നിങ്ങളുടെ സുവർണ്ണകാലം: പണം കൊതിക്കുന്നതിനെക്കാൾ; ബിസിനസ് പൊടി പൊടിക്കും; രോഗങ്ങൾ ?
Astrology: വ്യാഴം ഗ്രഹത്തിനും ഓരോ മനുഷ്യന്റെയും നല്ലതും ചീത്തയുമായ സമയത്തെ സ്വാധീനിക്കാൻ കഴിയും. വ്യാഴത്തിന്റെ സംക്രമണ കാലയളവിൽ സാമ്പത്തികം, കുടുംബത്തിനുള്ളിലെ സമാധാനം, തൊഴിൽ മേഖലയിലെ ഉന്നമനം എന്നിവയിലെല്ലാം സ്വാധീനം ഉണ്ടാക്കാൻ കഴിയും.
അതിനാൽ, തന്നെ വ്യാഴത്തിന്റെ സംക്രമണത്തിന് വളരെയധികം പ്രസക്തിയാണുള്ളത്. അധ്യാപകർ, കുട്ടികൾ, അറിവ്, വളർച്ച, വിദ്യാഭ്യാസം, ദാനധർമ്മം, സമ്പത്ത്, പിതൃ - പുത്ര ബന്ധം എന്നിവയെല്ലാം വ്യാഴം സാധാരണ സ്വാധീനിക്കാറുണ്ട്.
വ്യാഴം രാശി മാറുന്നതിലൂടെ ഓരോ രാശിയിലെ വ്യക്തികൾക്കും നിരവധി മാറ്റങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള കാലയളവാണ്. ചില രാശിക്കാർക്ക് ഗുണകരമായ നേട്ടങ്ങൾ ഇതിലൂടെ സ്വന്തമാക്കാൻ കഴിയും.

ഇക്കഴിഞ്ഞ ഏപ്രിൽ 12 - ന് വ്യാഴം രാശിമാറ്റം നടത്തിയിരുന്നു. മീനം രാശിയിലേക്ക് കടന്ന വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ തന്നെ തുടരുകയാണ്. അതിനാൽ തന്നെ, മീനം രാശിക്കാരെ വ്യാഴം നിലനിൽക്കുന്നത് ഏറെ സ്വാധീനിക്കുന്നു. എന്നാൽ, വ്യാഴത്തിന്റെ അനുഗ്രഹം മറ്റേതൊക്കെ രാശിക്കാർക്ക് ആണ് ലഭിക്കുക. എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാക്കാൻ കഴിയുക. അറിയാം.

ഇടവം : മീനം രാശിയിൽ വ്യാഴം തുടരുന്നത് ഇടവം രാശിക്കാർക്ക് നേട്ടങ്ങളുടെ കാലമായാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ചെയ്യുന്ന പ്രവർത്തികളിൽ നിന്നെല്ലാം ഈ കാലയളവിൽ മികച്ച ഗുണങ്ങൾ ലഭിക്കും. ഇടവം രാശിക്കാരുടെ പതിനൊന്നാമത് സ്ഥാനത്താണ് ഇപ്പോൾ വ്യാഴം നിലകൊള്ളുന്നത്. ഈ കാരണത്താൽ തന്നെ ഇടവം രാശിക്കാരുടെ വരുമാനത്തിൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വർധനവ് പ്രകടമാകും.

ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ ലാഭം കൊതിക്കുന്നതിനും അപ്പുറമാകും. എന്നാൽ, ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ കാലയളവ് ഉചിതമാണ്. നല്ല ജോലികൾ ഇങ്ങോട്ട് തേടിയെത്തും. എന്നാൽ, ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ തൊഴിൽ മേഖലയിൽ മികച്ച പുരോഗതി കാണുന്നു. ഈ അനുഗ്രഹത്തിന്റെ ഫലമായി ശമ്പളത്തിൽ വർധനവ് പ്രകടമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വൻതോതിൽ ഉയരും. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇവയെല്ലാം ഈ കാലയളവിൽ മാറും.

മിഥുനം : വ്യാഴം മീനം രാശിയിൽ തുടരുന്നത് മിഥുനം രാശിക്കാർക്കും വലിയ നേട്ടങ്ങളും ജീവിതത്തിലൂടനീളം ഭാഗ്യവും കൊണ്ടുവരാൻ കാരണമാകും. പ്രധാനമായും ബിസിനസ് മേഖലയിലാണ് കൂടുതൽ വിജയം കൈവരിക്കാൻ കഴിയുക. മിഥുനം രാശിക്കാരുടെ പത്താം ഭാവത്തിലേക്ക് വ്യാഴം കടക്കുന്നതിനാൽ ബിസിനസ്, ജോലി എന്നീ വമ്പൻ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നത്.

പുതിയ ജോലി അന്വേഷിച്ചു നടക്കുന്ന ഉദ്യോഗാർത്ഥികൾ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങൾക്ക് ഉതകുന്ന നല്ലൊരു അവസരം വന്നു ചേരും. ജോലിയുള്ള വ്യക്തികൾക്ക് ഈ കാലയളവിൽ സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നു. എന്നാൽ, കൂടുതൽ ശമ്പളവും ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസ് മേഖലകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതിലൂടെ പണം ഇങ്ങോട്ടു കിട്ടിക്കൊണ്ടിരിക്കും.

മീഡിയ, മാർക്കറ്റിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും ഈ സമയത്ത് ഉചിതമായ കാലയളവാണ്. അതേസമയം , മിഥുനം രാശിയുടെ അധിപൻ ബുധനാണ്. ജ്യോതിഷം വ്യക്തമാക്കുന്നതനുസരിച്ച് വ്യാഴവും ബുധനും തമ്മിൽ സൗഹൃദത്തിലാണ്. അതിനാൽ ഈ കലയളവ് കൂടുതൽ അനുകൂലമാകും.
Recommended Video

കർക്കടകം : കർക്കടക രാശിക്കാരുടെയും എല്ലാ മേഖലകളെയും സ്വാധീനിച്ചു കൊണ്ടായിരിക്കും വ്യാഴം മീനം രാശിയിൽ സംക്രമണം നടത്തുന്നത്. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ശ്രമിക്കുക. അങ്ങനെ കഠിനാധ്വാനം ചെയ്താൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്കുണ്ടാകും. നിലവിൽ നിങ്ങളുടെ സംക്രമണ ജാതകത്തിൽ വ്യാഴം ഒൻപതാം പാവത്തിലാണ് സഞ്ചരിക്കുന്നത്. സാമ്പത്തികമായി നേട്ടങ്ങൾ. അതായത് പണം കിട്ടിക്കൊണ്ടിരിക്കും. മുടങ്ങിക്കിടക്കു എന്തെങ്കിലും കാര്യങ്ങളൊക്കെ നിർമ്മാണ പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ ഇവ പൂർത്തീകരിക്കും.












Click it and Unblock the Notifications