ഗജകേസരി യോഗമാണ്; ഏറെ നാളായി കാത്തിരുന്നു ആ ആഗ്രഹം സഫലമാകും, ഈ രാശിക്കാര്‍ ശ്രദ്ധിക്കുക
ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഗ്രഹങ്ങളുടെ രാശിമാറ്റം ആകാംക്ഷയോടെയാണ് വീക്ഷിക്കാറുള്ളത്. ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെയും സംയോജനത്തിലൂടെയും രൂപപ്പെടുന്ന യോഗങ്ങള്‍ക്ക് വളരെ പ്രധാന്യമുണ്ട്. ചിലര്‍ക്ക് ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കും.

12 രാശിക്കാരുടെയും ജീവിതത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഇത് കൃത്യമായി വീക്ഷിക്കുകയും ദോഷം ഫലങ്ങള്‍ക്ക് കൃത്യമായ പരിഹാരക്രിയകളും ചെയ്യുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റത്തില്‍ രൂപപ്പെടുന്ന ശുഭകരമായ ഒരു യോഗമുണ്ട്. അതാണ് ഗജകേസരിയോഗം.

ഗജകേസരി യോഗം രൂപപ്പെടുന്ന രാശിക്കാര്‍ പൊതുവെ ഭാഗ്യമുള്ളവരാണെന്നാണ് പറയാറുള്ളത്. ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഇവരെ തേടിയെത്തുക. പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങളും സമ്പത്തും ആദരവും ഇവരെ തേടിയെത്തും. ഗജകേസരി യോഗം രൂപപ്പെടുന്നവര്‍ രാജാവിനെ പോലെ ജീവിക്കുമെന്നാണ് പറയാറുള്ളത്.

ഈ വരുന്ന നവംബര്‍ 24ന് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. വ്യാഴത്തിന്റെ ഈ സഞ്ചാരം മൂന്ന് രാശിക്കാരില്‍ വലിയ മാറ്റങ്ങള്‍ രൂപപ്പെടുത്തും. ഇവരുടെ ജീവിതത്തില്‍ അടിപൊളി സമയമാണെന്ന് തന്നെ പറയാം. വ്യാഴത്തിന്റെ രാശിമാറ്റം ശുഭകരമായ മാറ്റങ്ങളുണ്ടാക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ സമയമാണ്. ഈ ഗജകേസരി യോഗം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന സമയമാണ്. നിങ്ങളെ അലട്ടിയിരുന്ന അനാവശ്യ ചെലവുകളില്‍ നിന്ന് ആശ്വാസം ലഭിക്കും. വലിയ ധനലാഭം നിങ്ങളെ തേടിയെത്തും. പുതിയ ബിസ്‌നസ് ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കും. നിങ്ങള്‍ ഏറെ നാളായി ആഗ്രഹിച്ച യാത്ര പോകാനുള്ള അവസരം വന്നുചേരും.

തുലാം
തുലാം രാശിക്കാരായ അവിഹാവിതര്‍ക്ക് ഏറ്റവും നല്ല സമയമാണ്. അവര്‍ക്ക് ശുഭകരമായ സമയമാണ്. വിവാഹം നടക്കുന്നതിനും ഉറപ്പിക്കുന്നതുമായ സാഹചര്യങ്ങള്‍ വന്നുചേരും.

വിട്ടുമാറാത്ത രോഗങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതില്‍ നിന്നും ആശ്വാസം കൈവന്നുചേരും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും നിങ്ങളെ അഭിനന്ദനം തേടിയെത്തും. ആഗ്രഹിച്ച ജോലി നിങ്ങളെ തേടിയെത്തും.

വൃശ്ചികം
വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. ജോലിയിലും ബിസ്‌നസിലും പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള അവസരങ്ങളുണ്ടാകും. തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കും. ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം നിങ്ങളിലേക്ക് വന്നുചേരും.

സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം കൈവന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. പരീക്ഷകളില്‍ ഉന്നത വിജയം നേടാനുള്ള അസവരമുണ്ടാകും. അഭിമുഖങ്ങളില്‍ വിജയം കൈവരിക്കും. മത്സര പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലസമയമാണ്.












Click it and Unblock the Notifications