Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾക്ക് പണം കിട്ടും,പലവഴി! പ്രണയം സക്സ്സസായി വിവാഹത്തിൽ എത്തും: ഈ 5 രാശിക്കാർക്ക് ഇനി നല്ല കാലം !

Astrology: ചില രാശിക്കാർക്ക് ഇനി മുതൽ നല്ല കാലം എന്നാണ് ജ്യോതിഷം പറയുന്നത്. പ്രധാനമായും അഞ്ചു രാശിയിൽ ഉൾപ്പെട്ടവർക്കാണ് ഈ നല്ല സമയം തേടിയെത്തുന്നത്. അവരുടെ പ്രവർത്തന മേഖലകളിലുളള തടസ്സം പോലും മാറി കിട്ടും. ബുധന്റെ ചലനത്തിലുളള കാര്യമായ വ്യത്യാസമാണ് നല്ല ഗുണങ്ങൾ ഈ 5 രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിൽ വന്നെത്താൻ കാരണം.

പണം , പ്രശസ്തി എന്നിവയെ എല്ലാം ബുധന്റെ ചലനം മാറ്റം ഏറെ സ്വാധീനിക്കും. നിലവിൽ ബുധൻ മേട രാശിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ, 2022 ജൂൺ 3 മുതൽ ബുധൻ മേട രാശിയിൽ നിന്നും മാറി മീനം രാശിയിലേക്ക് എത്തും.ബുധൻ മീനം രാശിയിൽ എത്തുന്നതോടെയാണ് അഞ്ച് രാശിയിൽ ഉൾപ്പെടുന്നവർക്ക് അവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്തതിൽ കൂടുതൽ ഗുണങ്ങൾ വന്നു ചേരുന്നത്.

ഇനി മുതൽ ഈ രാശിയിൽ ഉൾപ്പെട്ടവരുടെ നല്ല കാലം ആരംഭിക്കാൻ പോകുകയാണ് എന്നുവേണമെങ്കിൽ പറയാം. സാമ്പത്തികപരമായി ഏറെ ഗുണങ്ങൾ ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

1

ചെയ്യുന്ന പ്രവർത്തന മേഖലകളിൽ എല്ലാം നിരവധി നേട്ടങ്ങൾ നിങ്ങളെ തേടി വരും. ഇതിനുപുറമേ, ആരോഗ്യകരമായ നല്ല ജീവിതം നിങ്ങൾക്ക് ഉണ്ടാകുമെന്നും ജ്യോതിഷം വ്യക്തമാക്കുന്നു. ആരൊക്കെയാണ് ഈ അഞ്ചു രാശിക്കാർ ? നോക്കാം...

മേടം : മേടത്തിൽ നിന്ന് പിൻവാങ്ങി ബുധൻ മീനം രാശിയിൽ പ്രവേശിക്കുന്നതോടെ മികച്ച ഗുണങ്ങളാണ് മേട രാശിക്കാർക്ക് ഉണ്ടാകുക. ഒരുപക്ഷേ, ഏറ്റവും കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നത് മേടം രാശിക്കാർക്കാണെന്ന് പറയപ്പെടുന്നു.

2

സാമ്പത്തികപരമായും പ്രവർത്തന മേഖലകളിലും എല്ലാം തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകും. ഈ രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയത്തിലൂടെ ആയിരിക്കും ഇവർ കടന്നുപോവുക. ഇതിനുമുൻപ് മേട രാശിക്കാരുടെ ജീവിതത്തിലുടനീളം ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ഇതോടെ വിരാമമാകും. കേസുകൾ അവസാനിക്കും. പ്രവർത്തന മേഖലകളിൽ ഉന്നമനം കൈവരിക്കും.

3

ഇതിനുപിന്നാലെ സാമ്പത്തികമായി ഏറെ ഗുണങ്ങൾ ഉണ്ടാകും. ധന സ്ഥിതി ഏറെ മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം വന്നു ചേരും എന്നതാണ് മേടരാശിക്കാരെ സംബന്ധിച്ചുള്ള മറ്റൊരു പ്രത്യേകത.

