നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാണോ? പണം വന്നെത്തും! ഈ 5 കാര്യങ്ങൾ ചെയ്യൂ; റിസർട്ട് ഉറപ്പെന്ന് പറയുന്നു !
Astrology: ഒരു ആഴ്ചയിലെ ഏറ്റവും കഠിനവും ശക്തവുമായ ദിവസമായാണ് ശനിയാഴ്ചയെ കണക്കാക്കപ്പെടുന്നത്. ശനിക്ക് ഏറെ വിശേഷണങ്ങൾ ജ്യോതിഷം നൽകുന്നു. ശനി ഓരോ രാശിക്കാരുടെയും ജീവിതത്തിൽ നല്ലതും ചീത്തയുമായ രീതിയിൽ സ്വാധീനം ചെലുത്താറുണ്ട് എന്നാണ് ജ്യോതിഷം പറയപ്പെടുന്നത്.
ശനി ദേവന്റെ ദിവസം അല്ലെങ്കിൽ തീരുമാനത്തിന്റെ ദേവന്റെ ദിവസം എന്നാണ് ശനിയെ പറയപ്പെടുന്നത്. അതായത്, ഈ ദിവസം ഭരിക്കുന്നത് ശനി ഗ്രഹം ആണ്. ഇത് പല രാശിക്കാർക്കും വ്യത്യസ്ത രീതിയിലായിരിക്കും സ്വാധീനം ചെലുത്തുന്നത്.
ശനി ആരുടെയെങ്കിലും ജാതകത്തിൽ നല്ലതാണെങ്കിൽ ആ വ്യക്തികൾക്ക് ശനിയാഴ്ച ദിവസം വളരെ മികച്ചതായി തീരും. എന്നാൽ, ശനി ചില ആളുകളിൽ നല്ലത് കൊണ്ടുവരില്ല.

ഈ കാരണങ്ങൾ കൊണ്ട് ചിലർക്ക് ഏറെ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ജ്യോതിഷം പറയുന്നത് പ്രകാരം, ശനി മോശം നിലയിൽ നിൽക്കുന്ന ആളുകൾ ശനിയാഴ്ച പടിഞ്ഞാറ് ദിശയിലേയ്ക്കുള്ള യാത്ര ഒഴിവാക്കുന്നത് അവരുടെ ജീവിതത്തിൽ മികച്ചതാകും. ഇത്തരം കാര്യങ്ങൾ ജ്യോതിഷം വ്യക്തമാക്കുന്നത് കൃത്യമായി ശ്രദ്ധിക്കുക. ഇവയൊക്കെ ജാഗ്രതയോടെ കണ്ടില്ലെങ്കിൽ ആ വ്യക്തിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഈ ദിവസം മാംസാഹാമോ മദ്യമോ കഴിക്കാനും പാടില്ലെന്ന് ജ്യോതിഷം പറയുന്നു.

പക്ഷേ, ശനി ഗ്രഹത്തിന് മറ്റൊരു നല്ല സവിശേഷത കൂടെയുണ്ട്. ശനി ഒരു വ്യക്തിയെ കൂടുതൽ ദയയുള്ളവനാക്കി മാറ്റുന്നു. കഠിനാധ്വാനിയായി മാറ്റുന്നു. പല വ്യക്തികളുടെയും ജീവിതത്തിൽ ശനിഗ്രഹം അനുഗ്രഹം നൽകും. ഇവർക്ക് അവരുടെ നിത്യ ജീവിതത്തിൽ ആരോഗ്യവും സമ്പത്തും കൈവരും എന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം ഉറപ്പാണെന്നും ജ്യോതിഷം വ്യക്തമാക്കുന്നു.

പക്ഷേ, അനുഗ്രഹത്തിന്റെ മോശം അവസ്ഥ വീടിനെയും ചുറ്റുപാടുകളെയും ബാധിക്കാൻ ഇടയാക്കും. ഭൂമി, ജോലി, വീട് എന്നിങ്ങനെ വ്യക്തികളുടെ പ്രധാന മേഖലകളെ ശനി ദോഷം ഉണ്ടാകും. പക്ഷേ, ശനിയെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വരുതിക്ക് കൊണ്ടുവരാൻ കഴിയും. അതിന് ലളിതമായ ചില പ്രതിവിധികൾ നിങ്ങൾ ചെയ്താൽ മതി. ഇതിലൂടെ ശനി ദേവനെ പ്രീതിപ്പെടുത്താൻ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്.

