ആഗസ്റ്റ് 21 വരെ ഈ അഞ്ച് രാശിക്കാര്‍ക്ക് സമയദോഷം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
Budh Rashi Parivartan: ജ്യോതിഷത്തില്‍ എല്ലാ ഗ്രഹവും ഒരു നിശ്ചിത കാലം കഴിഞ്ഞതിന് ശേഷം ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. അത് പ്രകാരം ആഗസ്റ്റ് 1 തിങ്കളാഴ്ച ബുധന്‍ കര്‍ക്കടകം വിട്ട് ചിങ്ങം രാശിയില്‍ പ്രവേശിച്ചിട്ടുണ്ട്. ബുധന്റെ ചിങ്ങം രാശിയിലേക്കുള്ള വരവ് ചില രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ആഗസ്റ്റ് 21 വരെ ബുധന്‍ ചിങ്ങം രാശിയില്‍ തുടരും. ഈ സമയം ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷമുണ്ടാകും എന്ന് നോക്കാം.
കര്‍ക്കടകം (Cancer): കര്‍ക്കടക രാശിയുടെ രണ്ടാം ഭാവത്തില്‍ ആണ് ബുധന്റെ സംക്രമം. ബുധന്റെ സംക്രമ പ്രഭാവം മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും. എന്നാലും ഈ സമയത്ത് ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണം.

കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ബുധന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. കന്നി രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ആണ് ബുധന്റെ സംക്രമം. അതുമൂലം ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ വരികയും. ഇത് മാനസിക പിരിമുറുക്കം ഉണ്ടാവാന്‍ കാരണമാകുകയും ചെയ്യും.

മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. മകരം രാശിയുടെ എട്ടാം ഭാവത്തില്‍ ആണ് ബുധന്റെ സംക്രമണം. ഈ സമയം അത്ര നല്ലതല്ല. നിക്ഷേപം ഒഴിവാക്കണം. ജോലിസ്ഥലത്ത് ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (Aquarius): കുംഭം രാശിയുടെ ഏഴാം ഭാവത്തില്‍ ബുധന്‍ സംക്രമിച്ചു. ബുധന്റെ സംക്രമണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും ബിസിനസ്സിനെയും ബാധിക്കും. പങ്കാളിയുമായി പിണക്കത്തിന് സാധ്യതയുണ്ട്. ജോലിയില്‍ വിജയം കൈവരിക്കും.
Recommended Video

മീനം (Pisces): മീനം രാശിയുടെ ആറാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് ശുഭം ആയല്ല കണക്കാക്കുന്നത്. ഈ സമയത്ത് ജോലി ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകള്‍ കുറയ്ക്കുക. ഏത് തീരുമാനവും എടുക്കുമ്പോള്‍ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക. ഈ സമയത്ത് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം..












Click it and Unblock the Notifications