Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴത്തിന്റെ രാശിമാറ്റം: പ്രതീക്ഷിക്കാത്ത അത്ര പണം കുമിഞ്ഞുകൂടും, പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. ഗ്രഹങ്ങളുടെ രാശിമാറ്റം ചിര്‍ക്ക് ഗുണമാണ് ഉണ്ടാകുന്നതെങ്കില്‍ മറ്റ് ചിലര്‍ക്ക് വന്നുചേരുന്നത് മോശം മാറ്റങ്ങളായിരിക്കും. വ്യാഴത്തിന്റെ രാശി മാറ്റം ജ്യോതിഷത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തത് ഒന്നാണ്. വ്യാഴത്തിന്റെ പ്രസക്തിയും വളരെ വലുതാണ്. ഈ വര്‍ഷം ഏപ്രില്‍ 13ന് ആണ് വ്യാഴം സ്വന്തം രാശിയിലേക്ക് പ്രവേശിച്ചത്.

1

വ്യാഴത്തിന്റെ സഞ്ചാരം നേരിയ വേഗതയിലാണ് അതുകൊണ്ട് തന്നെ മീനത്തില്‍ ഒരു വര്‍ഷത്തോളം വ്യാഴം കുടികൊള്ളുമെന്നാണ് പറയപ്പെടുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 22 വരെ വ്യാഴം സ്വന്തം രാശിയില്‍ തുടരുന്നു. വ്യാഴം മീനത്തില്‍ തുടരുന്നത് നാല് രാശിക്കാര്‍ക്ക് ഗുണമാണെന്നാണ് ജ്യോതിഷ ശാസ്ത്രം പറയുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ അടങ്ങിയ വലിയ മാറ്റങ്ങളാണ് ഈ നാല് രാശിക്കാര്‍ക്ക് സംഭവിക്കുക.

2

സാമ്പത്തിക നേട്ടത്തിനൊപ്പം തൊഴില്‍ മേഖലയിലും ദാമ്പത്ത്യ ജീവിതത്തിലും വ്യാഴത്തിന്റെ പ്രഭാവം സംഭവിക്കാറുണ്ട്. ഒരു രാശിയില്‍ വ്യാഴത്തിന്റെ സ്ഥാനം പ്രഭവ സ്ഥാനത്താണെങ്കില്‍ ആ രാശിക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ പറയുന്ന നാല് രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുക. ആ രാശി ഏതൊക്കെയാണെന്ന് പരിശോധിക്കാം...

മേടം

മേടം

അടുത്ത വര്‍ഷം മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണകരമായ സമയമാണ്. ഈ സമയത്ത് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനും പ്രശസ്തി ലഭിക്കാനുമുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിയമകാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഈ സമയത്ത് ഉത്തമം.

4

വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള എല്ലാ ഭാഗ്യവും ഈ രാശിക്കാര്‍ക്ക് വന്നുചേരും. എന്നാല്‍ സമയാസമയത്തുള്ള പൂജയും ക്ഷേത്ര ദര്‍ശനവും ഈ രാശിക്കാര്‍ ഒരിക്കലും മറക്കരുത്. പൊതുവെ ഈ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന സമയമാണിത്.

ഇടവം

ഇടവം


സാമ്പത്തികപരമായ വലിയ ഗുണങ്ങളാണ് ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് വന്ന് ചേരാന്‍ പോകുന്നത്. വലിയ ഒരു തുക നിങ്ങളിലേക്ക് വന്ന് ചേര്‍ന്നേക്കാം. സ്വത്തുക്കളും വസ്തുവകകളും വാങ്ങാനുള്ള എല്ലാ ഭാഗ്യവും നിങ്ങളില്‍ വന്നു ചേരും. എന്നാല്‍ ഭാഗ്യക്കുറി എടുക്കുന്നതും വാതുവെപ്പ് ഒഴിവാക്കാനും നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവ രണ്ടും നിങ്ങള്‍ക്ക് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് ചെയ്യുക.

ചിങ്ങം

ചിങ്ങം

ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണമുള്ള സമയമാണ്. തൊഴില്‍ മേഖലയിലും ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉയര്‍ച്ചയുണ്ടാകും. ജീവിതത്തില്‍ പണം കുമിഞ്ഞുകൂടും. എന്നാല്‍ പണം ചെലവാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. അധിക ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ആഗ്രഹിച്ചത ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കും. ആരംഭിക്കാന്‍ പോകുന്ന സംരഭങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും.

കുംഭം

കുംഭം

കംഭം രാശിക്കാര്‍ക്ക് മികച്ച സമയാണിത്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത അത്ര പണം നിങ്ങളുടെ കയ്യില്‍ വന്നുചേരും. എന്നാല്‍ അമിത ചിലവുകളും, ആഡംബരങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതത്തില്‍ വളരെയധികം സന്തോഷം ഉണ്ടാകും. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ നിങ്ങളെ തേടി വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+