പലവഴിക്ക് പണം കൈയിലെത്തും, ഇനി ആഡംബരജീവിതം; ജ്യോതിഷത്തിലെ അപൂര്‍വ സമാഗമം വന്നെത്തി
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കുന്ന ഒന്നാണ്. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക. ഒരു രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗം സൃഷ്ടിക്കപ്പെടുക. ഒരേ രാശിയില്‍ രണ്ടോ മൂന്നോ ഗ്രഹങ്ങള്‍ ഒന്നിച്ച് വരുന്നത് പലപ്പോഴും സംഭവിക്കുന്നതാണ്. എന്നാല്‍ ആറ് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ നിലനില്‍ക്കുന്നത് അപൂര്‍വമാണ്.

57 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സംഗമത്തിന് ജ്യോതിഷികള്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ ഗ്രഹ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും നാല് രാശിക്കാര്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ നല്‍കും. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് അറിയാം.
ഇടവം
ഒരേ രാശിയില്‍ ആറ് ഗ്രഹങ്ങള്‍ സംയോജിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ ഇതുവഴി സാധിക്കും. മുന്‍കാല ബാധ്യതകളില്‍ നിന്നെല്ലാം മോചനമുണ്ടാകും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കരിയറില്‍ നേട്ടങ്ങളുണ്ടാകും.
മിഥുനം
ഒരേ രാശിയില്‍ ആറ് ഗ്രഹങ്ങള്‍ സംയോജിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം തെളിഞ്ഞുവരും. പുതിയ ജോലി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.സാമ്പത്തി ഭദ്രതയുണ്ടാകും.
കുംഭം
ഒരേ രാശിയില്‍ ആറ് ഗ്രഹങ്ങള്‍ സംയോജിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ഇത് നിങ്ങളുടെ സാമ്പത്തികസ്ഥിതി ഭദ്രമാക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വരും. സമൂഹത്തില്‍ പേരും പ്രശസ്തിയും കൈവരും.
കന്നി
ഒരേ രാശിയില്‍ ആറ് ഗ്രഹങ്ങള്‍ സംയോജിക്കുന്നത് കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പരാധീനതള്‍ മറികടക്കാന്‍ സഹായിക്കും. ഏത് കാര്യം ചെയ്യുമ്പോഴും മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.












Click it and Unblock the Notifications