കാത്തിരുന്ന രാജയോഗം അടുത്തെത്തി; ഇനി ആഘോഷത്തിന്റെ നാളുകള്‍; ഈ ഭാഗ്യരാശിക്കാരാണോ
ജ്യോതിഷ ശാസ്ത്രത്തില്‍ വ്യാഴത്തെ ദേവന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന് വലിയ പ്രാധാന്യമാണുള്ളത്. വ്യാഴത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പൊതുവെ വ്യാഴത്തിന്റെ അനുഗ്രഹം കിട്ടുന്നവര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുമെന്നാണ് വിശ്വാസം.

കൂടാതെ ബിസ്‌നസ് ചെയ്യുന്നവര്‍ക്കും തൊഴില്‍ മേഖലയിലും വ്യാഴത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഈ വരുന്ന നവംബര്‍ 24ന് ആണ് വ്യാഴം മീന രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുന്നത്. ബഹസ്വതി ദേവന്റെ രാശി കൂടിയാണ് മീനം. അതുകൊണ്ട് ഈ സമയത്ത് ചില രാശിക്കാര്‍ക്ക് വലിയ അനുഗ്രഹമാണ് ലഭിക്കുക. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് മികച്ച ഫലങ്ങള്‍ നല്‍കുകയെന്ന് പരിശോധിക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് വരാനിരിക്കുന്ന ദിവസങ്ങള്‍ സന്തോഷം നിറഞ്ഞതായിരിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കും. നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിങ്ങളോട് ബഹുമാനം വര്‍ദ്ധിക്കും. വ്യാപാര സ്ഥലത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കും. പ്രതീക്ഷിക്കാത്ത ലാഭം നിങ്ങളിലേക്ക് വന്നുചേരും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായാ സമയമാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങളായിരിക്കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.

നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ സമയമാണ്. നിങ്ങള്‍ ഒരു പ്രതീക്ഷിക്കാത്ത പുരോഗതി നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വന്നുചേരും. വിദേശ യാത്രകള്‍ക്ക് പറ്റിയ ഏറ്റവും അനുയോജ്യമായ സമയമാണിത്.

കന്നി
കന്നി രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ സമയമാണ്. ബിസ്‌നസില്‍ അടക്കം വലിയ ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയിരുന്നെങ്കില്‍ എല്ലാം മാറാനുള്ള സമയം കൂടിയാണിത്. മാതാപിതാക്കളില്‍ നിന്ന് സാമ്പത്തികപരമായ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. വിവാഹം ജീവിതം അടിപൊളിയായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണപിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

വൃശ്ചികം
വിശ്ചികം രാശിക്കാര്‍ക്ക് മിന്നിത്തെളിയുന്ന സമയമാണ്. സാമ്പത്തികമായി പുരോഗതിയുണ്ടാകും. മതപരമായ കാര്യങ്ങള്‍ കുടുംബത്തില്‍ പൂര്‍ത്തിയാക്കും. ഒരിക്കലും തിരിച്ച് ലഭിക്കില്ലെന്ന് കരുതിയ പണം നിങ്ങള്‍ക്ക് ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ചിങ്ങം
ചിങ്ങം രാശിക്കാരെ സംബന്ധിച്ച് സന്തോഷങ്ങള്‍ നിറഞ്ഞ സമയമാണ്. കഠിനാധ്വാനവും പരിശ്രമവും കൊണ്ട് എത്ര ബുദ്ധിമുട്ടുള്ള ജോലിയും പൂര്‍ത്തിയാക്കാന്‍ നിങ്ങളെ കൊണ്ട് സാധിക്കും. പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് പഠിക്കാനുള്ള അവസരമുണ്ടാകും. പുതിയ വരുമാന മാര്‍ഗം ഉണ്ടാക്കിയെടുക്കന്‍ സഹായിക്കും.

ബിസ്‌നസില്‍ വലിയ ലാഭം തരുന്ന കരാറുകള്‍ ലഭിക്കും. നല്ല അവസരങ്ങള്‍ നിങ്ങളിലേക്ക് വന്നുചേരും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പ്രണയ ബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കാനുള്ള സാഹചര്യമുണ്ടാകും. എല്ലാ കാര്യത്തിനും പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം വിനോദത്തിന് പ്രധാന്യം കൊടുക്കാന്‍ ശ്രമിക്കും. തൊഴില്‍ മേഖലയില്‍ മികച്ച സമയമാണ്. പ്രതീക്ഷിക്കാത്ത സ്ഥാനമാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ജോലി സ്ഥലത്ത് കൃത്യമായ ഏകോപനുമുണ്ടാകും.

ബിസ്‌നസ് കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാത്ത സന്തോഷ വാര്‍ത്തകള്‍ എത്തിച്ചേരും. കുടുംബത്തിലെ അന്തരീക്ഷം മികച്ചായിരിക്കും.












Click it and Unblock the Notifications