Get Updates
Get notified of breaking news, exclusive insights, and must-see stories!

കടത്തില്‍ മുങ്ങും, ദരിദ്രനാകും; ഈ സാധനങ്ങള്‍ നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കാറുണ്ടോ, എങ്കില്‍ ഉടന്‍ മാറ്റൂ

എല്ലാവരും ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് സാമ്പത്തിക മാനേജ്‌മെന്റ്. വലിയ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും മാസം അവസാനം എത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ പേഴ്‌സ് കാലിയാകും. ഇതില്‍ എത്ര മാറ്റം വരുത്താന്‍ ശ്രമിച്ചാലും അത് നടന്നെന്ന് വരില്ല. എന്നാല്‍ ഇതിന് പിന്നിലെ ഒരു പ്രധാന കാരണം നിങ്ങളുടെ പേഴ്‌സും കൂടിയായരിക്കും. ഇനി പറയാന്‍ പോകുന്ന സാധനങ്ങള്‍ നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.

1

നിങ്ങളെ ദരിദ്രനാക്കാന്‍ ഈ ഒരു ഒറ്റകാരണം മതിയാവുമെന്നാണ് ചിലര്‍ പറയുന്നത്. ഈ സാധനങ്ങള്‍ നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ മാറ്റണമെന്നാണ് പലരും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും പല തരത്തിലുള്ള വിശ്വാസങ്ങളാണ്. ഏതൊക്കെ വസ്തുക്കള്‍ നിങ്ങളുടെ പേഴ്‌സില്‍ നിന്ന് മാറ്റണമെന്ന് നോക്കാം...

മരിച്ചവരുടെ ചിത്രങ്ങള്‍

മരിച്ചവരുടെ ചിത്രങ്ങള്‍

മരിച്ചവരുടെ ചിത്രങ്ങല്‍ പേഴ്‌സില്‍ സൂക്ഷിക്കുന്ന ഒരു പതിവ് നിങ്ങള്‍ക്ക് ഉണ്ടോ. എങ്കില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇങ്ങനെ ചെയ്താല്‍ ആ വ്യക്തിക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന വിശ്വാസമാണ് പലയിടങ്ങളിലും നിലനില്‍ക്കുന്നത്.

താക്കോല്‍

താക്കോല്‍

വാസ്തു പ്രകാരം താക്കോലുകള്‍ ഒരിക്കലും പേഴ്‌സില്‍ സൂക്ഷിക്കരുതെന്നാണ് പറയുന്നത്. നിങ്ങളുടെ സാമ്പത്തിക പുരോഗതിയില്‍ അത് തടസം നില്‍ക്കുമെന്നാണ് പറയുന്നത്. വലിയ പ്രശ്‌നങ്ങള്‍ ഇങ്ങനെ ചെയ്യുന്നവര്‍ക്ക് അഭിമുഖികരിക്കേണ്ടി വരുമെന്നാണ് വിശ്വാസം. താക്കോല്‍ നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

ബില്‍

ബില്‍

സാധനങ്ങളുടെ ബില്‍ മുതല്‍ ഇലട്രോണിക് ബില്ലുകള്‍ സൂക്ഷിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ദോഷം ചെയ്യുമെന്നാണ് പലരും പറയുന്നത്. ഈ ശീലങ്ങള്‍ നിങ്ങളെ ദരിദ്രരാക്കാന്‍ കാരണമായേക്കാമെന്നാണ് വിശ്വാസം. കൂടാതെ വാസ്തു പ്രകാരം ബില്ലുകള്‍ പഴ്‌സില്‍ സൂക്ഷിക്കുന്നത് പല രോഗങ്ങള്‍ക്കും ധനനഷ്ടത്തിനും കാരണമാകും. അതുകൊണ്ട് ഒരു തരത്തിലുള്ള ബില്ലുകളും പേഴ്‌സില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

ഈശ്വരന്മാരുടെ ചിത്രം

ഈശ്വരന്മാരുടെ ചിത്രം

വാസ്തു ശാസ്ത്ര പ്രകാരം ദേവന്മാരുടെ ചിത്രം ഒരിക്കലും പേഴ്‌സില്‍ സൂക്ഷിക്കരുതെന്നാണ് പറയപ്പെടുന്നത്. ഇത് നിങ്ങലെ കടത്തില്‍ മുക്കും. കൂടാതെ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. എല്ലാവരും ഏറ്റവും കൂടുതലായി ശീലിക്കുന്ന ഒരു കാര്യമാണിത്. ഇത് പിന്തുടരുന്നത് എല്ലാവരും ഒഴിവാക്കുന്നത് മികച്ച ഒരു സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+