Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം കൊടുക്കുന്നത് കൊളളാം... പക്ഷെ, സൂക്ഷിച്ചോ! വാത്സല്യവും ആദരവും, ദമ്പതികള്‍ ത്രില്ല് മൂഡിൽ

Astrology: ജനിക്കുന്ന തീയതികൾക്ക് പോലും ജോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. കരിയറിന്റെ ഉയർച്ചയ്ക്കും വിജയത്തിനും തൊഴിൽ മേഖലയിലും ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുവാനും പണമിടപാട് നടത്തുവാനും എല്ലാം ജനന തീയതി വലിയ സ്വാധീനം ചെലുത്തുന്നു.

ഇതനുസരിച്ച് ചില തീയതികളിൽ ജനിക്കുന്ന വ്യക്തികൾ പ്രത്യേകം ശ്രദ്ധ പാലിക്കണം. ഇക്കൂട്ടർക്ക് ഭാഗ്യവും ഉണ്ടാകുന്നത് പോലെ തന്നെ എടുക്കുന്ന തീരുമാനങ്ങളിലും പ്രവർത്തിയിലും ജാഗ്രത പാലിക്കണം.

നിങ്ങൾ ഈ തീയതികളിൽ ജനിച്ചവർ ആണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്താണ്? നോക്കാം.

1

ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): പണമിടപാടുകൾക്ക് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. അതിനാൽ തന്നെ സ്വയം ജാഗ്രത പാലിച്ച് മുന്നോട്ടു പോവുക. ഒരു നല്ല വ്യക്തിയെ ഈ ദിവസങ്ങളിൽ കണ്ടെത്താൻ സാധിച്ചേക്കും. ജീവിതത്തിൽ നിയമപരമായോ ഔദ്യോഗികമായോ ആയി ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. അഭിനയ രംഗത്ത് പ്രവർത്തിക്കുന്നവരും രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരും പുതിയ പദ്ധതികൾ ചെയ്യുവാൻ തയ്യാറെടുക്കുന്നു എങ്കിൽ അവ ഈ ദിവസങ്ങളിൽ നിരസിക്കാം.

2

ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസങ്ങളിൽ ജനിച്ചവർ പങ്കാളിത്ത ബിസിനസിൽ ഏർപ്പെടുന്നതാണ് നല്ലത്. ഇതിലൂടെ ധന ലാഭത്തിന് സാധ്യതയുണ്ട്. നിത്യ ജീവിതത്തിൽ ഐശ്വര്യം ലഭിക്കണമെങ്കിൽ കുടുംബത്തിനുള്ളിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഈ സംഖ്യകളിൽ ജനിച്ചവർ തയ്യാറാക്കണം. ബിസിനസ് മേഖലകളിൽ ബുദ്ധിമുട്ടുള്ള വ്യക്തികൾ വൈകാതെ ഈ ബുദ്ധിമുട്ടുകൾ മാറും എന്നും ജ്യോതിഷം വ്യക്തമാക്കുന്നു. ഈ തീയതികളിൽ യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക.

3

ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസങ്ങളിൽ ജനിച്ചവർക്ക് ഒരു പുതിയ തുടക്കം നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് വേറിട്ട രീതിയിലുളള ലാഭം കൊയ്യാൻ ഈ ദിനങ്ങളിൽ ജനിച്ചവർക്ക് കഴിഞ്ഞേക്കും.

4

ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍) : പുതിയ സ്രോതസ്സുകളിൽ നിന്ന് നിങ്ങളെ തേടി പണം എത്തും. ഇതിലൂടെ പ്രതീക്ഷിക്കാത്ത രീതിയിൽ ധനസ്ഥിതി ഉയരും. ഒരു നല്ല ഓഫർ നിങ്ങളെ തേടിയെത്തും. ഇത് ചിലപ്പോൾ സുഹൃത്തിൽ നിന്നുമാകാം നിങ്ങളുടെ ബോസിൽ നിന്നുമാകാം. ഈ തീയതികളിൽ ജനിച്ചവർ കൂടുതൽ ആരോഗ്യകാര്യങ്ങളിൽ സൂക്ഷിക്കണം.

5

ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഈ തീയതികളിൽ ജനിച്ചവർക്ക് ഒരു കാര്യത്തിലും ആശയക്കുഴപ്പം വേണ്ടിവരില്ല. കായികതാരങ്ങളും സഞ്ചാരികളും നിങ്ങളുടെ നല്ലതിന് വേണ്ടി കാത്തിരിക്കണം. നിങ്ങൾ നിശ്ചയിക്കുന്ന രീതിയിൽ സ്വത്ത് നിക്ഷേപത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കുക. മടി ഒഴിവാക്കുന്നത് നല്ലതാണ്.

6

ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): കരിയറിൽ വലിയ ഉയർച്ചയും വിജയവും നേടാൻ ഈ തീയതികളിൽ ജനിച്ചവർക്ക് സാധിക്കും. ഇക്കൂട്ടർ വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യുന്നതാണ് ഉത്തമം. നിങ്ങൾക്ക് ചുറ്റും ഉള്ള വ്യക്തികളിൽ നിന്നും പരിചരണവും അഭിനന്ദനവും വാത്സല്യവും ഉണ്ടാകും. ഇത് നിങ്ങളുടെ സന്തോഷത്തിന് കാരണമാകും.

7

ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകുന്നതാണ് നല്ലത്. വാത്സല്യവും ആദരവും കൊണ്ട് ദമ്പതികൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. മോട്ടിവേഷൻ, ആത്മീയ വിദ്യാലയങ്ങൾ, രോഗശാന്തി, കൃഷി, ദാന്യങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ ദിനങ്ങൾ മികച്ചതായി തീരും.

9

ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): പുതിയ അവസരങ്ങളും പുതിയ ബന്ധങ്ങളും നിങ്ങളെ തേടി വരും ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ പൂർണമായും നിങ്ങൾക്ക് വിജയം നേടാൻ സാധിക്കും. കുടുംബത്തിന്റെ എന്തെങ്കിലും പരിപാടികളിലും സുഹൃത്തുക്കളെയും സംബന്ധിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കും.

8

ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): കലാകാരന്മാർക്ക് പ്രതീക്ഷകൾ നിറഞ്ഞ ദിവസമായിരിക്കും. കൗൺസിലിംഗ്, അധ്യാപനം, നിയമം, ധനകാര്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണോ നിങ്ങൾ? എന്നാൽ വലിയ ലാഭങ്ങൾ കൊയ്യാൻ ഈ കാലയളവ് ഉചിതമാകും. പഴയ സുഹൃത്തുക്കളിൽ നിന്നും ഉപദേശം തേടുന്നത് നല്ലതാണ്. ഇത് ബിസിനസ് മേഖലകളിൽ ഉചിതമായി തീരും.

Recommended Video

cmsvideo
    Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+