അഭിമുഖികരിക്കേണ്ടത് ചില്ലറ പ്രശ്‌നങ്ങളല്ല; സൂക്ഷിക്കണം ഈ രാശിക്കാര്‍, വലിയ ശ്രദ്ധ വേണ്ട സമയം
ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഗൃഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് ആണ് ശനി ദേവന്‍ പൂര്‍ണമായും മകരം രാശിയിലേക്ക് പ്രവേശിച്ചത്. ഈ രാശിമാറ്റം എല്ലാ രാശിക്കാരിലും കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു.

2023 ജനുവരി 17 വരെ ശനി ദേവന്‍ മകരം രാശിയില്‍ തുടരും. ഈ സമയം വരെ ചില രാശിക്കാരിലും ശുഭകരമായ നേട്ടങ്ങള്‍ ആരംഭിക്കുകയാണ്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് മോശം സമയമാണ്. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഈ സമയം അത്ര നല്ലതല്ല. ശനിയുടെ സംക്രമണം മൂലം അശുഭഫലങ്ങളാണ് വൃശ്ചികം രാശിക്കാര്‍ക്ക് അഭിമുഖികരിക്കേണ്ടി വരുന്നത്. നിങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ കുറവുണ്ടാകും. ഈ സമയത്ത് സഹോദരങ്ങളുമായുള്ള ബന്ധം വഷളായേക്കും.

വാദപ്രതിവാദങ്ങളില്‍ നിന്നും കഴിയുന്നതും ഒഴിവായി നില്‍ക്കാന്‍ ശ്രമിക്കുക. ജോലിയിലും ബിസ്‌നസിലും കഠിനാധ്വാനം ചെയ്യേണ്ടിവരും അത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും.

ധനു
ധനു രാശിക്കാരെ സംബന്ധിച്ച് ഈ സമയത്ത് കാര്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും പ്രതീക്ഷിക്കാത്ത ചെലവുകള്‍ നിങ്ങളെ തേടിയെത്തും. ഈ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കും. കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.

കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ച് ജനുവരി വരെ അത്ര നല്ല സമയമല്ല. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ വേണം ചെയ്യാന്‍. ഈ സമയത്ത് സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളില്‍ ഒരു അലംഭാവവും കാണിക്കരുത്. ഓഫീസിലുള്ള സഹപ്രവര്‍ത്തകരോട് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കഴിവതും ഒഴിവാക്കുക. എല്ലാവരോടും മാന്യമായി പെരുമാറാന്‍ ശ്രമിക്കുക.

മകരം
ശനി രാശിക്കാര്‍ക്കും ബുദ്ധിമുട്ടേറിയ സമയമാണ്. ഈ സമയത്ത് മകരം രാശിക്കാര്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യം നല്ല രീതിയില്‍ ശ്രമിക്കണം. സാമ്പത്തികമായ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. അക്കാര്യങ്ങളില്‍ പൂര്‍ണമായും ശ്രദ്ധ വേണം.












Click it and Unblock the Notifications