അവിചാരിതമായി പണക്കാരനാകും; പെണ്ണുകിട്ടാത്തവന് ഉടൻ വിവാഹം; ലോട്ടറി എടുത്താൽ അടിക്കും !
Astrology: ഇനി വരുന്ന നാളുകൾ ചില രാശിക്കാർക്ക് ധന ലാഭത്തിനും വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും കൂടുതൽ പുരോഗതികൾ ഉണ്ടാകും. ജൂലൈ 17 മുതൽ 23 വരെയാണ് ചില രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നത്. എന്നാൽ മറ്റു ചിലർക്ക് ദുരിതങ്ങളും ക്ലേശകരമായ അനുഭവവും ഉണ്ടാവും.
ചെയ്യുന്ന കാര്യങ്ങൾ ഒട്ടും ഫലം ചെയ്യണമെന്നില്ല. ധനനഷ്ടങ്ങളും കാണുന്നുണ്ട്. അതിനാൽ തന്നെ പണം ചെലവാക്കുന്നവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട്. ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണം. ആർക്കൊക്കെയാണ് ജൂലൈ 17 മുതൽ 23 വരെ നല്ല നേട്ടങ്ങൾ ഉണ്ടാകുന്നത് ? അറിയാം.
മേടം : (അശ്വതി, ഭരണി, കാർത്തിക ¼) -
ജൂലൈ 17 മുതൽ 23 വരെ ഉള്ള കാലയളവിൽ മേട രാശിക്കാർ വിചാരിക്കുന്ന കൂടുതൽ കാര്യങ്ങളും നടപ്പിലാകും. ധന ലാഭത്തിനും ജീവിതം ഉന്നതിക്കും ഈ കാലയളവ് ഗുണകരമാണ്.

കുടുംബത്തിനുള്ളിൽ എന്തെങ്കിലും മംഗള കർമ്മങ്ങൾ നടക്കാനും ഈ കാലയളവിൽ സാധ്യതയുണ്ട്. അവിവാഹിതരായവർ ആണെങ്കിൽ വിവാഹ കാര്യത്തിൽ എന്തെങ്കിലും തീരുമാനവും ഈ കാലയളവിൽ ഉണ്ടാകും. എന്നാൽ വിദ്യാർത്ഥികൾക്ക് ഈ കാലയളവ് അത്ര ഗുണം ചെയ്യില്ല.
ഇടവം :(കാർത്തിക ¾, രോഹിണി, മകയിരം ½) -
ഇടവം രാശിക്കാർ ചെയ്യുന്ന പല കാര്യങ്ങളും ജൂലൈ 17 മുതൽ 23 വരെയുള്ള കാലയളവിൽ മന്ദഗതിയിൽ ആയിരിക്കും നീങ്ങുന്നത്. വ്യത്യസ്ത രീതിയിലുള്ള തടസ്സങ്ങൾ നിങ്ങൾ ജീവിതത്തിൽ നേരിടും. സാമ്പത്തികപരമായും വലിയ ഗുണങ്ങൾ ഈ കാലയളവിൽ ഉണ്ടാകില്ല. പണം ചിലവഴിക്കുമ്പോൾ ശ്രദ്ധാപൂർവ്വം മാത്രം മുന്നോട്ടു പോവുക. ഇക്കൂട്ടരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഈ രാശിക്കാർ തടസ്സങ്ങൾ മാറുന്നതിലേക്ക് ശിവ ക്ഷേത്രത്തിൽ ജലധാര നടത്തിയാൽ നന്ന്.

മിഥുനം : (മകയിരം ½, തിരുവാതിര, പുണർതം ¾) -
നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായം ഈ കാലയളവിൽ ഉണ്ടാകും. യാത്രകൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളും ഈ കാലയളവിൽ ഉണ്ടാകും. ധന നഷ്ടങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കൂട്ടരിൽ വിദേശയാത്രകൾ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇവ ഈ കാലയളവിൽ സാധ്യമാകും. ശാസ്താവിന് നീരാഞ്ജനം ശനിയാഴ്ച ദിവസങ്ങളിൽ നടത്താൻ ശ്രദ്ധിക്കുക.

കർക്കടകം : (പുണർതം ¼, പൂയം, ആയില്യം) -
വ്യാപാര മേഖലയിലും സ്വയം തൊഴിൽ ചെയ്യുന്നവരും കൂടുതൽ ഈ കാലയളവിൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും മന്ദഗതിയിൽ ആയിരിക്കും മുന്നോട്ട് നീങ്ങുക. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ വരും. ശിവങ്കൽ ജലധാര നടത്തുന്നത് നല്ലതാണ്.

