ബമ്പര്‍ ലോട്ടറിയേക്കാള്‍ വലിയ ഭാഗ്യം, സമ്പത്ത് മിന്നിത്തെളിയും; ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍
ഗൃഹങ്ങളുടെ രാശിമാറ്റം വളരെ ആകാംക്ഷയോടെയാണ് ജ്യോതിഷ വിശ്വാസികള്‍ വീക്ഷിക്കുന്നത്. ഓരോ ഗ്രഹങ്ങളുടെ രാശി കാലാകാലങ്ങളായി മാറിക്കൊണ്ടിരിക്കും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. ചിലര്‍ക്ക് നല്ല മികച്ച ഫലങ്ങള്‍ വന്നു ചേരുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ എത്തിച്ചേരും.

ഈ വരുന്ന സെപ്റ്റംബര്‍ 23ന് ശനി മകരാശിയിലേക്ക് പ്രവേശിക്കും. ഇതോടൊപ്പം ഒക്ടോബര്‍ 16ന് ചൊവ്വ മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെയും രാശിമാറ്റം ചി രാശിക്കാരുടെ ജീവിതത്തല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. മികച്ച നേട്ടങ്ങള്‍ വന്നുചേരുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം...

കര്‍ക്കിടകം
ചൊവ്വയുടെ രാശിമാറ്റം കര്‍ക്കിടകം രാശിക്കാരുടെ ജീവിതത്തില്‍ അനുകൂല സമയം സൃഷ്ടിക്കും. സാമ്പത്തികമായ ഉയര്‍ച്ചയുണ്ടാകാന്‍ സഹായിക്കും. നിക്ഷേപിക്കുന്ന വസ്തുവകകളില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കും. പുതിയ ബിസ്‌നസ് സംരഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹം തോന്നിയേക്കാം.

ഇത് ലാഭം നേടിത്തരും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തികരിക്കാനുള്ള അവസരം നിങ്ങളെ തേടിയെത്തും. ഏറ്റവും മികച്ച സമയം തന്നെയാണ് നിങ്ങളെ തേടിയെത്തുക.

തുലാം
ഈ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണ കാലഘട്ടത്തില്‍ തുലാം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതകളും തുറന്നുവരും. വരുമാനത്തിന്റെ പുതിയ സ്രോതസുകള്‍ തുറക്കും. സാമ്പത്തികമായി മുന്നേറാനുള്ള എല്ലാ അവസരവും നിങ്ങളുടെ മുന്നിലേക്ക് എത്തും.

എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സമാധാനവും സന്തോഷവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് പുതിയ തുടക്കത്തിന്റെ നാളുകളാണ്. ഒക്ടോബര്‍ മാസം പുതിയ സന്തോഷങ്ങളുടെ നാളുകളാണ്. തൊഴില്‍ മേഖലയില്‍ പുരോഗതി. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ യാത്ര പോകാനുള്ള അവസരങ്ങള്‍ വന്നുചേരും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറ്റം ഉണ്ടാകും. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

ആരോഗ്യകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. കോടത വ്യവഹാരങ്ങളില്‍ നിന്ന് മുക്ത്ി നേടാനാവും. ബിസ്‌നസില്‍ വലിയ ഇടപാടുകള്‍ നടത്താനുള്ള അവസരങ്ങളുണ്ടാകും.

മീനം
മീനം രാശിക്കാര്‍ക്ക് കുടുംബത്തോടൊപ്പം പുറത്തേക്ക് യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ വന്നുചേരും. നിങ്ങളുടെ പ്രവൃത്തികള്‍ സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. വീട്ടിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

ആരോഗ്യം മെച്ചപ്പെടും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ കണ്ടെത്തും. ദേഷ്യപ്പെടേണ്ട സാഹചര്യങ്ങളുണ്ടായാല്‍ അത് സ്വയം നിയന്ത്രിക്കുക. എല്ലാ കാര്യത്തിലും സംയമനം പാലിക്കാന്‍ ശ്രദ്ധിക്കുക.












Click it and Unblock the Notifications