Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടകശനി കൊണ്ടേ പോകൂ';മനസ്സുഖം കിട്ടില്ല;പണം പോകും ! ഭാര്യയുമായി പിണക്കം;പ്രണയം നോക്കണ്ട ?

Astrology: ശനി ഗ്രഹത്തിന് ഏറെ പ്രാധാന്യമുണ്ട് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ. സാധാരണ കണ്ടകശനി, ഏഴര ശനി, ശനിദശ എന്നിങ്ങനെ കേൾക്കുന്നത് പോലും ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വിഭാഗം ഇപ്പോഴും ഇതിനെ ഭയത്തോടെ കാണുന്നുണ്ട്.

കണ്ടകശനി കൊണ്ടേ പോകൂ എന്നുള്ളത് നമുക്കിടയിൽ സുപരിചിതമാണ്. ഇത്തരം പ്രയോഗങ്ങൾ പേടിയുടെ ആഴം കൂട്ടുന്നു. സാധാരണ മനുഷ്യന്റെ കഷ്ടകാലത്തോട് ചേർത്തു വ്യക്തമാക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ.

ജ്യോതിഷം വ്യക്തമാക്കുന്നത് അനുസരിച്ച് ഓരോ വിശ്വാസികളുടെയും ജീവിതത്തിലെ നിർണായകമായ വഴിത്തിരിവിന് കാരണമാകുന്നതാണ് ശനി കാലങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാകുന്നത് കണ്ടക ശനിയുടെ കാര്യത്തിൽ ആയിരിക്കും.

1

കണ്ടക ശനിയുടെ കാലം നക്ഷത്ര ജാതനെ സംബന്ധിച്ച് ഏറെ ക്ലേശകരമായ ഘട്ടം ആയിരിക്കും. ഒരുപാട് ബുദ്ധിമുട്ടുകൾ ചില രാശിക്കാർക്ക് ഈ കാലയളവിൽ നേരിടേണ്ടി വന്നേക്കാം. ചെയ്യുന്ന കാര്യങ്ങളൊന്നും നല്ലതായി ഭവിക്കണമെന്നില്ല. ഒരുപാട് പരീക്ഷണങ്ങളുടെ കാലമായിരിക്കുമിത്.

2

സാധാരണയായി കണ്ടകശനിക്ക് പലതരത്തിലുള്ള അർത്ഥങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കേന്ദ്ര ഭാവങ്ങളെയാണ് കണ്ടകം എന്നതുകൊണ്ട് ഉദ്ദേശിക്കുക. ഇതിന് പുറമേ കണ്ടകത്തിന് ശത്രു, ഉപദ്രവകാരി, മുള്ള് എന്നിങ്ങനെയുള്ള വ്യത്യസ്ത അർത്ഥങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ജനിച്ച കൂറിനെ ഒന്നായി കണക്കാക്കിയാൽ അതിലും അതിന്റെ 4, 7, 10 എന്നീ കൂറുകളിലും ശനി സഞ്ചരിക്കുന്ന രണ്ടര വർഷങ്ങളാണ് കണ്ടക ശനിക്കാലം എന്നറിയപ്പെടുന്നത്.

3

അതിനാൽ, കണ്ടക ശനി ശ്രദ്ധിക്കേണ്ടതുമാണ്. ഇവ അടിസ്ഥാനമാക്കി ചിന്തിച്ചാൽ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ സൃഷ്ടിക്കുക കണ്ടക ശനിയിൽ നിന്നുമാണെന്ന് സാരം. ഇത് രണ്ടര വർഷക്കാലം ദുരിത കാലത്തിന് കാരണമാകും. സാധാരണ ഓരോ 30 വർഷം കൂടുമ്പോഴും നാല് കണ്ടക ശനിയുടെ കാലം ഉണ്ടാകാറുണ്ട് എന്നാണ് പറയപ്പെടുക. അതായത് ശനി ജന്മരാശിയിലും നാലിലും ഏഴിലും പത്തിലും സഞ്ചരിക്കുന്ന പത്തു വർഷങ്ങൾ. (രണ്ടര വർഷം x 4 രാശികൾ = 10 വർഷം).

