ജോലിയില്‍ പ്രമോഷന്‍, ശമ്പള വര്‍ദ്ധനവ്; അടിപൊളി സമയത്തിന് തുടക്കം; ഈ രാശിക്കാരാണോ നിങ്ങള്‍
പുതുപുത്തന്‍ പ്രതീക്ഷകളുമായി ഒരു വര്‍ഷം കൂടി കടന്നുവരികയാണ്. അടുത്ത വര്‍ഷവും ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും വന്നുചേരണമേ എന്ന പ്രാര്‍ത്ഥന മാത്രമാണ് എല്ലാവര്‍ക്കുമുള്ളത്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാ കാര്യങ്ങളും അനുകൂലമായിരിക്കണമേ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്. ഈ വര്‍ഷം അവസാനിച്ച് പുതിയ വര്‍ഷം കടന്നെത്തുന്നതോടെ ചില രാശിക്കാര്‍ക്ക് വലിയ പുരോഗതിയാണ് കാത്തിരിക്കുന്നത്.

2023 ചില രാശിക്കാരെ സംബന്ധിച്ച് വളരെ അനുകൂലമായ സമയമാണ്. ജോലി സംബന്ധമായി ഒട്ടേറെ അനുകൂലമായ കാര്യങ്ങളാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കുക. തൊഴില്‍ അന്വേഷിക്കുന്നവരെ സംബന്ധിച്ച് മികച്ച സമയമാണ്. 2023ല്‍ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം
2023 മേടം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സമയമാണ്. തൊഴില്‍പരമായി നേട്ടങ്ങള്‍ മാത്രം ലഭിക്കുന്ന വര്‍ഷമാണ്. 2022 ന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടാണ് 2023ലേക്ക് കടക്കുക. ജോലിയില്‍ നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും.

ജോലി സ്ഥലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. സ്ഥാനക്കയറ്റത്തിനുള്ള എല്ലാ സാധ്യതയും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും. ശമ്പളം വര്‍ദ്ധിക്കും. ജോലിയില്‍ നിങ്ങളുടെ കഴിവിനുളള അഭിനന്ദനം നിങ്ങളെ തേടിയെത്തും.

ഇടവം
ഈ രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കുന്ന വര്‍ഷമാണ്. ജനുവരി മാസത്തില്‍ ഈ രാശിക്കാരെ തേടി ഒരു സ്ഥലമാറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ വര്‍ഷം ചെയ്ത എല്ലാ കഠിനാധ്വാനത്തിനും അതിന്റെ ഫലം 2023ല്‍ ലഭിക്കും. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ക്ക് വകുപ്പ് തല മാറ്റങ്ങളും നേരിടേണ്ടി വന്നേക്കാം. കരിയറില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ അടുത്ത വര്‍ഷത്തില്‍ സാധിക്കും.

മിഥുനം
ജനുവരി മാസം മുതല്‍ മിഥുനം രാശിക്കാര്‍ക്ക് നല്ല സമയം തുടങ്ങുകയാണ്. ഈ രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം സംഭവിക്കുമ്പോള്‍ തന്നെ സമയം മെച്ചപ്പെടാന്‍ തുടങ്ങും. ആഗ്രഹിച്ചത് പോലെ എല്ലാ കാര്യങ്ങളും നടക്കും. ജോലി മാറ്റം ആഗ്രഹിച്ചത് പോലെ നടക്കും. നിങ്ങളുടെ കരിയറില്‍ ഉണ്ടാക്കുന്ന മാറ്റം നിങ്ങളില്‍ സന്തോഷം ജനിപ്പിക്കും. സ്ഥാനക്കയറ്റവും കൂടുതല്‍ ഉത്തരവാദിത്തവും നിങ്ങള്‍ക്ക് ലഭിക്കും.

ചിങ്ങം
ഈ രാശിക്കാര്‍ക്ക് 2023 തുടക്കത്തില്‍ തന്നെ നല്ല ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ഈ വര്‍ഷം എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രത്തോളം ഫലം നിങ്ങള്‍ക്ക് ലഭിക്കും. അധികാര പരിധിയില്‍ വര്‍ദ്ധനവുണ്ടാകും. സ്ഥാനക്കയറ്റത്തിനുള്ള അവസരമുണ്ട്. നിങ്ങളുടെ പരിചയ സമ്പത്ത് ജോലി സ്ഥലത്ത് ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുവരാന്‍ കാരണമായേക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയര്‍ സംബന്ധിച്ച് ഏറ്റവും പുതിയ തുടക്കമാണ്. ബലഹീനത അനുഭവപ്പെടുന്ന മേഖലകളില്‍ മികവ് പുലര്‍ത്താന്‍ ഇവരെ കൊണ്ട് സാധിക്കും. ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ അതിന് ശേഷം അതിനേക്കാള്‍ മികച്ച ഒരു ജോലി നിങ്ങളെ തേടിയെത്തും.

മീനം
മീനം രാശിക്കാര്‍ക്ക് കരിയറില്‍ വലിയ മാറ്റങ്ങളുണ്ടാകുന്ന വര്‍ഷമാണിത്. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അഭിനന്ദനം ലഭിക്കും. പ്രമോഷന്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ മാസങ്ങളില്‍ ഒന്നായിരിക്കും 2023ന്റെ തുടക്കത്തില്‍ വ്യാഴം ഗ്രഹത്തിന്റെ രാശിമാറ്റം നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവിനെ മെച്ചപ്പെടുത്താന്‍ സഹായിക്കും.












Click it and Unblock the Notifications