Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കൗണ്ടിലേക്ക് വരുമാനം നിറഞ്ഞ് കവിയും; ഇനി വരുന്നത് സമ്പത്തിന്റെ നാളുകള്‍; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ ബുധനെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരാനെന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. നിങ്ങളിലേക്ക് സമ്പത്ത് ഒഴുകാന്‍ ബുധന്‍ സഹായക്കും. കൂടാതെ ബുധന്റെ സ്ഥാനം ശരിയായ ഗതിയിലാണെങ്കില്‍ ഓരോ രാശിക്കാര്‍ക്കും വളരെ അനുകൂല സമയമായിരിക്കും. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ സംക്രമം നടത്തുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ബുധന്‍.

1

അതുകൊണ്ട് തന്നെ ബുധന്റെ രാശി പ്രവര്‍ത്തനം എല്ലാ രാശിക്കാരിലും മാറ്റമുണ്ടാക്കും. വലിയ രീതിയിലുള്ള സ്വാധീനമാണ് ബുധന്‍ ചെലുത്താറുള്ളത്. കഴിഞ്ഞ ദിവസം ബുധന്‍ സക്രമിച്ച് വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരുന്നു. ഇത് ചില രാശിക്കാരില്‍ വലിയ പുരോഗതി സൃഷ്ടിക്കാന്‍ കാരണമായേക്കും. ഏതൊക്കെ രാശിക്കാരിലാണ് ബുധന്റെ സ്വാധീനം ചെലുത്തുന്നതെന്ന് പരിശോധിക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ബുധന്റെ രാശിമാറ്റം കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ രാജയോഗമെന്ന് വിളിക്കാം. വലിയ പുരോഗതിയാണ് ഈ രാശിക്കാര്‍ക്കുണ്ടാകുക. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ സംഭവിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള അവസരമുണ്ടാകും.

3

ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ബിസ്‌നസില്‍ വലിയ ധനലാഭം പ്രതീക്ഷിക്കാം. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്.

കന്നി

കന്നി

ബുധന്റെ രാശിമാറ്റം കന്നിരാശിക്കാര്‍ക്ക് ശുഭകരമായ ഒരുപാട് കാര്യങ്ങള്‍ക്ക് കാരണമായേക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. എല്ലാ കാര്യത്തിലും ധൈര്യം വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും. വിദേശ യാത്രയ്ക്ക് അനുകൂല സമയമാണ്. അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കും.

5

ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. എല്ലാ കാര്യത്തിലും പങ്കാളിയുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചേക്കും. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ഇത് സന്തോഷം വര്‍ദ്ധിപ്പിക്കും.

വൃശ്ചികം

വൃശ്ചികം

ബുധന്‍ രാശിയുടെ മാറ്റം വൃശ്ചിക രാശിക്കാരില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. ഇവര്‍ക്ക് ഈ സമയം അടിപൊളിയായിരിക്കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ധനലാഭം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷം വന്നുചേരാനുള്ള അവസരങ്ങളുണ്ടാകും. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. സ്ഥാനക്കയറ്റം നിങ്ങളെ തേടിയെത്തിയേക്കാം.

മീനം

മീനം

മീനം രാശിക്കാരെ സംബന്ധിച്ച് അനുകൂല സമയമാണ്. ഇവര്‍ക്ക് ഭാഗ്യത്തിന്റെ നാളുകളാണ് ഇനി വരാന്‍ പോകുന്നത്. എല്ലാ കാര്യത്തിലും വിജയം പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് വന്നുചേരുന്ന ഭാഗ്യത്തിന്റെ സഹായത്താല്‍ എല്ലാ ജോലികളും പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ സഹായാകമാകും.

8

തൊഴില്‍ രംഗത്ത് വലിയ നേട്ടമാണ് ഈ രാശിക്കാര്‍ക്ക് സംഭവിക്കാന്‍ പോകുന്നത്. ബിസ്‌നസില്‍ പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാകും. കൂടുതല്‍ വരുമാനം നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നുചേരും. പുതിയ സംരഭങ്ങള്‍ ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയം കൂടിയാണിത്. എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ശ്രദ്ധ ചെലുത്തിയാല്‍ വിജയം സുനിശ്ചിതമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+