Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന രാശിമാറ്റം ഇങ്ങെത്തി; ഇവര്‍ സൂക്ഷിക്കണം, ചിലപ്പോള്‍ വീണുപോയേക്കാം, ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന രാശിമാറ്റമാണ് ശനി കുംഭ രാശിയിലേക്ക് മടങ്ങുന്നത്. കുംഭം രാശിയുടെ അധിപനെന്നാണ് ശനിയെ വിളിക്കുന്നത്. ഈ വരുന്ന ജനുവരി 17ന് ആണ് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ശനി വീണ്ടും കുംഭ രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുകയെന്ന് നോക്കാം.

മേടം

മേടം

ജീവിതത്തില്‍ ഏറ്റവും നല്ല സമയമാണിത്. മുന്നോട്ടേക്ക് കുതിക്കാനുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി നല്ല അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിവാഹക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകാന്‍ഡ സാധ്യതയുണ്ട്.

ഇടവം

ഇടവം

ശനിയുടെ മാറ്റം ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. ഏറ്റവും നല്ല സമയമായിരിക്കും. ജീവിത സാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം ജോലിയില്‍ പുതിയ റോളുകള്‍ നിങ്ങളെ തേടിയെത്തും. ഈ സമയത്ത് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്യേണ്ടത് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാകും. ബിസ്‌നസ് ചെയ്യുന്നവര്‍ പുതിയ മേഖലകളിലേക്ക് വ്യാപിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ബന്ധങ്ങള്‍ സുഗമമായി മുന്നോട്ടു പോകും. കുടുംബം ഉള്‍പ്പടെയുള്ള യാത്രകള്‍ നടത്താനുള്ള അവസരമുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് മാറ്റത്തിന്റെ സമയമാണ്. നിങ്ങളുടെ ജീവിതത്തെ കുറിച്ച് ആത്മപരിശോധന നടത്താനുള്ള ഏറ്റവും നല്ല സമയമാണ്. മെഡിസിന്‍, ഗവേഷണം എന്നീ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. ആരോഗ്യ കാര്യം ശ്രദ്ധിക്കണം. ചികിത്സകള്‍ ആവശ്യമായി വന്നേക്കാം.

കന്നി

കന്നി രാശിക്കാര്‍ക്ക് ജീവിതത്തിന്റെ ഓരോ മേഖലയിലും കൃത്യമായ ആസൂത്രണം വേണം. എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്യണം. അല്ലാത്ത പക്ഷം പരിഹാസം തേടിയെത്തിയേക്കാം. ഭക്ഷണ ശീലത്തില്‍ മാറ്റം വരുത്തുക. ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ഊര്‍ജം കൈമാറ്റം ചെയ്യപ്പെടുക. നിയമപരമായ കാര്യങ്ങളില്‍ അനുകൂലമാകും.

തുലാം

തുലാം

നിങ്ങളുടെ കരിയറില്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ നേടുന്നതിന് കൃത്യമായ സമീപനം ആവശ്യമാണ്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ കുടുംബത്തെ നല്ല രീതിയില്‍ കൊണ്ടു പോകാനുള്ള അവസരമാണ്. ആനന്ദകരമായ റൊമാന്റിക് ജീവിതം ആസ്വദിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും ഏറ്റവും നല്ല സമയമാണിത്.

വൃശ്ചികം

വൃശ്ചികം

ഈ രാശിക്കാരെ സംബന്ധിച്ച് നല്ല സമയമാണ്. നിക്ഷേപിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണ്. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും നല്ല സമയം. പുതിയ വീട്ടിലേക്ക് മാറാനുള്ള ഏറ്റവും അനുകൂലമായ സമയമാണ്. ജോലിയില്‍ മാറ്റത്തിന് സാധ്യകള്‍ കാണുന്നുണ്ട്.

ധനു

ധനു

ധനു രാശിക്കാര്‍ ഈ രാശിമാറ്റ സമയത്ത് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചേക്കാം. നിയന്ത്രണം ഏറ്റെടുക്കാനുള്ള ധൈര്യം പരിശോധിക്കണം. ഈ രാശിക്കാര്‍ക്ക് ടൂറിസത്തിന്റെയും യാത്രയുടെയും ബിസ്‌നസില്‍ ലാഭം ഉണ്ടാകും. നിങ്ങളുടെ സമയവും ഊര്‍ജവും നന്നായി വിനിയോഗിക്കാന്‍ ശ്രമിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+