Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം കൊണ്ട് ആറാടും, സമ്പത്ത് വന്ന് നിറയും, ധനനേട്ടം മാത്രമല്ല സുവര്‍ണകാലവും ഈ രാശിക്കാര്‍ക്കൊപ്പം

ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ വേഗത്തില്‍ മാറി കൊണ്ടിരിക്കുകയാണ്. പുതുവര്‍ഷം അതുകൊണ്ട് ചില രാശിക്കാരെ വലിയ രീതിയില്‍ സ്വാധീനിക്കും. അവരുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ പെരുമഴ തന്നെയുണ്ടാവും. പുതുവര്‍ഷം ഗ്രഹങ്ങളുടെ ചലനങ്ങള്‍ കാരണം സവിശേഷമായ ചില കാര്യങ്ങള്‍ പന്ത്രണ്ട് രാശിക്കാര്‍ക്കും സംഭവിക്കാം.

പക്ഷേ ഇതില്‍ ഗുണകരമായ മാറ്റം മാത്രമല്ല ദോഷകരമായ കാര്യങ്ങളും സംഭവിക്കാം. ഗ്രഹങ്ങളുടെ പുരോഗതി പക്ഷേ ചില രാശിക്കാര്‍ക്ക് ഏറ്റവും നല്ല ഫലങ്ങള്‍ സമ്മാനിക്കും. അവര്‍ പോലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളായിരിക്കും ജീവിതത്തില്‍ സംഭവിക്കുക. ഭാഗ്യത്തിന്റെ കടാക്ഷമുള്ള ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കര്‍ക്കടകം: ഒട്ടും പ്രതീക്ഷിക്കാതെ ധനനേട്ടങ്ങള്‍ കടന്നുവരും. ആറ് ഗ്രഹങ്ങളുടെ പ്രതിലോമ സഞ്ചാരം കാരണം കര്‍ക്കടക രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളായിരിക്കും ലഭിക്കുക. എല്ലാ മേഖലയില്‍ നിന്നും ഇവര്‍ പണം വാരും. ബിസിനസ് ഉള്ളവരാണെങ്കില്‍ അവര്‍ക്ക് ഏറ്റവും ശുഭകരമായ കാലയളവാണിത്. പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടും.

പലയിത്ത് നിന്നായി ലഭിക്കുന്ന പണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഏറ്റവും കരുത്തുറ്റതാക്കി മാറ്റും. ബിസിനസുകളില്‍ നിക്ഷേപം നടത്തിയാല്‍ അതില്‍ നിന്നും പണം വാരാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ മാത്രമാണ് ഇവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുള്ളത്. ഭഗവാന്‍ ശിവന്റെ അനുഗ്രഹം ഇവരെ പുരോഗതിയുടെ പുതിയ ഉയരത്തിലേക്ക് നയിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം പുരോഗതിയുടേതായിരിക്കും. സമ്പത്തില്‍ ആറാടാനുള്ള അവസരം ഒരുങ്ങും. ഭഗവാന്‍ ശിവന്‍ അനുഗ്രഹത്താല്‍ വലിയ അവസരങ്ങള്‍ ഇവരെ തേടിയെത്തും. നേട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവും ഈ രാശിക്കാരുടെ ജീവിതത്തില്‍. ജോലിക്കായി കാത്തിരിക്കുന്നവരാണെങ്കില്‍ ഈ കാലയളവിലായിരിക്കും അത് ശരിയാവുക.

നല്ല സമയം കാരണം തടസ്സങ്ങളുള്ള കാര്യങ്ങള്‍ പോലും നീങ്ങി അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുന്ന കാലയളവായിരിക്കുമിത്. ബിസിനസ്സിലെ നിക്ഷേപങ്ങളെ തുടര്‍ന്ന് സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും. സമ്പാദ്യങ്ങള്‍ വന്‍ തോതില്‍ വര്‍ധിപ്പിക്കാനുള്ള അവസരവുമൊരുങ്ങും.

മേടം: ഈ രാശിക്കാരെ സംബന്ധിച്ച് ജീവിതം മാറി മറിയാനുള്ള കാര്യങ്ങളായിരിക്കും സംഭവിക്കുക. ഗ്രഹസംക്രമണം മേടം രാശിക്കാരുടെ വ്യക്തിജീവിതം വളരെ ശുഭകരമാകും. അതുകൊണ്ടായിരിക്കും വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ഭഗവാന്‍ ശിവന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം ഇനിയുണ്ടാവും.

ഭഗവാന്റെ അനുഗ്രഹത്താല്‍ ആഗ്രഹിച്ചതെന്തും ഇവര്‍ക്ക് നേടിയെടുക്കാനുള്ള അവസരം ലഭിക്കും. ജോലി ചെയ്യുന്നവരാണെങ്കില്‍ ഓഫീസില്‍ ഇവരെ കാത്തിരിക്കുന്നത് അംഗീകാരങ്ങളായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. പണം നിങ്ങളെ പല രീതിയില്‍ നേടിയെത്തും. ജീവിതത്തില്‍ സാമ്പത്തിക അടിത്തറ ഏറ്റവും ശക്തമാകുന്ന കാലയളവും ഇതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+