Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാതുർമാസം! ജൂലൈ ഭാഗ്യകാലം; പണത്തിന് കുറവില്ല; ഇണയുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളം

Astrology: ജ്യോതിഷത്തിൽ ചാതുർമാസം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഈ ചാതുർമാസം പ്രധാനമായും ചില രാശിക്കാരെ ഏറെ സ്വാധീനിക്കുന്ന കാലയളവാണ്. ഇനി വരാനിരിക്കുന്ന ജൂലൈ 10 മുതൽ ചില രാശിക്കാരുടെ സമയം തെളിയാൻ പോവുകയാണെന്ന് പറയാം.

ഈ സമയത്ത് പ്രത്യേക സൗഭാഗ്യങ്ങൾ ചില രാശിക്കാരെ തേടി വരും. ചാതുർ മാസം എന്നറിയപ്പെടുന്നത്, ആഷാഡമാസം, ശ്രാവണമാസം, ഭാദ്രപദമാസം, ആശ്വിനമാസം എന്നിവയാണ്.

ഇതിന് പ്രധാനമായ ഒരു വിശ്വാസം ഉണ്ട്. അതായത്, ആഷാഡ മാസത്തിലെ ദേവശയന ഏകാദശിയിൽ മഹാവിഷ്ണു നിദ്രയിലാവുകയും കാർത്തിക മാസത്തിലെ ഉത്ഥാന അഥവാ ഹരിബോധിനി ഏകാദശിയിൽ നിദ്രയിൽ നിന്ന് ഉണരുകയും ചെയ്യും.

1

ഇനി വരുന്ന ജൂലൈ 10 ന് ദേവശയനി ഏകാദശി മുതൽ ആരംഭിക്കുന്ന ചാതുർമാസ്, ഉത്ഥാന അഥവാ ഹരിബോധിനി ഏകാദശി വരെ തുടരും. ഈ നാല് മാസങ്ങൾ ചില രാശിക്കാര്‍ക്ക് വളരെ പ്രയോജനകരമെന്ന് ജോതിഷം പറയുന്നു. ഹിന്ദുമത പ്രകാരം ചതുർ മാസത്തിന് പ്രത്യേക സ്ഥാനമാണ് നൽകിയിട്ടുള്ളത്. 2022 - ലെ ചാതുർ മാസമാണ് ജൂലൈ 10 മുതൽ ആരംഭിക്കാൻ ഇരിക്കുന്നത്. ഇത് ഏത് രാശിക്കാർക്ക് കൂടുതൽ ഗുണം ചെയ്യും..നോക്കാം..

2

കന്നി : ചാതുർ മാസം കന്നി രാശിക്കാരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാലയളവാണ്. ഇക്കൂട്ടർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഗുണങ്ങൾ മാത്രം ഉണ്ടാകും. അതായത് എല്ലാ സമയത്തും ഭാഗ്യം ഒപ്പമുണ്ടാകും എന്നാണ് പറയപ്പെടുന്നത്. കന്നി രാശിക്കാരുടെ മുടങ്ങി കിടക്കുന്ന ജോലികൾ ഇതിലൂടെ പൂർത്തീകരിക്കും.

3

സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. പണം ഇങ്ങോട്ട് കിട്ടിക്കൊണ്ടിരിക്കും. ഏതെങ്കിലും വ്യക്തികൾക്ക് നിങ്ങൾ കടം കൊടുത്തിട്ടുണ്ടെങ്കിൽ ഈ കാലയളവിൽ ഈ പണം തിരിച്ച് ലഭിക്കും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്ത രീതിയിൽ ഉയരും എന്നതാണ് കന്നി രാശിക്കാരെ സംബന്ധിച്ച് ചാതുർ മാസത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രത്യേകത.

4

മാധ്യമം , ഫിലിം ലൈൻ, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഈ കാലയളവ് ഗുണകരമാണ്.

മേടം : മേട രാശിക്കാർക്കും ചാതുർമാസം ഏറെ ഗുണകരമായ കാലയളവാണ്. തൊഴിലുകൾ കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതൽ. എന്നാൽ, ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ യാതൊരു രീതിയിലും പേടിക്കേണ്ട ആവശ്യമില്ല.

5

നിങ്ങൾക്ക് പ്രമോഷൻ ലഭിക്കാൻ ഈ കാലയളവ് ഗുണകരമാണ്. ഇതിലൂടെ കൂടുതൽ വരുമാനം നിങ്ങളിലേക്ക് എത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലേക്ക് വേണ്ടി പുതിയ പുതിയ വഴികൾ തുറന്നു വരും. പ്രതീക്ഷിക്കാത്ത രീതിയിൽ വരുമാന വർധനവ് ഉണ്ടാകും എന്നതാണ് പ്രധാനം.

6

ബിസിനസ് മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകും. ബിസിനസ് മേഖലകളിലൂടെ മറ്റ് വ്യക്തികളുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. നിങ്ങളുടെ ബിസിനസ്സിൽ വിദേശ രാജ്യങ്ങളുടെ പങ്കുണ്ടെങ്കിൽ ഈ കാലയളവിൽ ഒരുപാട് പണം സമ്പാദിക്കാൻ സാധിക്കും.

7

വൃശ്ചികം : ചാതുർ മാസ കാലയളവായതിനാൽ വൃശ്ചിക രാശിക്കാർക്ക് ഈ നാല് മാസം വളരെ അനുകൂലവും ഭാഗ്യവും അനുഗ്രഹവും ആണ്. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. ബിസിനസ് മേഖലകളിലാണെങ്കിലും മറ്റു ജോലിയുള്ള ആളുകൾ ആണെങ്കിലും ഈ രാശിക്കാർക്ക് കൂടുതൽ പണം സമ്പാദിക്കാനും ചെയ്യുന്ന പ്രവർത്തികളിലൂടെ വിജയം കൈവരിക്കുവാനും സാധിക്കും.

7

നിങ്ങളുടെ ഇണയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും. പ്രത്യേകമായി എടുത്തു പറയേണ്ടത് ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ ധന ലാഭത്തിനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ നിന്നും പ്രതീക്ഷിക്കാത്ത രീതിയിൽ സന്തോഷം ഉണ്ടാകും. വിദ്യാർത്ഥികളും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ആണെങ്കിൽ ഈ കാലയളവ് നേട്ടം കൊയ്യാൻ സാധിക്കും.

Recommended Video

cmsvideo
    കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+