Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യന്റെയും ബുധന്റെയും സംയോജനം: ശമ്പള വർധവും രാജയോഗവും; നിങ്ങൾ ഈ രാശിയിൽ ഉണ്ടോ? ഭാഗ്യം മാത്രം!

Astrology: ഇടവം രാശിയിലെ സൂര്യന്റെയും ബുധന്റെയും സംയോജനം ചില രാശിക്കാർക്ക് ഗുണം ചെയ്യും. മെയ് 15 മുതൽ ജൂൺ 15 വരെയാണ് സൂര്യന്റെയും ബുധന്റെയും ഈ പ്രത്യേക സംയോജനം നിലനിൽക്കുന്നത്. ഈ ഗ്രഹങ്ങളുടെ സംയോജനം ഭാഗ്യവും ശുഭകരവും ആയി കണക്കാക്കപ്പെടുന്നു.

Recommended Video

cmsvideo
    റിഫയുടെ മയ്യത്തിനരികെ മെഹ്നാസിന്റെ അഴിഞ്ഞാട്ടം. നെഞ്ചുപൊട്ടി ഉമ്മ പറയുന്നു | Rifa's Mom About Mehnas

    സൂര്യന്റെയും ബുധന്റെയും എപ്പോഴാണോ ചേരുന്നത്, അപ്പോൾ 'ബുദ്ധാദിത്യയോഗം' രൂപം കൊള്ളുന്നു. നിലവിൽ ബുധൻ ഇടവ രാശിയിൽ ആണ് ഉള്ളത്. എന്നാൽ, ഈ രാശിയിലേക്ക് ഇപ്പോൾ സൂര്യനും പ്രവേശിക്കാൻ പോകുകയാണ് ഇരു ഗ്രഹങ്ങളും തമ്മിലുള്ള സംയോജനത്തിന് ഏറെ പ്രത്യേകതകളുണ്ട്. ജാതകത്തിൽ ഈ രണ്ട് ഗ്രഹങ്ങളും തമ്മിൽ ചേരുന്നത് ഒരു വ്യക്തിയുടെ ഭാഗ്യം തിളങ്ങുന്നതിന് കാരണമാകും.

    astro

    പ്രധാനമായും ഈ രണ്ടു ഗ്രഹങ്ങൾ സംയോജിക്കുമ്പോൾ മൂന്നു രാശിക്കാർക്കാണ് കൂടുതൽ ഗുണവും നേട്ടവും ഉണ്ടാക്കുന്നത്. ഈ രാശിക്കാർ ആരാണെന്ന് നോക്കാം.

    കർക്കടകം : കർക്കടക രാശിക്കാർക്ക് സൂര്യനും ബുധനും തമ്മിൽ സംയോജിക്കുമ്പോൾ സാമ്പത്തിക നേട്ടമാകും നിത്യ ജീവിതത്തിൽ ഉണ്ടാവുക. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ ബിസിനസിൽ നേട്ടം കൊയ്യും. ഈ രാശിക്കാരുടെ ജീവിതത്തിൽ എന്തെങ്കിലും ജോലികൾ മുടങ്ങി കിടന്നാൽ ഇവ വേഗം പൂർത്തീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

    ബിസിനസ് വഴി പുതിയ ഉപഭോക്താക്കളെ ഉണ്ടാക്കും. വിദേശത്ത് നല്ലൊരു ജോലി നേടാൻ ശ്രമിക്കുന്നവർ ആണെങ്കിൽ ഈ കാലയളവിൽ മികച്ച ജോലി നിങ്ങളെ തേടി എത്തും എന്നതാണ് കർക്കടക രാശിക്കാരുടെ പ്രത്യേകത. സാമ്പത്തിക നേട്ടങ്ങൾക്ക് ഈ കാലഘട്ടം ഏറ്റവും അനുയോജ്യമാണ്.

    ചിങ്ങം : സൂര്യന്റെയും ബുധന്റെയും സംയോജനം ചിങ്ങം രാശിക്കാർക്ക് കരിയറിൽ നേട്ടങ്ങൾ ലഭിക്കാൻ നിരവധി സുവർണാവസരങ്ങൾ ലഭിക്കും. നിക്ഷേപങ്ങൾ നടത്താൻ മികച്ച സമയമാണ് ഈ കാലയളവ്. ബിസിനസിൽ നല്ല സമയമാണ്. ചെയ്യുന്നത് എല്ലാം നിങ്ങൾക്ക് നേട്ടമായി ഭവിക്കും. ജോലിയിൽ പ്രൊമോഷൻ ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഇതിനൊപ്പം തന്നെ ശമ്പള വർധനവും ചിങ്ങം രാശിക്കാർക്ക് ഉണ്ടായേക്കും.

    മകരം : ഈ രാശിക്കാർ എന്ത് ആഗ്രഹിക്കുന്നോ എല്ലാ കാര്യങ്ങളും നടക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിദ്യാർഥികളുടെ കാര്യമെടുത്താൽ, ഈ സമയം വളരെ അനുകൂലമാണ്. ജോലി ചെയ്യുന്നവരാണെങ്കിൽ, ആനുകൂല്യങ്ങൾ കിട്ടാൻ ഉള്ള അവസരം ഏറെയുണ്ട്. മകര രാശിക്കാർക്ക് താല്പര്യമുള്ള ജോലിയിൽ നേട്ടം ലഭിക്കാനിടയാകും. മറ്റൊരു ജോലി അന്വേഷിക്കുന്നവർ ആണെങ്കിൽ ഈ കാലയളവ് അനുകൂലമായി ജീവിതത്തിൽ ഭവിക്കും. ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും വിജയം നേടാൻ സാധിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+