Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവർക്ക് ഇനി ലക്ക്, പണം കുമിഞ്ഞ് കൂടും! വിദേശ യാത്രകൾക്കുളള യോഗം; ദാമ്പത്യ ജീവിതം ത്രില്ലാണ്...

Astrology: ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ഗ്രഹങ്ങളുടെ രാശി മാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തെ വേർ വേറെ രീതിയിൽ സ്വാധീനിക്കുന്നതാണ്. പല രീതിയിലുള്ള മാറ്റങ്ങൾ ഗ്രഹങ്ങളുടെ രാശി മാറ്റത്തിലൂടെ ഉണ്ടാകും.

ഇത്തരം രാശി മാറ്റത്തിലൂടെ ജീവിതത്തിൽ മികച്ച പുരോഗതിയും സമാധാനവും സമ്പത്തും ഉയരാൻ കാരണമാകും. ഗ്രഹങ്ങളുടെ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ ഗുണകരം ആകുമ്പോൾ മറ്റു ചിലരുടെ ജീവിതത്തിലേക്ക് ദുരിതങ്ങളും കൊണ്ടുവരാറുണ്ട്.

ജ്യോതിഷത്തിൽ വ്യാഴത്തിന് വളരെ പ്രത്യേകതകളും പ്രസക്തിയുമുണ്ട്. വ്യാഴത്തിന്റെ അനുഗ്രഹം സമാധാനവും സന്തോഷവും സന്തോഷവും ജീവിതത്തിലുടനീളം ലഭിക്കാൻ കാരണമാകും.

1

വ്യാഴം മീനം രാശിയിൽ

2022 ഏപ്രിൽ 13 - നാണ് വ്യാഴം സ്വന്തം രാശിയായ മീനത്തിൽ പ്രവേശിച്ചത്. നേരിയ വേഗതയിലാണ് വ്യാഴം സഞ്ചരിക്കുക. ഈ സഞ്ചാരം കണക്കിലെടുത്ത് മീനത്തിൽ വ്യാഴം ഒരു വർഷത്തോളം കുടികൊള്ളുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. അതായത് 2023 ഏപ്രിൽ 22 വരെ വ്യാഴം സ്വന്തം രാശിയായ തുടരും. ഈ ഒരു വർഷക്കാലം വ്യാഴം മീനം രാശിയിൽ തുടരുന്നത് ചില രാശിയിൽ ഉൾപ്പെട്ടവർക്ക് ഏറെ ഗുണകരമാണ്.

2

ചില രാശിക്കാരുടെ ജീവിതത്തിൽ സൗഭാഗ്യവും സന്തോഷവും സമാധാനവും വർദ്ധിക്കും. തൊഴിലിടങ്ങളിലും മികച്ച പുരോഗതി കാണുന്നു. നാല് രാശിക്കാരുടെ ജീവിതത്തെയാകും വ്യാഴം മീനം രാശിയിൽ തുടരുന്നത് ഗുണകരമാക്കി മാറ്റുന്നത്. പ്രധാനമായും വലിയ സാമ്പത്തികനേട്ടം ഉണ്ടാകും എന്നതാണ് പ്രത്യേകത. ദാമ്പത്യ ജീവിതത്തിലും തൊഴിൽ മേഖലയിലും വിദ്യാഭ്യാസ രംഗത്തും വ്യാഴത്തിന്റെ അനുഗ്രഹം ഒരുപാട് ലഭിക്കും.

3

ഒരു രാശിയിൽ വ്യാഴന്റെ സ്ഥാനം പ്രഭവ സ്ഥാനത്താണെങ്കിൽ ആ രാശിക്കാർക്ക് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ലഭിക്കുമെന്നാണ് ജ്യോതിഷത്തിൽ വിശ്വാസം. അതിനാൽ തന്നെ ഈ നാല് രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിൽ അടുത്ത ഒരു വർഷത്തേക്ക് സൗഭാഗ്യവും സന്തോഷവും സമാധാനവും ഉണ്ടാകും. ഏതൊക്കെ രാശിയിൽ ഉൾപ്പെട്ടവർക്കാണ് ഈ ഭാഗ്യം എത്തുന്നത് നോക്കാം.

4

മേടം : വ്യാഴം ഒരുവർഷക്കാലം മീനം രാശിയിൽ തുടരുന്നത് മേടരാശിക്കാരെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ സ്ഥാനക്കയറ്റത്തിന് ഉള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾ വിചാരിക്കാത്ത രീതിയിൽ ജീവിതത്തിൽ പ്രശസ്തി ലഭിക്കും. പണം പലരീതിയിൽ ജീവിതത്തിൽ വന്നെത്തും. ഭൂ സംബന്ധമായ വിഷയത്തിൽ ആയിരിക്കും കൂടുതൽ പണം ലഭിക്കുക.

6

വിദേശ യാത്രകൾക്ക് ഈ കാലയളവ് നല്ലതാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ വിദേശ യാത്രകൾക്കുള്ള യോഗവും കാണുന്നു. നിയമകാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്. അതേസമയം ഈ കാലയളവിൽ പൂജയും ക്ഷേത്ര ദർശനവും നടത്തുന്നത് ജീവിതത്തിൽ ഉത്തമമായിരിക്കും.

6

ഇടവം: ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ആയിരിക്കും വ്യാഴം മീനം രാശിയിൽ തുടരുന്നത് സഹായിക്കുന്നത്. ഈ രാശിക്കാരുടെ ജീവിത നിലവാരം ഉയരും എന്ന് പറയപ്പെടുന്നു. പ്രതീക്ഷിക്കാത്ത രീതിയിൽ കൂടുതൽ പണം വന്നുചേരും. വസ്തുക്കളോ മറ്റോ വാങ്ങാനുള്ള കാലയളവായാണ് ഇതിനെ കണക്കാക്കുന്നത്. ഭാഗ്യക്കുറി എടുക്കുന്നത് നല്ലതായി ഭവിക്കണം എന്നില്ല.

7

ചിങ്ങം: ഈ രാശിക്കാരെ സംബന്ധിച്ച് ഈ കാലയളവ് സുപ്രധാനമാണ്. ജീവിതത്തിലും തൊഴിൽ മേഖലകളിലും വലിയ പുരോഗതി കാണുന്നു. പണം പ്രതീക്ഷിക്കാത്ത രീതിയിൽ കുമിഞ്ഞു കൂടും. എന്നാൽ പണം നിങ്ങൾ ഈ കാലയളവിൽ ചെലവഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജ്യോതിഷം മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ അധിക ചിലവുകൾ ഒഴിവാക്കുകൾ ഒഴിവാക്കിയാൽ നന്ന്. നിങ്ങൾ തുടങ്ങുന്ന എല്ലാ സംരംഭങ്ങൾക്കും കുടുംബത്തിന്റെ പിന്തുണയും ലഭിക്കും.

8

കുംഭം: പ്രതിക്ഷിക്കാത്ത രീതിയിൽ കുംഭം രാശിക്കാരുടെ ജീവിതത്തിൽ പണം വന്നെത്തും.ജീവിതത്തിൽ വളരെയധികം സന്തോഷം ഉണ്ടാകും. എന്നാൽ അമിത ചിലവുകളും, ആഡംബരങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+