ബുധന്റെ അനുഗ്രഹം നിങ്ങളിലേക്ക്; പണത്തിന്റെ കാലം; പങ്കാളിയുടെ പൂർണ്ണ പിന്തുണ ഉറപ്പ്; ഈ രാശിക്കാരോ?
Astrology: ബുധന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ജൂലൈ മാസത്തിൽ മാത്രം അഞ്ച് ഗ്രഹങ്ങൾ രാശി മാറും. സാധാരണ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ ആയിട്ടാണ് അറിയപ്പെടുക.
വ്യാപാരത്തിന്റെയും വാണിയുടെയും ബുദ്ധിയുടെയും കാരകനാണ് ബുധൻ. ഓരോ വ്യക്തികളുടെയും ജാതകത്തിൽ ബുധൻ നല്ല സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിലുടനീളം പ്രതീക്ഷിക്കാത്ത രീതിയിൽ പുരോഗതിയും വിജയവും വന്നു ചേരും.
നിരവധി നേട്ടങ്ങൾ ബുധനിലൂടെ ഉണ്ടാകും. ഇത്തരത്തിൽ ബുധൻ സ്ഥാന മാറ്റം നടത്തി മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കും. എന്നാൽ, ബുധൻ ഇത്തരത്തിൽ രാശി മാറുന്നത് നല്ല നേട്ടങ്ങൾ മാത്രമല്ല ഉണ്ടാക്കുക.

ചിലർക്ക് നല്ല ഫലങ്ങളും ചിലർക്ക് അശുഭ ഫലങ്ങളും ഉണ്ടാകും. ഏത് രാശിക്കാർക്കാണ് ബുധന്റെ സ്ഥാന മാറ്റത്തിലൂടെ ജീവിതത്തിൽ ഗുണങ്ങൾ സംഭവിക്കുക. ഇത്തരത്തിൽ മൂന്ന് തവണ രാശിമാറ്റം സംഭവിച്ച് തുടങ്ങിയത് ജൂലൈ 2 മുതലാണ്. ജൂലൈ 2 രാവിലെ 09:52-ന് ബുധൻ ആദ്യ പരിവർത്തനം നടത്തിയിരുന്നു. ഈ സമയം ബുധൻ മിഥുന രാശിയിലാണ് പ്രവേശിച്ചത്.

ഇനി ഉണ്ടാകാൻ പോകുന്ന രണ്ടാമത്തെ പരിവർത്തനം ജൂലൈ 17 - ന് വീണ്ടും സംഭവിക്കും. പുലർച്ചെ 12.01 നാണ് ബുധൻ വീണ്ടും പരിവർത്തനം നടത്തുക. മിഥുനം രാശിയിൽ നിലനിൽക്കുന്ന ബുധൻ ജൂൺ 17 - ന് കർക്കടകം രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. ജൂലൈ 31 - നാണ് ബുധരാശി വീണ്ടും മാറുക. ഇതിൽ കർക്കടകത്തിൽ നിന്നും ചിങ്ങ രാശിയിലേക്ക് ബുധൻ പ്രവേശിക്കും. ഇത്തരത്തിലുള്ള രാശി പരിവർത്തനം ഓരോ രാശിക്കാരുടെയും ജീവിതത്തെ വേർ വേറെ രീതിയിലാണ് സ്വാധീനിക്കുന്നത്.

ആർക്കൊക്കെ നേട്ടങ്ങൾ ഉണ്ടാകും ? എന്തൊക്കെ ഈ കാലയളവിൽ സംഭവിക്കും ? കൂടുതൽ അറിയാം...
ചിങ്ങം : ബുധൻ പരിവർത്തനം നടത്തി ചിങ്ങ രാശിയിലേക്ക് എത്തുന്നത് ഇക്കൂട്ടരെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ തേടിയെത്തും. സാമ്പത്തികമായും തൊഴിൽ മേഖലകളിലും ജീവിതത്തിൽ ലഭിക്കുന്ന സൗഭാഗ്യങ്ങളിലും എല്ലാം വ്യത്യസ്ത സ്വാധീനങ്ങൾ ചെലുത്താൻ കഴിയും. പ്രധാനമായും ചിങ്ങ രാശിക്കാരുടെ വരുമാനത്തെയാണ് ബുധൻ ഈ കാലയളവിൽ സ്വാധീനിക്കുക. പുതിയ ജോലി അന്വേഷിച്ചു നടക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിനുള്ളിൽ പുതിയ ജോലി നിങ്ങൾക്ക് ലഭിക്കും.

ദാമ്പത്യ ജീവിതത്തിലും സന്തോഷകരമായി മുന്നോട്ടു പോകും. പങ്കാളിയുടെ പൂർണ്ണ പിന്തുണയാണ് ലഭിക്കാൻ പോകുന്നത്.
കന്നി : ബുധൻ രാശി പരിവർത്തനം നടത്തുന്നത് കന്നി രാശിക്കാർക്കും ഒരുപാട് ഗുണങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ജ്യോതിഷം പറയുന്നത് അനുസരിച്ച് സന്തോഷങ്ങളുടെ ദിവസമായിരിക്കും കന്നി രാശിക്കാരെ തേടിയെത്തുക. ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ ഇക്കൂട്ടർക്ക് തൊഴിൽ മേഖലയിൽ പ്രമോഷൻ ലഭിക്കാൻ ഈ കാലയളവ് ഇടയാകും. നിങ്ങളെ തേടി പുതിയ ജോലി ഓഫർ വന്നേക്കാം.

ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിൽ കൂടുതൽ ഇടപെടലുകൾ നടത്തുകയും ഇതിലൂടെ സാമ്പത്തിക നേട്ടമടക്കം കൈവരിക്കാൻ കാരണമാകുകയും ചെയ്യും.
മകരം : ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം ബുധന്റെ അനുഗ്രഹത്താൽ മകരം രാശിക്കാർക്ക് ഭാഗ്യങ്ങൾ ഉണ്ടാകും. വസ്തുക്കളുടെ ഡീലുകളിൽ കൂടുതൽ ലാഭം ഉണ്ടാക്കാൻ ഇക്കൂട്ടർക്ക് കഴിയും. ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഈ കാലയളവിൽ നിങ്ങളുടെ പ്രവർത്തികളിലൂടെ നിങ്ങൾ പ്രശംസ പിടിച്ചു പറ്റും. മറ്റു വ്യക്തികളിൽ നിന്ന് നിങ്ങൾക്ക് ബഹുമാനവും ആദരവും ഉണ്ടാകാനുള്ള കാലയളവ് കൂടിയാണിത്.












Click it and Unblock the Notifications