Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വെറും എട്ടു ദിവസം മാത്രം.. ഈ രാശിക്കാരെ കാത്തിരിക്കുന്നത് പുത്തന്‍ ജോലിയും പ്രൊമോഷനും

ശനി ഗ്രഹത്തെ ഒരിക്കവും നിസ്സാരമായി കാണാന്‍ കഴിയില്ല. ജ്യോതിഷം പറയുന്നത് പ്രകാരം ശനിക്ക് ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ഒരുപാട് സ്വാധീനങ്ങള്‍ ചെലുത്താന്‍ കഴിയും. ശനി രാശി പരിവര്‍ത്തന്‍ 2022: ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. 2022 ജൂലൈ 12-ന് ശനി സ്വന്തം രാശിയായ കുംഭം വിട്ട് മകരം രാശിയില്‍ പ്രവേശിക്കും.

ഇപ്പോള്‍ കുംഭ രാശിയില്‍ നില്‍ക്കുന്ന ശനി വക്ര ഗതിയില്‍ സഞ്ചരിച്ച് മകര രാശിയില്‍ എത്തും. ശനിയുടെ ഈ സംക്രമം 3 രാശിക്കാര്‍ക്ക് സുവര്‍ണ്ണ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സഹായകമാവും. തൊഴില്‍-ബിസിനസ്സുകളില്‍ ഇവര്‍ക്ക് ശക്തമായ പുരോഗതിയും ഒപ്പം ധന ലാഭവും ലഭിക്കും. ശനിയുടെ അനുഗ്രഹം ലഭിക്കുന്ന ആ 3 രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

astrology

1


ഇടവം (Taurus): മകരം രാശിയില്‍ ശനിയുടെ സംക്രമം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണ്ണ ദിനങ്ങളുടെ തുടക്കം ആകും. ഇതുവരെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ എല്ലാം വേഗത്തില്‍ ശരിയാകും. ഇതിലൂടെ നിങ്ങള്‍ക്ക് ഒരുപാട് സന്തോഷം കൈവരും. പുതിയ ജോലി ലഭിക്കും. പ്രമോഷന്‍-ഇന്‍ക്രിമെന്റിനുള്ള സാധ്യ ഈ രാശിക്കാര്‍ക്ക് ഉണ്ടാകും . ഒട്ടും പ്രതീക്ഷിക്കാതത് ധന ലാഭമുണ്ടാകും. വ്യാപാരികള്‍ക്ക് വലിയ ഓര്‍ഡറുകള്‍ ലഭിക്കും. പുതിയ ജോലികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയെ ലഭിക്കും.

2


ധനു (Sagittarius): ശനിയുടെ രാശിമാറ്റം ധനു രാശിക്കാര്‍ക്കും വന്‍ നേട്ടങ്ങള്‍ കൊണ്ടുവരും. ഇവര്‍ക്ക് ധന ലാഭമുണ്ടാകും. ഇവരുടെ വരുമാനം വര്‍ദ്ധിക്കും എന്നു മാത്രമല്ല, ഒരിക്കലും കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കാനും വഴിയുണ്ടാവും. നിക്ഷേപത്തില്‍ നിന്ന് ലാഭം ഉണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കുന്നതിനുള്ള സാധ്യത വളരെ അധികം ഉണ്ട്. പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ നല്ല സമയമാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും.

4


മീനം (Pisces): വക്രഗതിയില്‍ സഞ്ചരിക്കുന്ന ശനിയുടെ മകരം രാശിയിലേക്കുള്ള പ്രവേശനം മീനരാശിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. വ്യാപാരികള്‍ക്കും നല്ല സമയാണ്. ഇവര്‍ക്ക് വ്യാപരത്തില്‍ ധന ലാഭമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. വലിയ ഇടപാട് അന്തിമമാകാം. കരിയറില്‍ മികച്ച വിജയം നേടാന്‍ ഈ രാശിക്കാര്‍ക്ക് കഴിയും. തൊഴിലന്വേഷകര്‍ക്ക് പുതിയ തൊഴില്‍ അവസരം ലഭിച്ചേക്കാം. നിക്ഷേപത്തിനും നല്ല സമയമാണ്. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാനായി നിക്ഷേപിക്കാം. രോഗം, വിവാദ വിഷയങ്ങള്‍ എന്നിവയില്‍ നിന്നും മുക്തി ലഭിക്കും.

4


അതുപോലെ മറ്റൊരു സുപ്രധാന കാര്യമാണ് ജൂലായ് 12-ന് ശനി മകരരാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും ശേഷം 2023 ജനുവരി 17 വരെ ഈ സ്ഥാനത്ത് തന്നെ തുടരും. ശനിയെ നീതിയുടെ ദൈവം എന്നും കര്‍മ്മ ദാതാവ് എന്നാണല്ലോ അറിയപ്പെടുന്നത്. ശനിയുടെ അപഹാരം അതികഠിനമാണ്. ശനിയുടെ ദോഷഫലങ്ങള്‍ എല്ലാവരും ഭയക്കുന്നു. ശനിയുടെ വക്രഗതി കാരണം ചില രാശിക്കാര്‍ക്ക് 6 മാസത്തേക്ക് ശനിയുടെ കോപത്തില്‍ നിന്നും ആശ്വാസം ലഭിക്കും.

എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

6


ശനി മകരം രാശിയില്‍ പ്രവേശിക്കുന്നതോടെ കര്‍ക്കടകം, വൃശ്ചികം രാശിക്കാര്‍ കണ്ടകശനിയില്‍ നിന്നും മുക്തരാകും. അതുപോലെ മീനരാശിക്കാര്‍ക്ക് ഏഴര ശനിയില്‍ നിന്നുംമോചനം ലഭിക്കും. ശരിക്കും പറഞ്ഞാല്‍ ഈ മൂന്ന് രാശിക്കാര്‍ക്കും വരുന്ന 6 മാസത്തേക്ക് ശനിയുടെ കോപത്തില്‍ നിന്ന് മോചനം ലഭിക്കും. ശേഷം 2023 ജനുവരി 17 മുതല്‍ ഈ രാശിക്കാര്‍ക്ക് വീണ്ടും ശനിയെ അഭിമുഖീകരിക്കേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+