ഇടവം : ബുധൻ മീനം രാശിയിൽ എത്തുന്നത് ഇടവം രാശിയിൽ ഉൾപ്പെട്ടവർക്ക് ഗുണം ചെയ്യും. ഇടവം രാശിയിൽ ജനിച്ച വ്യക്തികളാണ് നിങ്ങളെങ്കിൽ ജീവിതത്തിൽ ഏറെ ഗുണങ്ങൾ വന്നുഭവിക്കും. വെച്ചടി വെച്ചടി എല്ലാ മേഖലകളിലും ഉന്നമനം ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രവർത്തന മേഖലകളിലും നിങ്ങൾ ഉന്നമനം കൈവരിക്കും.

4

നിങ്ങൾക്ക് പുതിയ ജോലി കിട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്തെങ്കിലും തരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികൾ ആണെങ്കിൽ ഉറപ്പായും വിജയം കൈവരിക്കും. പ്രണയ വിവാഹത്തിന് ഉത്തമമായ സമയം ആയാണ് ഈ കാലയളവിനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഇടവ രാശിക്കാരുടെ പ്രണയ വിവാഹങ്ങൾ നടക്കാനുള്ള അനുയോജ്യമായ സമയമാണിത്.

5

ചിങ്ങം : ബുധൻ മീനം രാശിയിലേക്ക് കടക്കുമ്പോൾ ചിങ്ങ രാശിക്കാരെ സംബന്ധിച്ച് ഭാഗ്യം തേടി വരുന്ന കാലയളവായിരിക്കും ഇത്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് കൂടുതൽ വിജയവും പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ നേട്ടവും ഉണ്ടാകാനുള്ള ഇടയുണ്ട്. ജോലി ഉള്ള വ്യക്തികൾ ആണ് ഇക്കൂട്ടർ എങ്കിൽ ജോലിയിൽ പ്രമോഷൻ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നെത്തും.

6

തുലാം : ബുധൻ മീന രാശിയിലേക്ക് പ്രവേശിക്കുന്നത് പ്രവർത്തന മേഖലകളെ സ്വാധീനിച്ചു കൊണ്ടായിരിക്കും തുലാം രാശിക്കാർക്ക് ഗുണം ചെയ്യുക. തന്റെ പ്രവർത്തന മേഖലകളിൽ ഏറ്റവും കൂടുതൽ വ്യത്യാസം അനുഭവപ്പെടും തുലാം രാശിക്കാർക്ക്. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. നിങ്ങളുടെ വരുമാനം വർധിക്കും. അതിനാൽ തന്നെ സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും ഉയരാനുള്ള സാധ്യതയുണ്ട്. മറ്റൊരു ജോലിക്കായി ശ്രമിക്കുന്ന വ്യക്തികളോ ജോലി മാറാൻ ആഗ്രഹിക്കുന്ന വ്യക്തികളോ ആണെങ്കിൽ അതിനും ഈ കാലയളവ് മികച്ചതായി മാറും.

Recommended Video

cmsvideo
    ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു
    7

    വൃശ്ചികം : യാത്ര ചെയ്യാൻ ഏറ്റവും ഗുണകരമായ കാലയളവായാണ് ഇതിനെ കാണുന്നത്. വൃശ്ചിക രാശിക്കാരെ സംബന്ധിച്ച് ബുധൻ മീനം രാശിയിലേക്ക് മാറുന്നത് നല്ല അനുഭവങ്ങളോട് കൂടിയ യാത്രകൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയാക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ വൻ വിജയം നിങ്ങളെ തേടിയെത്തും. കഠിനാധ്വാനികളായിരിക്കും ഇക്കൂട്ടർ. ഈ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തന്നെ തേടിവരും. വരുമാനം വർധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ, തന്നെ ജീവിത നിലവാരവും സാമ്പത്തിക സ്ഥിതിയും ഉയരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+