ചാള്‍സിന്റെ കിരീടധാരണം നടക്കില്ല, ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം; സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷി
ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് പകരം രാജപദവി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് ചാള്‍സ് രാജാവ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെ അനുകൂലമല്ലെന്ന് ജ്യോതിഷിയുടെ പ്രവചനം. അദ്ദേഹത്തിന്റെ ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം വന്നത് കൊണ്ട് ചാള്‍സ് വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കില്ലെന്നാണ് ജ്യോതിഷി പറയുന്നത്. ഇതിനോടകം ഈ പ്രവചനം വൈറലായി കഴിഞ്ഞു.
ചാള്‍സിന്റെ ഭരണം അത്ര നല്ലതാവില്ലെന്ന സൂചനകളാണ് ഇതുവരെ ലഭിക്കുന്നത്. കുടുംബാംഗങ്ങളോടുള്ള ചാള്‍സിന്റെ എതിര്‍പ്പുകള്‍ ഭരണത്തെ താളം തെറ്റിക്കുമെന്നാണ് സൂചന. തനിക്ക് ഇഷ്ടമില്ലാത്തവരെ മാറ്റുന്ന ചാള്‍സിന്റെ രീതികളും ഇതിനോടകം ചര്‍ച്ചയായതാണ്. വിശദമായ വിവരങ്ങളിലേക്ക്....

എലിസബത്തിന് ശേഷം രാജപദവിയിലേക്ക് ചാള്‍സ് എത്തിയെങ്കിലും അത് കിരീടധാരണത്തിലേക്ക് എത്തില്ലെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ആളുകളെ എല്ലാം വിളിച്ച് ആഘോഷമായുള്ള ഒരു കിരീടധാരണം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ജ്യോതിഷിയായ ജെസ്സീക്ക ആഡംസ് പ്രവചിക്കുന്നു. ഈ വര്‍ഷം ജൂലായില്‍ തന്നെ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തെ ഇത് കാര്യമായി ബാധിക്കും. അവരുടെ ഗ്രഹനില ആകെ മാറിയിട്ടുണ്ടെന്നും ജെസ്സീക്ക പറയുന്നു. ചാള്‍സിന് അതുകൊണ്ട് വിചാരിച്ച കാര്യങ്ങള്‍ നടത്താനാവില്ല.

ചിങ്ങരാശിയില്‍ ഒരുപാട് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇത് പതിവില്ലാത്ത വിധമാണ്. ചിങ്ങരാശിയെന്നത് രാജകീയ ചിഹ്നമാണ്. ചൊവ്വയെയും വ്യാഴത്തെയും വലംവെക്കുന്ന ഗ്രഹമായ സെറസും ഇവിടെ ദൃശ്യമായിട്ടുണ്ട്. ഇത് അധികാര കേന്ദ്രത്തില്‍ മാറ്റമുണ്ടാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വലിയ തീരുമാനങ്ങള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന് എടുക്കേണ്ടി വരുമെന്ന് ജെസ്സീക്ക പറയുന്നു. ജൂലായ് ഇരുപത് മുതല്‍ സെപ്റ്റംബര്‍ 29 വരെയുള്ള ദിവസങ്ങളില്‍ വളരെയധികം പ്രാധാന്യം രാജകുടുംബത്തിന് ഉണ്ടായിരിക്കണം. കുറച്ച് പേര്‍ കരുതലോടെ ഇരിക്കണമെന്നും പ്രവചനത്തില്‍ പറയുന്നു.

ആന്‍ഡ്രൂ രാജകുമാരന്‍, ചാള്‍സ് രാജാവ്, വില്യം രാജകുമാരന്‍ എന്നിവ ഈ ഗ്രഹസ്ഥാനങ്ങളുടെ മാറ്റം കാരണം ബാധിക്കപ്പെടുന്നവരാകുമെന്നും ജെസ്സീക്കയുടെ പ്രവചനത്തിലുണ്ട്. ഇവരുടെ പ്രവചനം പോലെ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇതിനോടകം നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ബ്രിട്ടീഷ് ജനത ഈ മാറ്റങ്ങളില്‍ സുഖിച്ച് ഇരിക്കരുത്. ഈ മാസം അവസാനം വരെയെങ്കിലും ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കുമെന്നും ജെസ്സീക്ക മുന്നറിയിപ്പ് നല്‍കി.

വിചാരക്കാത്ത രീതിയില്‍ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം സംഭവിക്കുന്നുണ്ട്. ഇതുവരെ രാജകുടുംബത്തിലെ കിരീടധാരണത്തെ കുറിച്ച് കേട്ട കാര്യങ്ങളൊന്നും നടക്കില്ല. സെപ്റ്റംബറില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മാറും. പറഞ്ഞ തിയതിയില്‍ നടക്കില്ല. അതുമല്ലെങ്കില്‍ പരിപാടി റദ്ദാക്കാമെന്നും ജെസ്സീക്ക പറയുന്നു. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വെച്ച് ചാള്‍സിനെ രാജാവായി അവരോധിച്ചതാണ്. എന്നാല്‍ ഇനി കിരീടധാരണം ബാക്കിയുണ്ട്. അതിനെ കുറിച്ചും ജെസ്സീക്ക പ്രവചിച്ചു.

അതേസമയം ചാള്‍സിന്റെ കിരീടധാരണം മാസങ്ങള്‍ കഴിയുന്നത് വരെ നടക്കില്ലെന്നാണ് പ്രവചനം. എലിസബത്ത് രണ്ടാം രാജ്ഞിയുടെ കാര്യത്തില്‍ ഇത് സത്യമായിരുന്നു. 1952 ഫെബ്രുവരി ആറിന് ഇവര്‍ രാജ്ഞിയായി അവരോധിതയായിരുന്നു. എന്നാല്‍ കിരീടധാരണം 1953 ജൂണ്‍ രണ്ട് വരെ നടന്നില്ല. നോസ്ട്രഡാമസിനെ പോലുള്ള ജ്യോതിഷികള്‍ ചാള്‍സ് മൂന്നാമന്‍ ഒരിക്കലും രാജാവാകില്ലെന്നാണ് പ്രവചിച്ചതെന്നും ജെസ്സീക്ക പറയുന്നു.

അതേസമയം അടുത്ത രാജാവായി വില്യം രാജകുമാരന്‍ വരുമെന്നാണ് ജെസ്സീക്കയുടെ പ്രവചനം. അദ്ദേഹത്തിന്റെ കിരീട ധാരണം നടക്കുമെന്നും ജെസ്സീക്ക പറയുന്നു. ഒരുപക്ഷേ നിലവിലെ രാജാവിന്റെ അഭാവത്തില്‍ പകരം ആ ചുമതല ഏല്‍ക്കുന്നയാളായിട്ടും വില്യം മാറാമെന്നും ജെസ്സീക്ക പറയുന്നു. ചാള്‍സ് കിരീടധാരണത്തിലേക്ക് എത്തിയില്ലെങ്കില്‍ വില്യം രാജാവായി തന്നെ വന്നേക്കാം. 2023 ഫെബ്രുവരി അഞ്ചിന് കിരീടധാരണം നടത്തുന്നതായിരിക്കും നല്ലതെന്നും അവര്‍ പറഞ്ഞു. വ്യാപക ക്രമക്കേടുകള്‍ രാജകുടുംബത്തില്‍ ഉണ്ടാവാമെന്നും ജെസ്സീക്കയുടെ പ്രവചനത്തിലുണ്ട്.












Click it and Unblock the Notifications