അടിപൊളി പാക്കേജിൽ ജോലി; പണം എത്തും പല വഴി; ജീവിതവും ബിസിനസും ഹാപ്പിയായി മുന്നോട്ട്!
Astrology: വ്യാഴത്തിന് ഓരോ രാശിക്കാരുടെയും ജീവിതത്തെ വളരെയധികം സ്വാധീനിക്കാനുള്ള കഴിവുണ്ട്. വ്യാഴത്തിന്റെ സഞ്ചാരം പോലും ഇതിൽ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ന് മുതൽ വ്യാഴം മീന രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കും. വ്യാഴത്തിന്റെ ഈ വക്രഗതി ചില രാശിക്കാരുടെ ജീവിതത്തിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകും എന്നാണ് ജ്യോതിഷം പറയുന്നത്.
അതേസമയം, ശനി ഗ്രഹം നേരത്തെ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. പ്രധാനമായും വ്യാഴം സ്വാധീനിക്കുന്നത് സമ്പത്തിനെയും ജീവിതത്തിൽ ഉണ്ടാകുന്ന സൗഭാഗ്യങ്ങളെയും ആണ്. നിരവധി ഭാഗ്യങ്ങൾ ചിലരുടെ ജീവിതത്തിലേക്ക് വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നതിലൂടെ ഉണ്ടാകും.
സ്വന്തം രാശിയായ മീനത്തിലാണ് വ്യാഴം ഇന്നു മുതൽ വക്ര ഗതിയിൽ സഞ്ചരിക്കുക. പക്ഷേ, വ്യാഴത്തിന്റെ ഈ സഞ്ചാരം നല്ലത് മാത്രമല്ല ഉണ്ടാക്കുന്നത്. എല്ലാ രാശിക്കാർക്കും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകുമെന്ന് ജ്യോതിഷികൾ പറയുന്നു.

എന്നാൽ, ഗുണങ്ങൾ ഉണ്ടാകുന്നത് ആർക്കൊക്കെയാണ് ? പരിശോധിക്കാം. പ്രധാനമായും ഈ നാല് രാശിക്കാർക്കാണ് വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നതിലൂടെ ഭാഗ്യം ഉണ്ടാകുന്നത്. കൂടുതൽ നോക്കാം.
ഇടവം : വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നത് ഇടവം രാശിക്കാരുടെ ജീവിതത്തെ മാറ്റി മറിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. ഇക്കൂട്ടർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിലും സാമ്പത്തിക ഭദ്രതയിലും കൂടുതൽ നേട്ടങ്ങൾക്ക് സാധ്യത. അതായത് , സാമ്പത്തിക അഭിവൃദ്ധി ഈ കാലയളവിൽ ഉണ്ടാകും.

നല്ല വരുമാനത്തോടെ തന്നെ ഉയർന്ന ജോലി നിങ്ങളെ തേടി വരും. എന്നാൽ , ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ശമ്പള വർധനവും ഈ കാലയളവിൽ ഉണ്ടാകും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾ യാതൊരു രീതിയിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ല. ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം ഗുണങ്ങൾ മാത്രമാകും നിങ്ങളെ തേടി വരിക. കുടുംബത്തിനുള്ളിൽ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. നിങ്ങൾ ആരോഗ്യ കാര്യങ്ങളിലും പേടിക്കേണ്ടതില്ല. ആരോഗ്യം നല്ലതായിരിക്കുമെന്ന് ജ്യോതിഷം പറയുന്നുണ്ട്.

മിഥുനം : വ്യാഴം മീനം രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിലൂടെ അനുകൂല ഫലങ്ങൾ മിഥുനം രാശിക്കാരെയും തേടി വരും. നിങ്ങൾ ചെയ്യുന്നത് ഒരു പക്ഷേ ചെറിയ പരിശ്രമങ്ങൾ ആയിരിക്കാം. പക്ഷേ , ഇതിൽ നിന്ന് വലിയ നേട്ടങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. കരിയറിൽ മറ്റ് വ്യക്തികളിൽ നിന്നും സഹായം ലഭിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഗുണം ചെയ്യും.

കുംഭം : വ്യാഴം മീന രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിലൂടെ മറ്റ് രാശിയിൽ ഉൾപ്പെട്ടവരെ പോലെ കുംഭം രാശിക്കാർക്കും നേട്ടങ്ങൾ ഉണ്ടാകാൻ ഇടയാകും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണോ നിങ്ങൾ. യാതൊരു രീതിയിലും പേടിക്കേണ്ടതില്ല. പൂർണ്ണ വിജയമാണ് ജ്യോതിഷം പറയുന്നത്. കരിയറിൽ നേട്ടങ്ങൾ ഉണ്ടാകാനുള്ള കാലമാണിത്. നിക്ഷേപത്തിൽ നിന്നും നല്ല വരുമാനം നിങ്ങൾക്ക് കിട്ടും.

കർക്കടകം : വ്യാഴത്തിന്റെ സ്വാധീന ഫലമായി അത്ഭുതകരമായ നേട്ടങ്ങളാണ് കർക്കടക രാശിക്കാരെ തേടി എത്തുക. പ്രതീക്ഷിക്കാത്ത രീതിയിൽ പണം ഇങ്ങോട്ട് തേടി വരും. സ്ഥാന മാനങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ഇങ്ങോട്ട് കിട്ടാനുള്ള പണം പെട്ടെന്ന് കിട്ടും. മുടങ്ങി കിക്കുന്ന നിങ്ങളുടെ ജോലികൾ എത്രയും പെട്ടെന്ന് തീർക്കാൻ സാധിക്കും. നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിൽ നല്ല ലാഭം ഉണ്ടാകും.

Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications