ഏത് കാര്യത്തിന് ഇറങ്ങിയാലും നിങ്ങള്‍ വിജയിച്ചേ മടങ്ങിവരൂ; കൈ രേഖ ഇങ്ങനെയാണെങ്കില്‍ അറിയുക
ഓരോ വ്യക്തിയുടെയും കൈരേഖ അഥവാ ജീവിത രേഖ അവരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ളവയാണ്. ജീവിതത്തിന്റെ സന്തോഷവും മേന്മയും ശൈലിയുമൊക്കെ സൂചിപ്പിക്കുന്നതാണ് ജീവിത രേഖ. അതുകൂടാതെ ജീവിതത്തിന്റെ ഉന്മേഷം , മനശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായന്യായ വിവേചനം എന്നിവയൊക്കെ ജീവിത രേഖ നിര്‍ണയിക്കുമെന്നാണ് പറയുന്നത്. നിങ്ങളുടെ കൈ രേഖ ഇങ്ങനെയാണോ, എങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം...

വ്യാഴ മണ്ഡലത്തില്‍ നിന്നും ആരംഭിക്കുന്ന ജീവിതരേഖ
ഈ വ്യക്തികള്‍ക്ക് ഊര്‍ജം കിട്ടുന്നത് ഉന്നത സ്ഥാനങ്ങളെ കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ നിന്നാണ്. ഇയാളുടെ വ്യാഴ മണ്ഡലത്തില്‍ നിന്നും ആരംഭിക്കുന്ന ജീവ രേഖ ഉത്കര്‍ഷച്ഛയെയും അമിതമായ സ്ഥാനമോഹങ്ങളെയും ആകര്‍ഷകമായ വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. സാമ്പത്തികമായും സാമൂഹികമായും വലിയ നിലകളിലേക്ക് എത്താന്‍ ഈ വ്യക്തികള്‍ക്ക് സാധിക്കും.

കപടമായ പ്രകടനങ്ങള്‍ ഒന്നും തന്നെ പ്രശസ്തിക്കും അറിയപ്പെടലിനും നിങ്ങള്‍ക്ക് ആവശ്യം വരില്ല. വളര്‍ച്ചയോടും വികസനത്തോടും സര്‍വ്വകാര്യങ്ങളിലും വിജയത്തിനുമൊക്കെ സ്വാഭാവികമായ ഒരു ആസക്തി നിങ്ങള്‍ക്കുണ്ടാകും.

വ്യാഴ മണ്ഡലത്തിന് മുകളില്‍ നിന്നും ആരംഭിക്കുന്ന ജീവിത രേഖ
നന്നാക്കാനാണെങ്കിലും നശിപ്പിക്കാനാണെങ്കിലും ഒരുമ്പെട്ട് ഇറങ്ങിത്തിരിച്ചാല്‍ ഒരാള്‍ക്കും ഇങ്ങനത്തെ ഒരു വ്യക്തിയെ തടയാന്‍ ഒരിക്കലും കഴിയില്ല. പണ്ടത്തെ മത്സരാര്‍ത്ഥികളേക്കാള്‍ വളരെ മുകളില്‍ എത്തിയാലും നിങ്ങള്‍ക്ക് തൃപ്തി വരില്ല. വിജയിക്കാനും വളരാനും വികസിക്കാനുമുള്ള ആവേശം നിങ്ങളെ വെറുതെ ഇരിക്കാന്‍ അനുവദിക്കില്ല. ആരംഭത്തിലുള്ള മടിയും അലംഭാവവുമാണ് പ്രശ്‌നമെങ്കിലും ഏത് കാര്യത്തിന് ഇറങ്ങിയാലും നിങ്ങള്‍ വിജയിച്ചേ മടങ്ങിവരൂം












Click it and Unblock the Notifications