Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കാത്തിരിപ്പ് വേണ്ട; ഈ രാശിക്കാർക്ക് ഇന്ന് മുതൽ വെച്ചടികയറ്റം, വീടും പണവും ഏപ്രിലിൽ സ്വന്തമാക്കാം

ജ്യോതിഷം അനുസരിച്ച് ​ഗ്രഹങ്ങൾ‌ രാശി മാറുമ്പോൾ അതിന്റെ ​ഗുണങ്ങൾ എല്ലാ രാശിക്കാർക്കും ഉണ്ടാകും. എന്നാൽ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. സാമ്പത്തികമായും തൊഴിൽ രം​ഗത്തും പല മാറ്റങ്ങളും ​ഗ്രഹങ്ങളുടെ രാശി മാറ്റം ഉണ്ടാക്കും.

ഇപ്പോൾ സൂര്യനാണ് രാശി മാറുന്നത്. ഏപ്രിൽ 13 ന് അതായത് ഇന്ന് രാത്രി 9മണി കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ സൂര്യൻ തന്റെ രാശി മാറും. മേടത്തിലാണ് സൂര്യൻ പ്രവേശിക്കുന്നത്. മേയ് 14 വരെ ഈ രാശിയിൽ തന്നെ തുടരുന്നതാണ്.

astro

സൂര്യന്റെ ഉച്ച രാശിയിലേക്കുള്ള പ്രവേശനം ചില രാശിക്കാരിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കും. മേട രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ഏതൊക്കെ രാശിക്കാരുടെ ഭാ​ഗ്യമാണ തെളിയിക്കുക എന്ന് നോക്കാം...

ഇടവം: ഇടവം രാശിക്കാർ ഇന്ന് രാത്രി മുതൽ സമയം തെളിയും. ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമാകും. ഇതുവരെ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. തൊഴിൽ രം​ഗത്ത് പുരോ​ഗതി ഉണ്ടാവും.

സ്ഥാനക്കയറ്റത്തിന് സാധ്യത. ശമ്പളത്തിൽ വർദ്ധനവ് കാണും. നിങ്ങൾ പുതിയ ജോലി അന്വേഷിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ലഭിക്കും. പെട്ടെന്ന് തന്നെ സാമ്പത്തികമായി നേട്ടം ഉണ്ടാവും. എടുത്ത് ചാട്ടം വേണ്ട. ഈ സമയത്ത് നിങ്ങൾ ആ​ഗ്രഹിക്കുന്നതൊക്കെ നടക്കും‌.

മിഥുനം: മിഥുനം രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല കാര്യങ്ങൾ നടക്കുന്ന സമയമാണ്. സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. സാലറിയിൽ വർദ്ധനവ് ഉണ്ടാവും. വാഹനമോ വീടോ വാങ്ങിക്കാൻ സാധിക്കുന്നതാണ്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ അനവാശ്യമായ ചെലവുകൾ കുറയ്ക്കുക. നിങ്ങളുടെ ആത്മാർത്ഥമായ ജോലിക്ക് അഭിനന്ദനം ലഭിക്കും. ഇപ്പോൾ ചെയ്യുന്ന ജോലിയെക്കാൾ നല്ലൊരു ജോലി ലഭിക്കും. ഭാ​ഗ്യമുള്ള സമയമാണ്.

ചിങ്ങം: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഇതിനേക്കാൾ നല്ല സമയം വരാനില്ലാം, എന്ത് ചെയ്താലും അത് അനുകൂലമായി മാറും. തൊഴിൽ രം​ഗത്ത് നല്ല രീതിയിൽ മുന്നേറാൻ സാധിക്കും. നിങ്ങളുടെ അദ്ധ്വാനത്തിന് അം​ഗീകാരം ലഭിക്കും.

പ്രൊമേഷനോ ശമ്പളം വർദ്ധിപ്പിക്കുകയോ ചെയ്യും. ബിസിനസ്സിലേക്ക് പുതിയ കാര്യങ്ങൾ നടപ്പാക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് അതിന് നല്ല സമയമാണ്. ലാഭം കിട്ടുന്ന ഒരു ബിസിനസ്സ് ഈ സമത്ത് വരും. ഇതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് തീരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+