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാം.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക)
തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. അര്‍ഹമായ സ്ഥാനക്കയറ്റം മികച്ച ശമ്പളവും ലഭിക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം തേടി വന്നേക്കാം. കച്ചവടക്കാര്‍ക്ക് വ്യാപാരം മാന്ദ്യത്തിലാവും. പ്രൊഫഷണലുകള്‍ കിടമത്സരങ്ങളെ നേരിടേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടമില്ലാത്ത വിഷയങ്ങളില്‍ പ്രവേശിക്കേണ്ടി വന്നേക്കും.












Click it and Unblock the Notifications