• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ ഭാഗ്യം വന്നാല്‍ ആരായാലും ഞെട്ടും; ഇനി സന്തോഷത്തിന്റെ നാളുകള്‍; ഈ രാശിക്കാരാണോ

  • By Desk
Google Oneindia Malayalam News

ശുഭാപ്തി വിശ്വാസം, വളര്‍ച്ച, ഔദാര്യം, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴം അനുഭവങ്ങളും, അറിവുകളും, ധാരണകളും വികസിപ്പിക്കും. വ്യാഴത്തിന്റെ സംക്രമണം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ഇന്ന് രാവിലെ 11.23 ഓടെ വ്യാഴം കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശിമാറ്റം 12 രാശിക്കാരിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. ആ മാറ്റങ്ങള്‍ ആര്‍ക്കൊക്കെയാണെന്ന് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് വളരെ അനുകൂലമായ സമയമാണ്. വിവാഹിതരായവര്‍ക്ക് സന്തോഷകരവും സംതൃപ്തവുമായ ദാമ്പത്യ ജീവിതം ലഭിക്കും. സംരഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുകൂല സമയമാണ്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ജോലിക്കയറ്റം ലഭിക്കും. പുതിയ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം വന്നുചേരും. വിവാഹം കഴിക്കുന്നതിനോ വീട് വാങ്ങുന്നതിനോ ഒരു കുട്ടി ജനിക്കുന്നതിനോ യോഗം കാണുന്നുണ്ട്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് അത്ര നല്ല സമയമല്ല, യാത്രയില്‍ ചില തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ പദ്ധതികള്‍ ആരംഭിക്കരുത്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ കാലയളവില്‍ ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ നേരിടേണ്ടി വന്നേക്കാം. ആര്‍ക്കും പണം കൊടുക്കാതിരിക്കുന്നാണ് ഏറ്റവും നല്ലത്.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ നാളുകളാണ്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് വീട്ടില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുക. ഈ സമയത്ത് വലിയ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. എത്താന്‍ കഴിയാതിരുന്ന ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്നതിനും വളരെ അനുകൂലമായ സമയമാണ്. ഔദ്യോഗിക പ്രതിബദ്ധത കാരണം യാത്രകള്‍ നടത്തുന്നതിനും നല്ല അവസരമുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ക്ക് അത്ര നല്ല സമയവുമല്ല, എന്നാല്‍ മോശം സമയവുമല്ല. കഴിഞ്ഞ വര്‍ഷം ചെയ്ത കാര്യങ്ങള്‍ കൃത്യമായി അവലോകനം ചെയ്യുന്നത് നല്ലതാണ്. ഈ സമയത്ത് അനന്തരാവകാശം ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പങ്കാളിയുടെ ബന്ധുക്കളുമായി ചില അസ്വസ്ഥതകള്‍ നേരിട്ടേക്കാം. ഈ സമയത്ത് ആരോഗ്യം കൃത്യമായി ശ്രദ്ധിക്കണം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല സമയമാണ്,. വിവാഹം കഴിഞ്ഞവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. എല്ലാ കാര്യത്തിലും പങ്കാളിയുടെ പൂര്‍ണ പിന്തുണ നിങ്ങളുടെ കൂടെയുണ്ടാകും. പ്രണയകാര്യത്തില്‍ ഈ സമയം ഏറ്റവും അനുയോജ്യമാണ്. ജോലി മാറുകയോ സ്ഥലം മാറ്റത്തെ കുറിച്ച് ചിന്തിക്കുകയോ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. പുതിയ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങാന്‍ പണം ചെലവഴിക്കരുത്.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ജോലി ഉപേക്ഷിക്കാനുള്ള സാഹചര്യമുണ്ടായാല്‍ അത് നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളിലേക്ക് കടക്കും. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. സാമ്പത്തികമായി ചില വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിട്ടേക്കാം. ചെലവുകള്‍ വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ സമയത്ത് അത്ര അനുകൂലമല്ല, ഒരു പ്രണയ ബന്ധം നിങ്ങളെ തേടി വരുകയാണെങ്കില്‍ അത് അത് അത്ര അനുകൂലമായിരിക്കില്ല. എന്നാല്‍ സാമ്പത്തികമായി മികച്ച സമയമാണ്. എല്ലാ കാര്യത്തിലും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയാല്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും. ജോലി മാറ്റത്തിന് ഏറ്റവും അനുകൂലമായ സമയമാണ്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തികപരമായ കാര്യങ്ങളില്‍ നിയന്ത്രണം വളരെ അത്യാവശ്യമാണ്. ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മക്കളുമായി ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ വീട് പുതുക്കിപ്പണിയുന്നതിനെ കുറിച്ചോ നിര്‍മ്മിക്കുന്നതിനെ കുറിച്ചോ ആലോചിക്കാവുന്നതാണ്.