പിന്നീടങ്ങോട്ട് നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം വന്നുചേരും. നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ശനിദേവൻ നിങ്ങൾക്ക് അനുഗ്രഹം നൽകും.നിത്യ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ പ്രതിസന്ധിയോ നേരിടുകയാണെങ്കിൽ ശനി ദേവന്റെ അനുഗ്രഹത്താൽ ഈ പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം മാറിക്കിട്ടും. നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും ശനിദേവന്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തുന്നത്. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് വെറും അഞ്ചു കാര്യങ്ങളാണ്. ഇതു ചെയ്താൽ അനുഗ്രഹവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

1, ശനിയാഴ്ച 11 ആലിലകൾ എടുത്ത് ഒരു മാല ഉണ്ടാക്കുന്നത് നല്ലതാണ്. ഇതിനുശേഷം ഈ മാല ശനി ക്ഷേത്രത്തിൽ സമർപ്പിക്കണം. 'ഓം ശ്രീ ഹ്രീം ശം ശനിശ്ചരായ നമഃ' എന്ന മന്ത്രം തുടർച്ചയായി ജപിച്ച് വേണം നിങ്ങൾ ഉണ്ടാക്കിയ മാല ക്ഷേത്രത്തിൽ സമർപ്പിക്കാൻ. ബിസിനസ്സിൽ നഷ്ടമോ കോടതി കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ ഇത് ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ ജീവിതത്തിലെ കഷ്ടതകൾ ഒഴിവാകും എന്നാണ് ജ്യോതിഷം പറയുന്നത്.

2, ശനിദേവനെ പൂർണ്ണമായും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ശനിയാഴ്ച ആൽമരത്തിൽ പരുത്തിയുടെ നൂൽ ഏഴ് പ്രാവശ്യം ചുറ്റുക. ഈ കാര്യം ചെയ്താൽ നിങ്ങളുടെ പുരോഗതിയുടെ പാതയിൽ മറ്റ് തടസ്സങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.
3, ശനിയാഴ്ച ദിവസങ്ങളിൽ ആൽമരത്തിന് സമീപം കുറച്ച് കറുത്ത എള്ള് സമർപ്പിക്കണം. എളള് നിവേദിച്ചതിനുശേഷം, ആൽമരത്തിന്റെ വേരിൽ വെള്ളം സമർപ്പിക്കേണ്ടതാണ്. നിത്യ ജീവിതത്തിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാം. നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ ദാമ്പത്യ ജീവിതത്തിലൂടെ നിങ്ങൾക്ക് സന്തോഷം വന്നെത്തും.

4, ശനിയാഴ്ച, ഒരു കഷണം കൽക്കരി കൊണ്ടുവന്ന് ഒഴുകുന്ന വെള്ളത്തിൽ നിമഞ്ജനം ചെയ്യണം. ഈ സമയത്ത് "ശാം ശനിശ്ചരായ നമഃ.' എന്ന മന്ത്രം ജപിക്കുക. ഇത് ജോലി അന്വേഷിക്കുന്നവർക്ക് ഏറെ ഗുണകരമാകും. മറ്റു പലരുടെയും വരുമാനം വർധിക്കും. നിങ്ങളുടെ വിജയത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണിത്.

5, നിങ്ങളുടെ വീട്ടിൽ സന്തോഷം ഇല്ലാത്ത അവസ്ഥയാണെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യുക. സന്തോഷം വന്നെത്തുന്നത് നിങ്ങൾ പോലും അറിയില്ല. ചെറിയ കുടത്തില്‍ വെള്ളം എടുത്ത് അതിൽ കുറച്ച് പഞ്ചസാര ചേർത്ത് ആല്‍മരത്തിന് സമീപം അതിന്‍റെ വേരില്‍ ഒഴിയ്ക്കുക. 'ഓം ഐം ഹ്രീം ശ്രീ ശനിശ്ചരായ നമഃ' എന്ന നാമം കൂടി ജപിക്കുന്നതും നല്ലതാണ്. നിങ്ങളുടെ വീട്ടിൽ നല്ലത് വന്നെത്തും.












Click it and Unblock the Notifications