കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിപൊളി പാക്കേജിൽ ജോലി; പണം എത്തും പല വഴി; ജീവിതവും ബിസിനസും ഹാപ്പിയായി മുന്നോട്ട്!

  • By Desk
Google Oneindia Malayalam News

Astrology: വ്യാഴത്തിന് ഓരോ രാശിക്കാരുടെയും ജീവിതത്തെ വളരെയധികം സ്വാധീനിക്കാനുള്ള കഴിവുണ്ട്. വ്യാഴത്തിന്റെ സഞ്ചാരം പോലും ഇതിൽ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ന് മുതൽ വ്യാഴം മീന രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കും. വ്യാഴത്തിന്റെ ഈ വക്രഗതി ചില രാശിക്കാരുടെ ജീവിതത്തിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകും എന്നാണ് ജ്യോതിഷം പറയുന്നത്.

അതേസമയം, ശനി ഗ്രഹം നേരത്തെ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. പ്രധാനമായും വ്യാഴം സ്വാധീനിക്കുന്നത് സമ്പത്തിനെയും ജീവിതത്തിൽ ഉണ്ടാകുന്ന സൗഭാഗ്യങ്ങളെയും ആണ്. നിരവധി ഭാഗ്യങ്ങൾ ചിലരുടെ ജീവിതത്തിലേക്ക് വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നതിലൂടെ ഉണ്ടാകും.

സ്വന്തം രാശിയായ മീനത്തിലാണ് വ്യാഴം ഇന്നു മുതൽ വക്ര ഗതിയിൽ സഞ്ചരിക്കുക. പക്ഷേ, വ്യാഴത്തിന്റെ ഈ സഞ്ചാരം നല്ലത് മാത്രമല്ല ഉണ്ടാക്കുന്നത്. എല്ലാ രാശിക്കാർക്കും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകുമെന്ന് ജ്യോതിഷികൾ പറയുന്നു.

1

എന്നാൽ, ഗുണങ്ങൾ ഉണ്ടാകുന്നത് ആർക്കൊക്കെയാണ് ? പരിശോധിക്കാം. പ്രധാനമായും ഈ നാല് രാശിക്കാർക്കാണ് വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നതിലൂടെ ഭാഗ്യം ഉണ്ടാകുന്നത്. കൂടുതൽ നോക്കാം.

ഇടവം : വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നത് ഇടവം രാശിക്കാരുടെ ജീവിതത്തെ മാറ്റി മറിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. ഇക്കൂട്ടർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിലും സാമ്പത്തിക ഭദ്രതയിലും കൂടുതൽ നേട്ടങ്ങൾക്ക് സാധ്യത. അതായത് , സാമ്പത്തിക അഭിവൃദ്ധി ഈ കാലയളവിൽ ഉണ്ടാകും.

ഇനി കുബേര യോഗം! കാത്തിരിക്കൂ...പണം കുമിഞ്ഞ് കൂടും; വിവാഹം കഴിഞ്ഞോ? കുട്ടികൾ ഉണ്ടാകും! സാധ്യത ?ഇനി കുബേര യോഗം! കാത്തിരിക്കൂ...പണം കുമിഞ്ഞ് കൂടും; വിവാഹം കഴിഞ്ഞോ? കുട്ടികൾ ഉണ്ടാകും! സാധ്യത ?

2

നല്ല വരുമാനത്തോടെ തന്നെ ഉയർന്ന ജോലി നിങ്ങളെ തേടി വരും. എന്നാൽ , ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ശമ്പള വർധനവും ഈ കാലയളവിൽ ഉണ്ടാകും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾ യാതൊരു രീതിയിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ല. ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം ഗുണങ്ങൾ മാത്രമാകും നിങ്ങളെ തേടി വരിക. കുടുംബത്തിനുള്ളിൽ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. നിങ്ങൾ ആരോഗ്യ കാര്യങ്ങളിലും പേടിക്കേണ്ടതില്ല. ആരോഗ്യം നല്ലതായിരിക്കുമെന്ന് ജ്യോതിഷം പറയുന്നുണ്ട്.

3

മിഥുനം : വ്യാഴം മീനം രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിലൂടെ അനുകൂല ഫലങ്ങൾ മിഥുനം രാശിക്കാരെയും തേടി വരും. നിങ്ങൾ ചെയ്യുന്നത് ഒരു പക്ഷേ ചെറിയ പരിശ്രമങ്ങൾ ആയിരിക്കാം. പക്ഷേ , ഇതിൽ നിന്ന് വലിയ നേട്ടങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. കരിയറിൽ മറ്റ് വ്യക്തികളിൽ നിന്നും സഹായം ലഭിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഗുണം ചെയ്യും.

Today Horoscope in Malayalam (29th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലംToday Horoscope in Malayalam (29th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലം

4

കുംഭം : വ്യാഴം മീന രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിലൂടെ മറ്റ് രാശിയിൽ ഉൾപ്പെട്ടവരെ പോലെ കുംഭം രാശിക്കാർക്കും നേട്ടങ്ങൾ ഉണ്ടാകാൻ ഇടയാകും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണോ നിങ്ങൾ. യാതൊരു രീതിയിലും പേടിക്കേണ്ടതില്ല. പൂർണ്ണ വിജയമാണ് ജ്യോതിഷം പറയുന്നത്. കരിയറിൽ നേട്ടങ്ങൾ ഉണ്ടാകാനുള്ള കാലമാണിത്. നിക്ഷേപത്തിൽ നിന്നും നല്ല വരുമാനം നിങ്ങൾക്ക് കിട്ടും.

5

കർക്കടകം : വ്യാഴത്തിന്റെ സ്വാധീന ഫലമായി അത്ഭുതകരമായ നേട്ടങ്ങളാണ് കർക്കടക രാശിക്കാരെ തേടി എത്തുക. പ്രതീക്ഷിക്കാത്ത രീതിയിൽ പണം ഇങ്ങോട്ട് തേടി വരും. സ്ഥാന മാനങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ഇങ്ങോട്ട് കിട്ടാനുള്ള പണം പെട്ടെന്ന് കിട്ടും. മുടങ്ങി കിക്കുന്ന നിങ്ങളുടെ ജോലികൾ എത്രയും പെട്ടെന്ന് തീർക്കാൻ സാധിക്കും. നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിൽ നല്ല ലാഭം ഉണ്ടാകും.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
Astrology: Guru Vakri 2022: These 4 zodiac signs people's will have the best results in their life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X