Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിസന്ധികളില്‍ ഭയപ്പെടേണ്ട, ഇനി നിങ്ങളുടെ സമയമാണ്; ഈ രാശിക്കാര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും ഗ്രഹങ്ങളുടെ രാശിമാറ്റത്തെ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം, ഗ്രഹങ്ങളുടെ സ്ഥാനം ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരം ഓരോരുത്തരുടെയും ജീവിതത്തില്‍ ഗുണങ്ങളും ദോഷങ്ങളും വരുത്തുന്നു. ഇനി ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റം വ്യാഴത്തിന്റേതാണ്.

1

ഈ വരുന്ന ദീപാവലിക്ക് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം, ചില രാശിക്കാര്‍ക്ക് ഇത് നല്ല കാലമാണ്. വ്യാഴം മീനരാശിയിലേക്കാണ് പ്രവേശിക്കുന്നത്. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് മികച്ച സമയമെന്ന് പരിശോധിക്കാം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്. നിങ്ങളുടെ വരുമാനത്തില്‍ വലിയ മാറ്റമുണ്ടാകും. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. പ്രതീക്ഷിക്കാത്ത പല നല്ല കാര്യങ്ങളും ജീവിതത്തില്‍ നടക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് എത്തും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. വാഹനങ്ങളുടം സ്വത്തുക്കളും വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഏറ്റവും അനുയോജ്യമായ സമയമാണ്.

മിഥുനം

മിഥുനം

മിഥുനം രാശിക്കാരുടെ നല്ല സമയം ആരംഭിക്കാന്‍ പോകുകയാണ്. മിഥുനത്തിന്റെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാര മാറ്റം അരംഭിക്കുന്നത്. ഈ രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ജോലി സ്ഥലത്ത് പുതിയ ഓഫര്‍ ലഭിച്ചേക്കും. ഒരു പ്രമോഷന്‍ ലഭിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങളെ തേടിയെത്താം. ബിസ്‌നസുകാര്‍ക്ക് ലാഭത്തിന്റെ ദിവസങ്ങളായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ നാളുകളായിരിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാനുള്ള അവസരങ്ങളുണ്ടാകും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച യാത്രകള്‍ നടക്കും. അത് മികച്ച ലാഭത്തിലേക്കുള്ള വഴി തുറക്കും. വിദേശത്ത് ബിസനസ് ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം വന്നുചേരാനുള്ള അവസരങ്ങളുണ്ടാകും. സാമ്പത്തികമായി നേട്ടങ്ങള്‍ മാത്രമാണ് ഈ രാശിക്കാര്‍ക്ക് സംഭവിക്കുക.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായ സമയമാണ്. ജോലി സ്ഥലത്ത് ബഹുമാനവും ആദരവും വര്‍ദ്ധിക്കും. അധ്യാപകര്‍, മാര്‍ക്കറ്റിംഗ് ഫീല്‍ഡുമായി ജോലി ചെയ്യുന്നവര്‍, മീഡിയ എന്നീ തൊഴില്‍ മേഖലയ്ക്ക് മികച്ച സമയമാണ്. ധന ലാഭത്തിന്റെ വഴികള്‍ നിങ്ങളുടെ മുന്നിലേക്ക് തുറന്നുവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+