ഇങ്ങനെയുമുണ്ടോ ഒരു ഭാഗ്യം; അടിച്ചുപൊളിക്കാനുള്ള സമയം ഇങ്ങെത്തി; ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍
നീതിയുടെ ദേവന്‍ എന്നാണ് ശനിയെ വിളിക്കുന്നത്. ഈ വരുന്ന ഒക്ടോബര്‍ 23ന് ശനി മകരരാശിയില്‍ നിന്ന് നേര്‍രേഖയിലേക്ക് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. ശനിയുടെ ഈ രാശിമാറ്റം ധന്‍തേരസ് ദിനത്തിലാണ് തുടങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. ശനിയുടെ ഈ സഞ്ചാരം 2023 ജനുവരി 17 വരെ തുടരും. ഈ സമയത്ത് തന്നെ ശനി ചൊവ്വയുടെ നക്ഷത്രത്തമായ അവിട്ടത്തില്‍ തുടരും.

അതേസമയം, ശനിയുടെ രാശിമാറ്റം പല രാശിക്കാരിലും മികച്ച നേട്ടങ്ങളും ഫലങ്ങളുമുണ്ടാകും. ഏഴര ശനിയും കണ്ടകശനിയും അഭിമുഖീകരിക്കുന്ന അഞ്ചോളം രാശിക്കാര്‍ക്കാണ് ഇത് നല്ല സമയം കൊണ്ടുവരുന്നത്. ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ ആശ്വാസമാണ് സൃഷ്ടിക്കുന്നത്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന സമയമാണ്. ഈ രാശിക്കാര്‍ക്ക് മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാനുള്ള അവസരങ്ങളുണ്ടാകും. പ്രതീക്ഷിക്കാതെ പണം നിങ്ങളിലേക്ക് വന്നുചേരും. നിങ്ങള്‍ ഇത്രയും കാലം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാകും.

ഈ രാശിക്കാര്‍ക്ക് ശനിയെ ആരാധിക്കുന്നത് തുടരുന്നത് നല്ലതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ മാത്രമേ തേടിയെത്തുകയുള്ളൂ. പ്രതീക്ഷിക്കാത്ത പല സൗഭാഗ്യങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് എത്തിച്ചേരും.

കുംഭം
ഈ സമയത്ത് കുംഭം രാശിക്കാര്‍ക്ക് ഏഴര ശനിയുടെ കാലമാണ്. ഈ പാതമാറ്റം അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ശുഭകരമായ ഫലങ്ങള്‍ നല്‍കും. വരുമാനം മെച്ചപ്പെടാനുള്ള അവസരങ്ങള്‍ നിങ്ങളിലേക്ക് വന്നുചേരും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയത്ത് ഏഴര ശനിയാണ്. ഒക്്‌ടോബര്‍ 23 മുതലുള്ള ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ് നല്‍കുന്നത്. ജോലിയില്‍ മുടങ്ങിക്കിടക്കുന്ന പ്രമോഷന്‍ അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കണ്ടക ശനിയുടെ പിടിയിലാണ്. ശനിയുടെ നേരിട്ടുള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് വലിയ ആശ്വാസമാണ് സൃഷ്ടിക്കുന്നത്. നിങ്ങളുടെ കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും.

മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തും. വലിയ നേട്ടങ്ങളാണ് ഈ സമയത്ത് നിങ്ങളിലേക്ക് എത്തുക. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തും.

തുലാം
ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് കണ്ടകശനിയുടെ സ്വാധീനമുണ്ടാകും. എന്നാല്‍ ഇത് നേട്ടങ്ങളുടെ സമയമാണ്. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ബഹുമാനവും ഉയരും.

ഏത് വലിയ ജോലിയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രതീക്ഷിക്കുന്ന സ്ഥലത്ത് ധനാഗമം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസ്‌നസില്‍ പുരോഗതിയുണ്ടാകും.












Click it and Unblock the Notifications