ചിങ്ങം : (മകം, പൂരം, ഉത്രം ¼) -
പ്രതീക്ഷിക്കാത്ത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്കുള്ള കാലയളവാണ്. വിദ്യാർത്ഥികൾക്കും മികച്ച സമയം. ഇക്കൂട്ടർ വീട് നിർമ്മാണത്തിന് വേണ്ടി പ്ലാൻ ഇടുന്നവർ ആണെങ്കിൽ ഈ കാലയള അനുകൂലമാണ്. ചില നൂതന സംരംഭങ്ങൾ ഈ കാലയളവിൽ ചിങ്ങ രാശിക്കാർ തുടങ്ങും.

കന്നി : (ഉത്രം ¾, അത്തം, ചിത്തിര ½) -
ജൂലൈ 17 മുതൽ 23 വരെ കന്നി രാശിക്കാർക്ക് അത്ര നല്ല കാലയവല്ല. ചെയ്യുന്ന എല്ലാ പ്രവർത്തികളിലും തടസ്സം മാത്രം നേരിടും. പ്രവർത്തനരംഗം മന്ദഗതിയിലെ മുന്നോട്ടുപോകും. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. എന്തുകാര്യം ചെയ്യാനാണെങ്കിലും നിങ്ങൾ ജാഗ്രത മാത്രം പഠിക്കണം. പുതിയ കാര്യങ്ങൾ ചെയ്യുന്നതിലേക്ക് കടക്കാതിരിക്കുക. വിഷ്ണുപൂജ നടത്തുന്നത് ഗുണം ചെയ്തേക്കും.

തുലാം : (ചിത്തിര ½, ചോതി, വിശാഖം ¾) -
ജൂലൈ 17 മുതൽ 23 വരെയുള്ള കാലയളവിൽ തുലാം രാശിക്കാരുടെ ജീവിതത്തിൽ ചില പ്രത്യേക നേട്ടങ്ങൾ വന്നുചേരും. ഭാഗ്യ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തികൾക്ക് വിജയം കൈവരിക്കും. നൂതന വസ്ത്രഭരണങ്ങൾ ലഭിക്കും. സാമ്പത്തികമായി ഉന്നതി കാണുന്നു. ഈ കാലയളവിൽ പുതിയ വാഹനങ്ങൾ വാങ്ങാനുള്ള സമയമായിരിക്കും. ഗൃഹനിർമ്മാണത്തിനും ഉത്തമ സമയം. വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും നല്ല സമയം.

വൃശ്ചികം : (വിശാഖം ¼, അനിഴം, തൃക്കേട്ട) -
ചില തടസ്സങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കും. ധനപരമായ കാര്യങ്ങളിൽ ഇടപെടരുത്. എന്നാൽ, നഷ്ടങ്ങൾക്ക് മാത്രമാണ് സാധ്യത. തൊഴിൽ മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞേക്കും. ശിവക്ഷേത്രങ്ങളിൽ ക്ഷീരധാര നടത്തുന്നത് നല്ലതാണ്.

ധനു : (മൂലം, പൂരാടം, ഉത്രാടം ¼) -
ജൂലൈ 17 മുതൽ 23 വരെയുള്ള കാലയളവിൽ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ആയിരിക്കും ധനു രാശിക്കാരെ തേടിയെത്തുന്നത്. ഭാഗ്യകാലം എന്ന് പറയാം. വളരെ കാലമായി ചിന്തിക്കുന്ന കാര്യങ്ങൾ ഈ കാലയളവിൽ നടപ്പിലാക്കാൻ സാധ്യതയുണ്ട്. പക്ഷേ എല്ലാ കാര്യങ്ങളും ശ്രദ്ധയോടു കൂടി വേണം മുന്നോട്ട് ചെയ്യാൻ.

മകരം : (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) -
സാമ്പത്തികമായ ചില നേട്ടങ്ങൾ മകര രാശിക്കാർക്ക് ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉത്തമ കാലയളവാണ്. പുതിയതായി വീട് നിർമ്മിക്കുന്നവർക്ക് മികച്ച സമയം. പരീക്ഷകളിലും മത്സരങ്ങളിലും വിജയം സ്വന്തമാക്കും. ആരോഗ്യ കാര്യങ്ങളിൽ പേടി വേണ്ട . ആരോഗ്യം മികച്ചതാകും.

മീനം : (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) -
ജൂലൈ 17 മുതൽ 23 വരെയുള്ള കാലയളവിൽ ഈ രാശിക്കാർക്ക് ചില തടസ്സങ്ങൾ നേരിടേണ്ടി വരും. സാമ്പത്തികപരമായും പ്രതിസന്ധികൾക്ക് സാധ്യത കാണുന്നു. ഈ കാലളവിൽ പണം വെറുതെ ചിലവാകും. കുടുംബത്തിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) -
ധനസ്ഥിതി മെച്ചപ്പെടും. പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങൾ തുടർച്ചയായി ഉണ്ടാകും. ഗൃഹവാഹനാദികൾ പുതുതായി വാങ്ങുവാൻ സാധിക്കും.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications