പണത്തിന്റെ പിന്തുണ! ബുദ്ധി, യുക്തി, ബിസിനസ് എന്നിവയിൽ നല്ലകാലം; ഇണയോട് ഇഷ്ടം മാത്രം...
Astrology: ബുധന് ബുദ്ധി, യുക്തി, ധനം, ബിസിനസ്, ആശയവിനിമയം എന്നീ വിവിധ മേഖലകളിലൂടെ ഓരോ വ്യക്തിയുടെയും ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. ഈ വിഭാഗങ്ങളുടെ കാരകനായാണ് ബുധനെ ജ്യോതിഷം കരുതുന്നത്.
അതിനാൽ തന്നെ ബുധന്റെ രാശിമാറ്റം ഈ മേഖലകളിൽ എല്ലാം തന്നെ പല വ്യക്തികൾക്കും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ബുധൻ ചെലുത്താറുണ്ട്. ജൂലൈ രണ്ടിന് ബുധൻ രാശി മാറിയിരുന്നു.
ബുധന്റെ ഈ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കാൻ കാരണമാകും. മിഥുന രാശിയിലേക്കാണ് ബുധൻ സംക്രമിച്ചിരിക്കുന്നത്. ധന ലാഭം, ജീവിതത്തിലുടനീളം സൗഭാഗ്യം, തൊഴിൽ മേഖലയിൽ പുരോഗതി എന്നിവയൊക്കെ ബുധന്റെ അനുഗ്രഹത്താൽ നാല് രാശിക്കാരെ തേടിയെത്തും.

സംസാരത്തിന്റെ മിടുക്കിൽ ജാതകന് നിരവധി കാര്യങ്ങളിൽ വിജയം നേടാൻ ഇതിലൂടെ കഴിയും. ഈ കാലയളവിൽ നാല് രാശിക്കാർക്ക് ബുദ്ധാദിത്യ യോഗം ഉണ്ടാകും. ജൂലൈ 17 - വരെയാണ് ബുധൻ മിഥുനം രാശിയിൽ തുടരുന്നത്. ഇത് ഏതൊക്കെ രാശിക്കാരെയാണ് കൂടുതൽ സ്വാധീനിക്കുക ? ശുഭകരമായി ഭവിക്കുക? നോക്കാം...

ഇടവം : ബുധൻ മിഥുനം രാശിയിലേക്ക് സംക്രമണം ചെയ്യുന്നത് ഇടവം രാശിക്കാരുടെ ധന വർധനവിന് കാരണമാകും. ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം ഗുണഫലങ്ങൾ മാത്രം ഇക്കൂട്ടരെ തേടി വരും. ഈ രാശി ചക്രത്തിന്റെ രണ്ടാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് വലിയ രീതിയിൽ സാമ്പത്തികം ഉയരാൻ കാരണമാകും.

മറ്റു വലിയ ഇടപാടുകാരുമായി ബന്ധം ഉണ്ടാക്കാനും ഇതിലൂടെ ബിസിനസ്സിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും സാധിക്കും. ഏതൊരു വ്യക്തിയുമായും നിങ്ങൾക്ക് ഈ കാലയളവിൽ പങ്കാളിത്ത ജോലിയിൽ ഏർപ്പെടാം. മികച്ച ഫലങ്ങൾ നിങ്ങളെ തേടി വരും. എന്നാൽ, ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് മാത്രമല്ല ഈ ഭാഗ്യങ്ങൾ ഉണ്ടാവുക. മാർക്കറ്റിംഗ്, അധ്യാപകർ, അഭിഭാഷകർ എന്നീ മേഖലകളിലെല്ലാം സൗഭാഗ്യങ്ങൾ ഇടവം രാശിക്കാർക്ക് ഉണ്ടാകും.

ചിങ്ങം : ഇക്കൂട്ടരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധൻ സംക്രമിക്കുക. ഈ കാലയളവിൽ ചിങ്ങ രാശിക്കാരുടെ വരുമാനം പ്രതീക്ഷിക്കാത്ത രീതിയിൽ ഉയരും. ഇത് ജാതകത്തിലെ മഹത്വ പൂർണ്ണമായ സ്ഥാനമാണ്. ബുധന്റെ ഈ സംക്രമണം വരുമാനത്തിന്റെയും ചിലവിന്റെയും ഭവനമായി കണക്കാക്കപ്പെടുന്നു.

ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും മറ്റു ജോലിയിൽ ഏർപ്പെടുന്നവർക്കും പൂർണ്ണമായും വിജയം ഇതിലൂടെ കൈവരിക്കാൻ കഴിയും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം കൂടുതൽ മാധുര്യമായി മാറും. വിവാഹ ജീവിതം ശക്തമാകും. വിവിധ സ്രോതസ്സുകളിൽ നിന്ന് നിങ്ങളെ തേടി പണം വരും. ബുധൻ ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിന്റെ അധിപനാണ്.

കന്നി: കന്നി രാശിക്കാർക്ക് ബുധൻ മിഥുനം രാശിയിൽ തുടരുന്ന കാലയളവ് പുതിയ ജോലികൾ തേടി വരാനുള്ള സമയമായിരിക്കും. എന്നാൽ, ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ശമ്പള വർദ്ധനവോ സ്ഥാനം കയറ്റമോ ഉണ്ടാകും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ഇവരുടെ ബിസിനസ് കൂടുതൽ വിപുലീകരിക്കും. ബിസിനസ് മേഖലകളിൽ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുകയും ഇതിലൂടെ നേട്ടങ്ങൾ ആർജിക്കാൻ കഴിയുകയും ചെയ്യും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ബുധൻ സംക്രമണം നടത്തുന്നത്. പ്രധാനമായും ജോലിയുടെയും വ്യാപാരത്തിന്റെയും ഭവനമാണ്.

മകരം : ബുധൻ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നതിലൂടെ മകരം രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ചെയ്യുന്ന പ്രവർത്തികളെല്ലാം മികച്ചതായി മാറും. ധന ലാഭത്തിനാണ് കൂടുതൽ സാധ്യത. ഇക്കൂട്ടരുടെ സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ജോലി സ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ഈ കാലയളവിൽ ഉണ്ടാകും. ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം മികച്ച പുരോഗതി ഉണ്ടാകുന്നതിനാൽ തന്നെ സന്തോഷം ലഭിക്കാൻ ഇടയാകും.












Click it and Unblock the Notifications