ധനു

ധനു

ചെറിയ യാത്രകള്‍ പോകാനുള്ള അവസരം നിങ്ങളെ തേടിയെത്തും. പുതിയ ജോലി അന്വേഷിക്കുകയോ ഉപരിപഠനത്തിന് പോകാനോ ആഗ്രഹിക്കുകയാണെങ്കില്‍ ഏറ്റവും അനുകൂലമായ സമയമാണ്. ജോലിയെ കൂടാതെ സാമ്പത്തികമായി വരുമാനം വരാനുള്ള പുതിയ മാര്‍ഗങ്ങല്‍ കണ്ടെത്തും. ആരോഗ്യപരമായി ഏറ്റവും നല്ല സമയം കൂടിയാണിത്.

മകരം

മകരം

നിങ്ങൾ ആഗ്രഹിച്ചത് നടക്കും, പക്ഷേ ബന്ധുക്കൾ ശത്രുക്കളാകും, ഇന്നത്തെ നാൾഫലം അറിയാംനിങ്ങൾ ആഗ്രഹിച്ചത് നടക്കും, പക്ഷേ ബന്ധുക്കൾ ശത്രുക്കളാകും, ഇന്നത്തെ നാൾഫലം അറിയാം

മകരം രാശിക്കാര്‍ക്ക് ഈ സമയത്ത്, സാമ്പത്തികമായി അനുകൂലമായ വര്‍ഷമായിരിക്കും . ഔദ്യോഗികമായി, നിങ്ങളുടെ നിലവിലെ ജോലി സ്ഥാനത്ത് സ്ഥിരത കണ്ടെത്താനും ശ്രമിക്കുക. സാമ്പത്തികമായി മെച്ചപ്പെടാനുള്ള അനുകൂല സമയമായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് ചില വൈകാരിക പ്രക്ഷുബ്ധതയും ബുദ്ധിമുട്ടും ഉണ്ടാകാം.

കുംഭം

കുംഭം

കുംഭം രാശിക്കാരെ സംബന്ധിച്ച് നല്ല സമയമാണ്. ഒരു പ്രണയം നിങ്ങളിലേക്ക് വരാനുള്ള സാഹചര്യമുണ്ടാകും. സന്താന യോഗവും വിവാഹം എന്നിവ ഈ രാശിക്കാരില്‍ കാണുന്നു. പുതിയ ബിസിനസ്സില്‍ പണം നിക്ഷേപിക്കാനും ഇത് മികച്ച സമയമായിരിക്കും. പുതിയ സൗഹൃദങ്ങളെ വിലകുറച്ച് കാണാതിരിക്കുക.

മീനം

മീനം

ഇതിലും മികച്ച സമയം നിങ്ങള്‍ക്കിനി വരാനില്ല; നേട്ടങ്ങളുടെ ഘോഷയാത്ര, ഈ ഭാഗ്യരാശിക്കാരാണോഇതിലും മികച്ച സമയം നിങ്ങള്‍ക്കിനി വരാനില്ല; നേട്ടങ്ങളുടെ ഘോഷയാത്ര, ഈ ഭാഗ്യരാശിക്കാരാണോ

മീനം രാശിക്കാര്‍ക്ക് ഈ സമയത്ത് ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി അല്‍പ്പം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ചെലവഴിക്കുന്ന പണം ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുകയും സമര്‍ത്ഥമായി ചെലവഴിക്കുകയും വേണം. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാവുന്ന ചില ആരോപണങ്ങള്‍ നേരിടേണ്ടി വരാം. പ്രണയ കാര്യത്തെ സംബന്ധിച്ച് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.

English summary
Astrology: From November 20th, good fortune will come to this zodiac sign along with financial gains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X