ഭാഗ്യം വരുന്ന സമയം, നിങ്ങളുടെ കാല്‍പാദങ്ങൾ പറയും ആ രഹസ്യം; അറിയാതെ പോകരുത് ഈകാര്യങ്ങള്‍
കാല്‍പാദങ്ങളുടെ സംരക്ഷണം എല്ലാവരും വളരെ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കാല്‍പാദങ്ങള്‍ മനോഹരക്കാന്‍ പലരും പല വഴികളും തിരഞ്ഞെടുക്കാറുണ്ട്. മുഖത്തെ സൗന്ദര്യം പോലെ തന്നെ പ്രധാനമാണ് കാല്‍പാദങ്ങളുടെ സൗന്ദര്യവും. ഒരു വ്യക്തിയുടെ സ്വഭാവത്തിലുള്ള ചൂണ്ടുപടിയാണ് കാല്‍പാദമെന്നും പറയുന്നവരുണ്ട്. കാല്‍പാദഹ്ങളും കാല്‍നഖങ്ങളും ഭംഗിയാക്കുന്നതിന് പെഡിക്യൂള്‍ പാര്‍ലറിലേക്ക് പോകുന്നവരും കുറവല്ല.

എന്നാല്‍ നിങ്ങളുടെ കാല്‍പാദങ്ങള്‍ പറയുന്ന മറ്റ് ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ സ്വഭാവം, ഭാഗ്യം എന്നിവ കാല്‍പാദങ്ങളെ ആശ്രയിച്ചിരിക്കുമെന്നതാണ് മറ്രൊരു പ്രധാനപ്പെട്ട വസ്തുത. പാതത്തിന്റെ ഘടന നോക്കി ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. കൈ രേഖ ശാത്രം പോലെ കാലുകള്‍ നോക്കിയും നമ്മുടെ ഭാവിയെ പ്രവചിക്കാന്‍ സാധിക്കും.

സാമുദ്രിക് ശാസ്ത്രം നോക്കിയാണ് കാല്‍പാദങ്ങളുടെ ഇത്തരം കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുന്നത്. നിങ്ങളുടെ പാദങ്ങളുടെ ഘടനയാണ് ഇതിന് വേണ്ടി നിര്‍ണയിക്കുന്നത്. ഇത് പല രഹസ്യങ്ങളും വെളിപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. ഇനി ചില പാദങ്ങളുടെ ഘടനയും പ്രത്യേകതയും എന്തൊക്കെയാണെന്ന് പരിശോധിക്കാം...

ഉള്ളം കാലില്‍ കറുത്ത മറുകുള്ളവര്‍
സാമുദ്രിക് ശാസ്ത്രം അനുസരിച്ച് ഉള്ളം കാലില്‍ കറുത്ത മറുകുള്ളവര്‍ ജീവിതം ആഘോഷിച്ച് നടക്കുന്നവരാണ്. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരാണ്. ഒരു നിശ്ചിത സ്ഥലത്ത് അധിക സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കാത്തവരാണ്.

വീതിയുള്ള പാദങ്ങള്‍
കാലിന്റെ പാദങ്ങള്‍ക്ക് വീതി കൂടുതലുള്ളവര്‍ എല്ലാ കാര്യങ്ങളും തമാശയോടെ നോക്കിക്കാണുന്നവര്‍ ആയിരിക്കും. ഇവര്‍ മറ്റുള്ളവര്‍ക്ക് പോസിറ്റീവ് വൈബ് നല്‍കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇവരുടെ സ്വഭാവം അത്ര ഇഷ്ടപ്പെടണമെന്നില്ല. കാരണം ഇവര്‍ കാര്യങ്ങളെ ചിലപ്പോള്‍ ഗൗരവത്തോടെ കാണുകയില്ല.

പാദങ്ങളുടെ വിരലുകള്‍ക്ക് നീളം തുല്യമായവര്‍
കാല്‍പാദങ്ങളുടെ അഞ്ച് വിരലുകളുടെ നീളം തുല്യമായവരെ നമ്മള്‍ കാണാറുണ്ട്. സാമുദ്രിക് ശാസ്ത്രം പ്രകാരം ഇവര്‍ വലിയ പ്രശ്‌നങ്ങള്‍ നിസാരമായി പരിഹരിക്കാന്‍ ശ്രമിക്കും. സമാധാനപരമായി കാര്യങ്ങള്‍ നോക്കിക്കാണാന്‍

മെലിഞ്ഞ കാല്‍പാദമുള്ളവര്‍
വളരെ മെലിഞ്ഞ കാല്‍പാദമുള്ളവര്‍ ഒരു പ്രത്യേക സ്വഭാവക്കാരാണ്. ഇവര്‍ ഒരു കാര്യത്തിലും ആരോടും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. സ്വകാര്യത ഏറെ ഇഷ്ടപ്പെടുവരാണ് ഇവര്‍. എല്ലാവര്‍ക്കും ഇവരെ ഇഷ്ടപ്പെടണമെന്നില്ല.

തള്ളവിരലിലേക്കാള്‍ വലുപ്പമുള്ള പാര്‍ശ്വവിരല്‍
സാമൂദ്രിക് ശാസ്ത്രം പ്രകാരം ഇത്തരക്കാര്‍ക്ക് എല്ലാ കാര്യത്തിലും വളരെ ഉത്സാഹമായിരിക്കും. മറ്റുള്ളവര്‍ക്ക് ഇവരെ കണ്ടാല്‍ തന്നെ വലിയ പ്രചോദനമായിരിക്കും. സ്വന്തമായി ഒരു നിലപാടുള്ളവരാണ് ഇവര്‍. എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുള്ളവരായിരിക്കും. മികച്ച രീതിയില്‍ സംസാരിക്കാന്‍ കഴിയുന്നവരായിരിക്കും.












Click it and Unblock the Notifications