Get Updates
Get notified of breaking news, exclusive insights, and must-see stories!

പണത്തിന്റെ കാലം; സൗഭാഗ്യങ്ങൾ മാത്രം; കേതുവാണ് കിടിലം; 3 രാശിക്കാർ സേഫാണ്; പക്ഷെ...!

Astrology: ഓരോ ഗ്രഹങ്ങളുടെയും രാശി മാറ്റത്തിനും സംക്രമണത്തിനും പ്രത്യേകം പ്രാധാന്യമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. 12 രാശിക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചാകും ഓരോ ഗ്രഹവും രാശി മാറുക. ഇതിലൂടെ ജീവിതത്തിലെ സമ്പത്തിലും തൊഴിൽ മേഖലയിലും ലഭിക്കുന്ന സൗഭാഗ്യങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയും.

ജ്യോതിഷത്തിൽ സാധാരണ കേതുവിനെയും രാഹുവിനെയും പാപഗ്രഹങ്ങൾ ആയാണ് കണക്കാക്കുന്നത്. രാഹു - കേതു ഗ്രഹങ്ങളെ നിഴൽ ഗ്രഹങ്ങളായും കണക്കാക്കാറുണ്ട്. ഈ ഗ്രഹങ്ങൾക്ക് അതൃപ്തി ഉണ്ടാക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്നാണ് ജ്യോതിഷത്തിലൂടെ വ്യക്തമാക്കുന്നത്.

ഒന്നര വർഷം സമയമെടുത്താണ് കേതു ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് സ്ഥാനമാറ്റം നടത്തുന്നത്. 2022 ഏപ്രിൽ 12ന് കേതു വൃശ്ചിക രാശിയിൽ നിന്നും തുലാം രാശിയിലേക്ക് കടന്നിരുന്നു.

1

നിലവിൽ തുലാം രാശിയിൽ തുടരുന്ന കേതു 2023 വരെ ഇവിടെ തുടരും. കേതു തുലാം രാശിയിൽ തുടരുന്നത് ചില രാശിക്കാർക്ക് ജീവിതത്തിൽ കൂടുതൽ ഗുണങ്ങളും സൗഭാഗ്യങ്ങളും കിട്ടാൻ കാരണമാകും എന്ന് ജ്യോതിഷം പറയുന്നു. ആരൊക്കെയാണ് ഈ രാശിക്കാർ നോക്കാം. അറിയാം.

2

ചിങ്ങം : ഇക്കൂട്ടർക്ക് ഒരുപാട് ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. കേതു തുലാം രാശിയിൽ നിലനിൽക്കുന്ന കാലയളവിൽ ഇക്കൂട്ടർക്ക് തങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നേടാൻ കഴിഞ്ഞേക്കും. ചിങ്ങ രാശിക്കാരുടെ ഗ്രഹങ്ങളുടെ മൂന്നാം സ്ഥാനത്താണ് നിലവിൽ കേതു കുടികൊള്ളുന്നതെന്ന് ജ്യോതിഷം പറയുന്നുണ്ട്. ഇക്കൂട്ടർ നിരവധി പ്രശ്നങ്ങളെ കുറച്ചു കാലങ്ങളായി നേരിടുന്നുണ്ടാകാം. ഇവയിൽ നിന്നെല്ലാം മുക്തി ലഭിക്കാൻ ഈ കാലയളവ് കാരണമാകും. ജീവിതത്തിൽ നിരവധി നേട്ടങ്ങൾ നിങ്ങളെ തേടി ഇങ്ങോട്ട് വരും.

3

ധനു : രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണോ നിങ്ങൾ ? എന്നാൽ ഏറെ പ്രശംസ നിങ്ങളെ ഈ കാലയളവിൽ തേടി വരും. ധനു രാശിക്കാരുടെ ഗ്രഹങ്ങളുടെ പതിനൊന്നാം സ്ഥാനത്താണ് നിലവിൽ കേതു കുടികൊള്ളുന്നതെന്ന് ജ്യോതിഷം പറയുന്നു. ഇക്കൂട്ടറുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത രീതിയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. തൊഴിൽ മേഖലകളിൽ അനുകൂലമായ സാഹചര്യമാണ്. ശമ്പള വർദ്ധനവും പ്രമോഷനും നിങ്ങൾക്ക് ഈ കാലയളവിൽ ഉണ്ടാകും.

4

കന്നി : ഈ രാശിക്കാരുടെ ഗുണകരമായ കാലയളവായാണ് കേതുവിന്റെ സ്ഥാന മാറ്റമെന്ന് പറയപ്പെടുന്നു. ആത്മ വിശ്വാസത്തെ ഏറെ സ്വാധീനിക്കും. ആക്ടീവായ എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ കഴിയും.

5

തുലാം : തുലാം രാശിക്കാർക്ക് കേതുവിന്റെ സംക്രമ സമയം അത്ര ഗുണകരമായ കാലയളവല്ല. നഷ്ടങ്ങൾ മാത്രം ഇക്കൂട്ടർക്ക് സംഭവിക്കും. കുടുംബ വിഷയങ്ങളിൽ എല്ലാം ഒരുപാട് പ്രതിസന്ധി നേരിടേണ്ടി വരും. എന്തെങ്കിലും തരത്തിലുള്ള പുതിയ പ്രവർത്തികൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഇതൊന്നും തന്നെ ശുഭകരമായി മാറില്ല. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് സാമ്പത്തിക തടസ്സങ്ങൾ നേരിടേണ്ടി വരും.

5

ഇടവം : കേതുവിന്റെ സംക്രമ സമയം ഇടവം രാശിക്കാർക്കും ഗുണകരമല്ല. ഇക്കൂട്ടർ മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകും. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഇടവം രാശിക്കാരെ തേടി വരും. കൂടുതലും എല്ലാ കാര്യങ്ങളിലും അപകട സാധ്യതയാണ് കാണുന്നത്. നിങ്ങൾ റോഡ് മുറിച്ച് കടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും പ്രത്യേകം ജാഗ്രത പാലിക്കണം.

6

മേടം : ഇക്കൂട്ടരുടെ ജീവിതത്തിൽ കേതുവിന്റെ രാശിമാറ്റം ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ബിസിനസിൽ പങ്കാളിയുമായി ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകും. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഇക്കൂട്ടരെ അലട്ടും. ബിസിനസ് മേഖലകളിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+