4

ഓരോ ജന്മ നക്ഷത്രത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കും. അതായത് , ഓരോ വ്യക്തികളുടെയും ജീവിതത്തിൽ അവരുടെ സ്വന്തം ജന്മ നക്ഷത്രത്തിൽ കണ്ടക ശനി വ്യത്യസ്ത തലത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് ജ്യോതിഷം പറയുക. അതായത് ആരോഗ്യപ്രശ്നങ്ങൾ, വ്യക്തിത്വ പ്രതിസന്ധി, അപവാദത്തിനിരയാകൽ എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രതിസന്ധികൾ കണ്ടക ശനിയുടെ ഭാഗമായി ഓരോ വ്യക്തികളുടെയും ജീവിതത്തിൽ സംഭവിക്കാം. പുറമേ , ദുഷ്കീർത്തിയും എല്ലാം ഈ കാലയളവിൽ സംഭവിച്ചേക്കാം.

3

ജൂലൈ 12 മുതൽ വരുന്ന ജനുവരി 17 വരെ അതായത് 2023 വരെ ആറുമാസക്കാലം ശനിയുടെ വക്രഗതിയാണ്. അതായത് മകരം രാശിയിലാണ് ശനി സഞ്ചരിക്കുക. ഇത് ചില മനുഷ്യർക്ക് ബുദ്ധിമുട്ടുകളും അവരുടെ ജീവിതത്തിൽ പ്രയാസങ്ങളും നേരിടുന്നതിന് കാരണമാകും.

6

എന്നിരുന്നാൽ ശനി 3, 6, 11 എന്നീ മൂന്നു ഭാവത്തിലായിരിക്കും അനുകൂലമായി വരിക. മറ്റുചില ഭാവങ്ങളിൽ കഠിന പ്രതിസന്ധിയും വലിയ ദോഷങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശനിയുടെ സഞ്ചാരം കൊണ്ട് കണ്ടകശനിദോഷം ഏതൊക്കെ നാളുകാരെയാണ് ഈ രണ്ടര വ‍‍‌‌ർഷം ബാധിക്കുക. കൂറും നാളും അടിസ്ഥാനപ്പെടുത്തി കണ്ടകശനിയുടെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാം.

6

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

മേടരാശിക്കാരുടെ ജീവിതത്തിൽ ശനി പത്താമെടത്തിൽ വന്നിരിക്കുകയാണ്. സാധാരണയായി പത്താം ഭാവത്തിലെ ശനി കണ്ടകശനി എന്നറിയപ്പെടുന്നു. ഈ രാശിയിൽ ഉൾപ്പെടുന്നവരുടെ കർമ്മരംഗത്തെ ശനി ബാധിച്ചേക്കാം. തൊഴിൽ മേഖലയിലും ദുരിതങ്ങൾ ഉണ്ടായേക്കാം. പുതിയ ജോലി തിരക്ക് നടക്കുന്നവർക്ക് മികച്ച ഫലങ്ങൾ ഉണ്ടാകണമെന്നില്ല. കുടുംബത്തിൽ സമാധാനം കുറഞ്ഞേക്കാം. ദാമ്പത്യരംഗത്തിലും മോശകാലമാണ്.

5

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം ആദ്യ രണ്ടു പാദങ്ങൾ)

ഈ രാശിക്കാരുടെ ഒമ്പതാമെടത്താണ് ശനി വക്രഗതിയിൽ സഞ്ചരിക്കുക. അതിനാൽ ഇവയുടെ കാരണത്താൽ ഗുരുവിനും പിതാവിനും ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. തീരുമാനിച്ച കാര്യങ്ങളിൽ നിന്നും പിൻവാങ്ങിയേക്കും. ശത്രുക്കളിൽ നിന്നും നിങ്ങൾക്ക് ജയിക്കാൻ കഴിയില്ല. പേരക്കുട്ടികളുടെ കാര്യത്തിൽ ആശങ്കകൾ ഉണ്ടാവാം. പണത്തിന്റെ വരവുകളിൽ കുറയും. ഉറക്കക്കുറവ് അനുഭവപ്പെടും.

5

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

ഏഴാം രാശിയിലെ ശനി, കണ്ടക ശനിയായി വിശേഷിപ്പിക്കപ്പെടുന്നു. കലഹവാസനയെ നിയന്ത്രിക്കേണ്ടതുണ്ട്. വ്യാപാരം, കൃഷി എന്നീ മേഖലയിൽ ഉളളവർക്ക് പ്രയത്നത്തിനനുസരിച്ച് ഫലം കിട്ടിയില്ല. പ്രധാനമായും ദാമ്പത്യം, പ്രണയം, കൂട്ടുകച്ചവടം, വിദേശയാത്ര ഇവയെ ശനി പ്രതികൂലമായി ബാധിക്കുമെന്ന് ജോതിഷികൾ പറയുന്നു. എന്നാൽ, ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും പരസ്പര വിശ്വാസം നഷ്ടമാകാം. പ്രണയത്തിന്റെ സ്നേഹോഷ്മളത കുറഞ്ഞേക്കാം.

