Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ബാലൻസ് വർദ്ധിക്കും, നിക്ഷേപിച്ചാൽ ലാഭം ഉറപ്പ്, ആരും കൊതിക്കുന്ന ജോലി; ഈ രാശിക്കാരാണോ, തലവര തെളിഞ്ഞു

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം അറിയാമല്ലോ? ​ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. ചില രാശിക്കാർക്ക് അശുഭകരമായ ഫലങ്ങളാണ് ഉണ്ടാവുക എങ്കിൽ ചില രാശിക്കാർക്ക് വളരെ നല്ല സമയമായിരിക്കും. ജ്യോതിഷത്തിൽ ബുധനെ ​ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് അറിയപ്പെടാറുള്ളത്.

ബുധന്റെ രാശിമാറ്റം സാമ്പത്തികം, തൊഴിൽ, ബിസിനസ്സ് തുടങ്ങിയവയൊക്കെ ബാധിക്കും.ബുധൻ ജാതകത്തിൽ അനുകൂലമാണെങ്കിൽ ബുദ്ധി,യുക്തി, സംസാരം, സംഭാഷണം, ബിസിനസ് എന്നിവയിൽ നിങ്ങൾ ശോഭിക്കും.

luck

ബുധന്റെ അനു​ഗ്രഹം കൊണ്ട് ആ സമയത്ത് ജീവിതത്തിൽ വലിയ മാറ്റം വരും. ബുധന്റെ രാശിമാറ്റം കാരണം ജീവിതത്തിൽ പുരോ​ഗതി വരാൻ പോകുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ബുധന്റെ സംക്രമം ശുഭകരമായ ഫലങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഈ സമയത്ത് സാമ്പത്തികമായി നേട്ടമുണ്ടാകും. പാതിവഴിയിൽ നിർത്തേണ്ടി വന്ന കാര്യങ്ങൾ ഈ സമയത്ത് പൂർത്തീകരിക്കാൻ സാധിക്കും.

നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. തൊഴിൽ മേഖലിൽ പുരോ​ഗതി ഉണ്ടാവും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത ഉണ്ട്. ശമ്പള വർദ്ധനവും ഉണ്ടാകും.നിങ്ങളെ തേടി നല്ലൊരു വാർത്ത എത്തും. അത് നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരിക്കും.

പണം സമ്പാദിക്കാനുള്ള മാർ​ഗങ്ങൾ വന്നുചേരും. ജീവിതത്തിൽ സന്തോഷം നിറയും. നിങ്ങൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് പണം വന്നുചേരും ബാങ്ക് ബാലൻസ് വർദ്ധിക്കും. ഈ സമയത്ത് കടങ്ങളൊക്കെ വീട്ടാൻ സാധിക്കും.

തുലാം : ഈ രാശിക്കാരുടെ ജീവിതത്തിൽ ഇനി പുരോ​ഗതിയുടെ കാലമാണ്, ധനം സമ്പാദിക്കാനുള്ള മാർ​ഗങ്ങൾ നിങ്ങളുടെ മുന്നിൽ തെളിഞ്ഞുവരുന്നതാണ്. വലിയ വിജയം ഈ സമയത്ത് ഉണ്ടാകും.

തൊഴിലിൽ നിന്ന് ലാഭം ലഭിക്കും, പ്രമോഷനും വരുമാന വർദ്ധനവും ഉണ്ടാവും, ഈ സമയത്ത് സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആ​ഗ്രഹം സഫലമാകും,

മകരം: ഈ രാശിക്കാരുടെ ഭാ​ഗ്യനാളുകളാണ് ഇനി വാരാൻ പോകുന്നത്. ഭാ​ഗ്യത്തിന്റെ പരിപൂർണമായ പിന്തുണ നിങ്ങൾക്ക് ഈ സമയത്ത് ഉണ്ടാവും. എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്താൻ കഴിയും.

ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് തുടങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ ഇതാണ് അതിന് പറ്റിയ സമയം. നിക്ഷേപം നടത്തിയാൽ നഷ്ടമുണ്ടാവില്ല. വസ്തുവാങ്ങാനുള്ള സാധ്യത കാണുന്നു.

നിങ്ങൾ ഇപ്പോൾ ജോലി ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ജോലിയിൽ പുരോ​ഗതി ഉണ്ടാവാനാണ് കൂടുതൽ സാധ്യത. പ്രണയിക്കുന്നവരാണെങ്കിൽ സമാധാനപരമായ പ്രണയ ജീവിതമായിരിക്കും. പഠന മേഖലയിലും നല്ല സമയം. ഏറ്റവും മികച്ച നേരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+