7

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

ഇക്കൂട്ടരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ഉണ്ടായിരിക്കണം. അഷ്ടമശനി എന്നു പറയുന്ന ദോഷ സമയമാണ്. അതിനാൽ തന്നെ മനസ്സുഖം കുറയാൻ സാധ്യത ഉണ്ട്. വാഹനം ഉപയോഗിക്കുന്ന വ്യക്തികൾ ആണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം. പണത്തിന്റെ ലഭ്യത കുറയും.

6

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

പല തരം നേട്ടങ്ങൾ കരഗതമാവും. രോഗ ദുരിതങ്ങൾ കുറയും. തൊഴിൽ മേഖലയിൽ വലിയ അഭിവൃദ്ധി വന്നുചേരും. മത്സര പരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം.

7

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

ശനിയുടെ അഞ്ചാം രാശിയിലെ സഞ്ചാരഫലമായി സന്താന ക്ലേശമുണ്ടാകാം. ദാമ്പത്യജീവിതത്തിൽ പിണക്കങ്ങളോ പരിഭവങ്ങളോ വന്നുചേരാനിടയുണ്ട്. കലാകാരന്മാർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കണമെന്നില്ല. തീരുമാനങ്ങൾ മാറി മറിഞ്ഞേക്കും.

10

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ഇത് കണ്ടകശനിയാണ്. അതായത്, നാലാം രാശിയിലാണ് ശനിയുടെ സഞ്ചാരം. മനസ്സുഖം ഉണ്ടാകണമെന്നില്ല. ജോലിമാറാനുള്ള തീരുമാനം, മാറ്റിവെക്കുന്നത് നല്ലതാണ്. ഭൂമിപരമായി അനാവശ്യമായ തർക്കങ്ങൾ ഉയരാം. വീട്ടിൽ നിന്നും വിട്ടുനിൽക്കാനുള്ള തോന്നൽ ശക്തമാകും.

10

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ഇക്കൂട്ടർക്ക് ശനിയുടെ കാരത്താൽ സാമ്പത്തികമായി ഉയർച്ച വരാം. പൊതുപ്രവർത്തകർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. വിദ്യാർത്ഥികളുടെ പഠനമികവ് അംഗീകരിക്കപ്പെടും. ദാമ്പത്യം പ്രേമസുരഭിലമാകുന്നതാണ്.

11

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

മുഖ രോഗങ്ങൾക്ക് ചികിത്സ വേണ്ടി വന്നേക്കും. ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരില്ല. ആരോഗ്യം ശ്രദ്ധിക്കണം. പണം സൂക്ഷിച്ച് ചെലവാക്കുക. അനാവശ്യ വിവാദങ്ങളിൽ തലയിടാതെ നോക്കണം.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

അർഹതക്ക് അംഗീകാരം കിട്ടണമെന്നില്ല. പരീക്ഷകളിൽ വലിയ വിജയം നേടില്ല. ഏഴര ശനിയിലെ ജന്മശനിയും കണ്ടകശനിയും ഒക്കെ ഒരുമിച്ച് വന്നെത്തിയിരിക്കുന്ന കാലമാണ്. ശ്രദ്ധ മാത്രം കൊടുക്കുക. ദീർഘ ദൂര യാത്രകൾ മാറ്റി വെക്കുന്നത് നല്ലത്.

11

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ)

ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാധ്യത. ഗൃഹനിർമ്മാണം മന്ദഗതിയിലാകും. ഉറപ്പിച്ച കാര്യങ്ങളിൽ നിന്നും പിന്നോട്ട് പോകുന്നത് ആക്ഷേപത്തിനിടയാക്കും. ഏഴര ശനി തുടരുകയാണ്. ചെലവുകൾ ക്രമാതീതമാവും.

Recommended Video

cmsvideo
    വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid
    11

    മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

    പ്രണയജീവിതം ശബളാഭമാകും. ശനി പതിനൊന്നിലാണ്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാനാവും. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. അവിവാഹിതർക്ക് വിവാഹ ജീവിതം ഉണ്ടാകും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനും പദവികൾ ലഭിക്കാനും സാധ്യതയുണ്ട്. കിടപ്പ് രോഗികൾക്ക് സമാശ്വാസകാലമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+